ഭാരതത്തിലെ ക്രിസ്ത്യൻ മാധ്യമങ്ങൾക്ക് പ്രതിബന്ധങ്ങൾ ഏറെ
ഭാരതത്തിലെ ക്രിസ്ത്യൻ മാധ്യമങ്ങൾക്ക് പ്രതിബന്ധങ്ങൾ ഏറെയാണെന്ന് ദീപിക ദിനപത്രം ഡൽഹി ബ്യൂറോ ചീഫും അസ്സോസിയേറ്റ് എഡിറ്ററുമായ ജോർജ്ജ് കള്ളിവയൽ. കെയ്‌റോസ് ന്യൂസ് സംഘടിപ്പിച്ച ‘ന്യൂസ് ലാബ്’ മീഡിയ പരിശീലന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ നിലവിലെ സാഹചര്യത്തിൽ ക്രിസ്ത്യൻ പത്ര മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്നവർ കണ്ണും കാതും മുഴുവൻ സമയവും തുറന്നു വച്ചിരിക്കണം. സഭയുടെ കാവലാളായി മാറാൻ മാധ്യമ പ്രവർത്തകർക്കാവണം എന്നദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നു ആഴ്ചകളിലായി ഓൺലൈനായി നടത്തപ്പെട്ട മീഡിയാ പരിശീലനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും 28 പേരാണ് പങ്കെടുത്തത്. മാധ്യമം ദിനപത്രം ലേഖകൻ ലിജിത്ത് തരകൻ, പ്രശസ്ത പരിശീലകൻ കെ.ശ്രീകുമാർ (എഴുത്താണി) എന്നിവരാണ് മറ്റു ക്ലാസ്സുകൾ നയിച്ചത്. കെയ്‌റോസ് മീഡിയ ഡയറക്റ്റർ ഡോ.ചാക്കോച്ചൻ ഞാവള്ളിൽ ആമുഖ പ്രഭാഷണം നടത്തി. സിസ്റ്റർ ഡാനി മരിയ FCC, സിസ്റ്റർ ജിയാ (MSJ) കെയ്‌റോസ് ന്യൂസ് കോർഡിനേറ്റർ ആന്റോ എൽ പുത്തൂർ, ജോബി ബേബി (കുവൈറ്റ്), പയസ് തലക്കോട്ടൂർ(ഒമാൻ), ജോബി വർഗീസ് (അബുദാബി), തോമസ് കൊമ്പൻ (അബുദാബി), അഡ്വ.പോൾസൺ ജോസ് (ബാംഗ്ലൂർ) എന്നിവർ നേതൃത്വം നൽകി. പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. മികച്ച പ്രതികരണമാണ് പങ്കെടുത്തവർ പങ്കുവച്ചത്.
“യാദൃശ്ചികമായാണ് ഞാൻ ഈ വർക്ഷോപ്പിൽ വരാൻ ഇടയായത്. എഴുതാൻ ആഗ്രഹമുള്ളവർക്ക് വേണ്ടിയുള്ള ട്രെയിനിങ് എന്ന് മാത്രമായിരുന്നു എനിക്ക് ഇതിനെപ്പറ്റിയുള്ള അറിവ്. അതിനാൽ തന്നെ ചെറിയൊരു ആശങ്കയും അതിലേറെ ആകാംക്ഷയുമുണ്ടായിരുന്നു. പക്ഷെ ആദ്യ ദിവസത്തെ ക്ലാസ്സിൽ എനിക്ക് മനസിലായി ഇത് വെറുമൊരു ട്രെയിനിങ് അല്ല വലിയൊരു ദൈവിക പദ്ധതിയാണെന്ന്. എഴുത്തിൽ അധിക പരിചയ സമ്പത്തൊന്നും ഇല്ലാത്ത എന്നെ എന്തിനാണ് ഈശോ ഇവിടെ കൊണ്ടിരുത്തിയെതെന്ന് എനിക്ക് മനസിലായില്ല. ഇതുവരെ അവൻ എന്നെ നടത്തിയതൊക്കെയും പ്രതീക്ഷിക്കാത്ത വഴികളിലൂടെയായിരുന്നു. അവയൊക്കെയും നന്മയ്ക്കായ് മാത്രമായിരുന്നു. പ്രഗത്ഭരായ എഴുത്തുകാരുടെ ടോക്ക് കേൾക്കാൻ കഴിഞ്ഞത് അനുഗ്രഹമായി കരുതുന്നു. പുതിയ കുറേ അറിവുകൾ നേടാൻ കഴിഞ്ഞു. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരുടെ തീക്ഷണതയാണ് എന്നെ ഏറ്റവുമധികം ആകർഷിച്ചത്. ഇങ്ങനെ ഒരവസരം നൽകിയ ഈശോയ്ക്കും കൈറോസ് ന്യൂസിനും നന്ദി. (റോണിയ സണ്ണി)
