കെസിബിസി മാധ്യമ സെമിനാറും അവാർഡ് സമർപ്പണവും നടത്തി
നിർമിത ബുദ്ധി നമ്മെ നയിക്കുന്നത് എങ്ങോട്ട് എന്ന വിഷയത്തിൽ പി ഒ സി യിൽ കെസിബിസി മാധ്യമ സെമിനാർ നടന്നു. കെസിബിസി മീഡിയ കമ്മീഷൻ നൽകുന്ന നവാഗത ചലച്ചിത്ര പ്രതിഭയ്ക്കുള്ള ജോൺ പോൾ അവാർഡ് ഷെയ്സൺ പി ഔസേഫിനു കെസിബിസി മീഡിയ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പാമ്പ്ലാനി ഈ ചടങ്ങിൽ സമ്മാനിച്ചു. 2023 ൽ പുറത്തിറങ്ങിയ ദി ഫേസ് ഓഫ് ദി ഫേസ്ലെസ്സ് എന്ന സിനിമയാണ് അവാർഡിന് പരിഗണിക്കപ്പെട്ടത്. മാർ ജോസഫ് പാമ്പ്ലാനി, റോമി മാത്യു, സിജോ പൈനാടത്ത്, കിരൺ തോമസ്, ജിൻസ് ടി തോമസ്, ഫാ. ജേക്കബ് പാലയ്ക്കപ്പിള്ളി,ഫാ മൈക്കിൾ പുളിക്കൽ, ഫാ എബ്രഹാം ഇരിമ്പിനിക്കൽ എന്നിവർ സെമിനാറിൽ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.