January 23, 2025
Church

മണിപ്പൂരി കുട്ടികള്‍ക്ക് കേരളത്തില്‍ വിദ്യാഭ്യാസം: വെളിച്ചമായി സത്യ മിനിസ്ട്രീസും സെന്റ് തോമസ് ഹൈസ്‌കൂളും

  • June 13, 2024
  • 0 min read
മണിപ്പൂരി കുട്ടികള്‍ക്ക് കേരളത്തില്‍ വിദ്യാഭ്യാസം: വെളിച്ചമായി സത്യ മിനിസ്ട്രീസും സെന്റ് തോമസ് ഹൈസ്‌കൂളും

പത്തനംതിട്ട: മണിപ്പൂരിലെ കുഞ്ഞുങ്ങള്‍ക്ക് പുത്തന്‍ പ്രതീക്ഷയുമായി തിരുവല്ല സെന്റ് തോമസ് ഹൈസ്‌കൂള്‍. ഇന്ന് 47 മണിപ്പൂരി കുട്ടികളാണ് സത്യ മിനിസ്ട്രിസിന്റെ സഹകരണത്തോടെ കേരളത്തില്‍ എത്തി തിരുവല്ല അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് തോമസ് ഹൈസ്‌കൂളില്‍ വിദ്യാഭ്യാസം നേടുന്നത്.

ഇന്ത്യയുടെ പല ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന സന്നദ്ധ സംഘടനയായ സത്യം മിനിസ്ട്രിയാണ് മണിപ്പൂരിലെ അഭയാര്‍ത്ഥി കേന്ദ്രങ്ങളില്‍ നിന്നും കുരുന്നുകളെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ വിദ്യാഭ്യാസ പുനരധിവാസം നല്‍കുക എന്ന ലക്ഷ്യത്തോടെ കേരളത്തില്‍ എത്തിച്ചിരിക്കുന്നത്. ഇവര്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചത് തിരുവല്ല അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് തോമസ് ഹൈസ്‌കൂളാണ്. 47 കുട്ടികളാണ് സത്യ മിനിസ്ട്രിസ് വഴി മണിപ്പൂരില്‍ നിന്നും വിദ്യാഭ്യാസത്തിനായി സെന്റ് തോമസ് ഹൈസ്‌കൂളില്‍ എത്തിയിരിക്കുന്നത്.

വിദ്യാഭ്യാസം, കലാകായിക പരിശീലനം എന്നിവയിലൂടെ ഈ കുട്ടികളുടെ സമഗ്ര വളര്‍ച്ചയാണ് സത്യ മിനിസ്ട്രീസും സെന്റ് തോമസ് ഹൈസ്‌കൂളും ലക്ഷ്യം വെച്ചിരിക്കുന്നത്. മണിപ്പൂരിലെ കലാപ അന്തരീക്ഷം സംസ്ഥാനത്തെ കുട്ടികളുടെ ഭാവി തന്നെ ഇരുട്ടില്‍ ആക്കുന്ന പശ്ചാത്തലത്തിലാണ് അവരെ വിദ്യാഭയസപരമായി പുനരധിവസിപ്പിക്കുക എന്ന ഉദ്യമത്തിന് സത്യ മിനിസ്ട്രിസും തിരുവല്ല സൈന്റ്‌റ് തോമസ് ഹൈ സ്‌കൂളും തുടക്കം കുറിച്ചിരിക്കുന്നത്. ഈ കുട്ടികള്‍ക്ക് നല്‍കിവരുന്ന വിദ്യാഭ്യാസത്തെ കുറിച്ചും മറ്റും സൈന്റ്‌റ് തോമസ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഷാജി മാത്യൂ ഷെക്കെയ്‌ന ന്യൂസിനോട് പങ്കുവെച്ചു.

About Author

കെയ്‌റോസ് ലേഖകൻ