“ഒരു ബസ് യാത്രക്കിടയിലാണ് തരകൻ സാറിന്റെ ജേർണലിസം ക്ലാസ് കേൾക്കുവാൻ ഇടയായത്.നമുക്ക് ചുറ്റും നടക്കുന്ന ചെറിയ സംഭവങ്ങൾ തന്നെയാണ് നാളത്തെ വാർത്തകൾ എന്ന ആശയം സംഭവങ്ങളെ നോക്കിക്കാണുന്ന എന്റെ രീതി മാറ്റി.” (വിനീഷ് ആളൂർ)
“ഭാരതത്തിൽ ജീവിക്കുന്ന ഒരു ജീസസ് യൂത്ത് ക്രൈസ്തവ വിശ്വാസത്തെയും സഭയെയും ഭാരതത്തിന്റെ ഈ ഒരു പ്രത്യേക അവസ്ഥയിൽ എങ്ങനെ ഹാൻഡിൽ ചെയ്യണമെന്ന് കൃത്യമായിട്ട് ജോർജ് സാർ വിവരിച്ചിരുന്നു. ഇത് വെറുമൊരു ന്യൂസ് റിപ്പോർട്ടിംഗ് മാത്രമല്ല സോഷ്യൽ മീഡിയ എങ്ങനെ ഹാൻഡിൽ ചെയ്യണം എന്നുകൂടി സാറ് വിവരിച്ചുതരികയുണ്ടായി. ഇതെല്ലാം ഒരുപാട് ഉപയോഗപ്രദമായിരുന്നു. എന്റെ ജീവിതത്തിൽ ചില ന്യൂസുകൾ കേൾക്കുമ്പോൾ ഭയങ്കരമായ ആവേശവും പ്രതികരിക്കണം എന്നുള്ള തിടുക്കവും എങ്ങനെ ഹാൻഡിൽ ചെയ്യണമെന്ന് സാർ വളരെ കൃത്യമായിട്ട് പറഞ്ഞുതന്നു.” (സിബി മാത്യു)
“ഒരുപാട് സ്നേഹത്തോടെ ആണ് ഞാനിത് എഴുതുന്നത്.ഇങ്ങനെ ഒരു പ്രോഗ്രാമിന്റെ ഭാഗമാകാൻ സാധിച്ചതിന് ജീസസ് യൂത്തിനും, കൈറോസ് മാഗസിൻ പ്രവർത്തകർക്കും വളരെയധികം നന്ദി പറയുകയാണ്. തീർച്ചയായും പരിശുദ്ധാത്മാവിന്റെ പ്രവർത്തനം തന്നെയാണ് ഇങ്ങനെ ഒരു പ്രോഗ്രാമിലേക്കു KAIROS എത്താനുള്ള കാരണം. എന്താ പറയാ….. Super… കാരണം ഒരുപാട് ആളുകളുണ്ട് എങ്ങനെ ഒന്ന് എഴുതി തുടങ്ങാം, ഓർമ്മകളുടെ അടിത്തെട്ടിൽ എവിടെയോ മറഞ്ഞുകിടക്കുന്ന കഴിവുകളെ എങ്ങനെ ഉപയോഗിക്കാം, ഞാൻ അനുഭവിച്ചറിഞ്ഞ യേശുവിനെ എങ്ങനെ മറ്റുള്ളവർക്ക് പകർന്നു കൊടുക്കാം, അങ്ങനെ പല ആഗ്രഹങ്ങളിലൂടെയും കടന്നുപോകുന്നവർക്കുള്ള മറുപടിയാണ് ന്യൂസ് ലാബ്. ഒരു വാർത്ത എന്തായിരിക്കണം, എങ്ങനെയായിരിക്കണം, എന്തെല്ലാം ആയിരിക്കണം, ഒരു മനോഹരമായ വാർത്ത എങ്ങനെ ഉണ്ടാക്കിയെടുക്കാം വളരെ വിശദമായി തന്നെ ലിജിത് സാർ നമ്മൾക്ക് പറഞ്ഞു തന്നിരുന്നു. പത്രപ്രവർത്തനത്തിന്റെ അടിസ്ഥാന പാഠങ്ങൾ ഞങ്ങൾക്കായി പഠിപ്പിച്ചുതന്ന ലിജിത്ത് സാറിനും ഒരു സ്പെഷ്യൽ താങ്ക്സ്.” (സിജോ പുത്തൂർ)
“പത്രത്തിലുള്ള എഴുത്തിന്റെ വാർത്താ പ്രാധാന്യവും, എന്നാൽ വായിക്കുന്നവർക്ക് മനസ്സിലാകുന്ന തരത്തിൽ ലളിതമായി എഴുതേണ്ടതും എങ്ങനെ എന്നും പറഞ്ഞു തന്നു. സാറിന് ലഭിച്ച ചെറിയ അറിവ് വാർത്ത ആക്കി പത്രമാധ്യമത്തിലൂടെ ലോകത്തെ അറിയിച്ചതിലൂടെ അദ്ദേഹത്തിന് ലഭിച്ച ആത്മനിർവൃതിയും വ്യക്തമാക്കി. ഞങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ഒരു അദ്ധ്യാപകന്റെ മിഴിവോടു കൂടി ക്ളാസ് എടുത്തു.” (ബാബു എം. കെ.)
