സീറോമലബാർ സിനഡിന്റെ പ്രത്യേക സമ്മേളനം ജൂൺ 14ന്
കാക്കനാട്: സീറോമലബാർ സഭയുടെ മുപ്പത്തിരണ്ടാമത് മെത്രൻ സിനഡിന്റെ ഒരു പ്രത്യേക സമ്മേളനം 2024 ജൂൺ 14 വെള്ളിയാഴ്ച്ച വൈകിട്ട് 5.00 മുതൽ 7.00 വരെ ഓൺലൈനിൽ ചേരുന്നു. ഇതു സംബന്ധിച്ച വിജ്ഞാപനം സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് ഇന്നലെ മെത്രാന്മാർക്ക് നല്കി. ഏകീകൃത വിശുദ്ധ കുർബ്ബാനയർപ്പണരീതി എറണാകുളം-അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് തീരുമാനിക്കുന്നതിനാണ് പ്രത്യേക സിനഡുസമ്മേളനം വിളിച്ചു ചേർത്തിരിക്കുന്നത്. മറ്റു വിഷയങ്ങളൊന്നും ഈ സമ്മേളനത്തിൽ ചർച്ച ചെയ്യുന്നതല്ലെന്ന് മേജർ ആർച്ച്ബിഷപ് നൽകിയ വിജ്ഞാപനത്തിൽ അറിയിച്ചു.