“ആൾകൂട്ടത്തിൽ തനിയെ എന്നൊക്കെ പറയുന്ന ഒരു പതിപ്പായിരുന്നു തരകൻ സാറിന്റെ ക്ലാസ്. ഞാൻ ഇന്ന് വരെ ഒരു എഴുത്തു ക്ലാസ്സിലും പങ്കെടുത്തിട്ടില്ല, ഇതാദ്യാനുഭവം! പ്രശസ്‌തമായ ഒരു പത്രത്തിന്റെ എഡിറ്ററിന്റെ ക്ലാസ് എന്ന് കേട്ടപ്പോൾ, പ്രതീക്ഷിച്ചത് വളരെ സെക്യൂലർ ആയ ഒരു ഫോർമൽ ക്ലാസ്സാണ്. പക്ഷെ സാർ പറഞ്ഞു തന്നതോ: “ചുറ്റും കാണുന്ന സാധാരണ സംഭവങ്ങളിലെ അസ്വാഭാവികത എന്തെന്ന് കണ്ടു പിടിക്കാൻ പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കണം” എന്ന്. അത് കേട്ടപ്പോൾ പിടികിട്ടി, ഈ സാറിന്റെ ക്ലാസ്സിലൂടെ അനേകം മനസുകൾ ഉണരും, കർത്താവിന് വേണ്ടി എഴുതാനായി, അവനായി ഓശാന പാടാൻ ഓലകൾ എടുത്ത കുഞ്ഞുങ്ങളെ പോലെ! ആന്റോ സർ ഇന്ന് share ചെയ്ത Mother Angelica യിലൂടെ 145 രാജ്യങ്ങളിലേക്ക് സുവിശേഷം എത്തപ്പെട്ടത് പോലെ, കെയ്‌റോസിലൂടെ നമ്മുടെയോരോരുത്തരുടേയും കുഞ്ഞോലകളാകുന്ന എഴുത്തോലകൾ ഈശോ എടുത്തുപയോഗിക്കാനായി നമുക്ക് പ്രാർത്ഥിക്കാം!” (സിൽവി സന്തോഷ്, ഡാലസ്)
“എഴുതേണ്ട രീതികൾ, എഴുത്തിന്റെ ശക്തിപ്രഭാവം, സാഹിത്യം ഉപയോഗിക്കാതെ ലളിത സുന്ദര ഭാഷ, കുറെയേറെ ഉപമകൾ, വാർത്താ ചിത്രങ്ങൾ, തലകെട്ടിന്റെ പ്രാധാന്യം, പത്രത്തെക്കുറിച്ചു പത്രക്കാർ ഉപയോഗിക്കുന്ന വാക്കുകൾ, എല്ലാം വളരെ വിജ്ഞാനപ്രദം” (ആൻസി തിമോത്തി)
“The session was a regular introduction about the basics of Journalism. The speaker Mr. Lijith Tharakan, Senior Journalist and reporter at Madyamam Daily has years of experience in print journalism. He shared his thoughts on how a report should look like by giving specific importance to the format of a news report. He mentioned topics like title, date line, introduction, 5 W’s and H etc. He recalled the importance of simple writing to fiction writing . He instructed the participants about the importance of visible story telling or the art of making normal incidents appear like a human interest story. He narrated his own experience how a thought shared in a group became a heart touching news story when he was involved. This case study was specifically momentous for the group.” Namitha Bangaluru