January 22, 2025
House Hold

ഭയപ്പെടേണ്ട… അവൻ ഇവിടെയില്ല…. അവൻ ഉയർപ്പിക്കപ്പെട്ടിരിക്കുന്നു (മത്തായി 28, 5, 6)

  • March 15, 2024
  • 1 min read
ഭയപ്പെടേണ്ട… അവൻ ഇവിടെയില്ല…. അവൻ ഉയർപ്പിക്കപ്പെട്ടിരിക്കുന്നു (മത്തായി 28, 5, 6)

വിചിന്തനം

കല്ലാ ഭദ്രമായി മുദ്രവച്ചിരുന്നു. കാവൽക്കാരും ഉണ്ടായിരുന്നു. എന്നാൽ അരുളിച്ചെയ്തതുപോലെ സകലത്തെയും അതിജീവിച്ച് യേശുക്രിസ്‌തു മരണത്തിൽനിന്ന് ഉയിർത്തെഴുന്നേറ്റു. അവൻ നാമോരോരുത്തർക്കും വേണ്ടിയാണ് മരിച്ചതും ഉയിർത്തയും പുനരുത്ഥാനത്തിൻ്റെ സന്ദേശം മാറ്റമില്ലാത്തതാണ്. മരണത്തിൻ്റെമേൽ വിജയവും, പാപത്തിന്റെമേൽ ാപനവും, പ്രതിബന്ധങ്ങൾക്കുമേൽ പ്രതീക്ഷയും പരിശുദ്ധാശക്തിയിലുള്ള ഒരു ജീവിതത്തിന്റെ സാധ്യതയും അതു പ്രഖ്യാപിക്കുന്നു. നമ്മുടെ വിശ്വാസത്തിന്റെ അടിസ്‌ഥാനമായ യേശുവിന്റെ പുനരുത്ഥാനം നമ്മുടെ ജീവിതത്തെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട് ? അത് പ്രകാരം നമ്മെ രൂപപ്പെടുത്തിയിട്ടുണ്ട്?

യേശുവിന്റെ പുനരുത്ഥാനവും അതിനു നാം മാരോഭ്യത്തരുമായുള്ള ബന്ധവും ധ്യാനിക്കുമ്പോൾ ആദ്യം തിരിച്ചറിയേണ്ടത് ദൈവവചനം നിറവേദ്യം എന്ന വാഗ്ദാനത്തിന്റെ പൂർത്തീകരണമാണ് അത് എന്ന സത്യമാണ്. എന്നാൽ മുന്നാം ദിവസം അവൻ ഉയർപ്പിക്കപ്പെടും എന്ന വസ്തു‌ത സുവിശേഷം രേഖരപ്പെടുത്തിയിട്ടുണ്ട്. ‘നിന്റെ വാക്കുപോലെ എന്നിൽ സംഭവിക്കട്ടെ’ എന്ന് മറിയം പറഞ്ഞത് അവളിൽ നിറവേറിയതുപോലെ യേശുവിൻറെ ജീവിതത്തിലും അവൻ്റെ വാക്കുകൾ പൂർണമായി നിറവേറ്റപ്പെട്ടു. ഇവിടെയാണ് ഈസ്റ്റർ നമ്മുടെ ജീവിതത്തെ പുനപരിശോധിക്കാൻ നിർബന്ധി ക്കുന്നത്. ദൈവവചനം നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തെ എങ്ങനെയാണ് രൂപപ്പെടുത്തുന്നത്? നമ്മുടെ സ്വഭാവത്തെ തിരഞ്ഞെടുപ്പുകളെ സ്വപ്നങ്ങളെ, വിനോദത്തെ തൊഴിലിനെ, നാം ഭാവിയിലേക്കുവേണ്ടി സൂക്ഷിച്ചുവയ്ക്കുന്നതിനെ എല്ലാം ദൈവവചന കാഴ്‌ചപ്പാടിലാണോ നാം മെനയുന്നത്? കർത്താവ് അരുളിച്ചെയ്‌ത കാര്യങ്ങൾ നിറവേറുമെന്നു വിശ്വസിച്ച മറിയത്തിന്റെ ഭാഗ്യത്തിലേക്ക് ഉയിർപ്പ് തിരുനാൾ നമ്മെ ക്ഷണിക്കുന്നു. വചനത്തിലുള്ള ദൃഢവിശ്വാസത്തിലൂടെ അനുസരണത്തിലൂടെ വാഗ്ദാനം പ്രാപിക്കാൻ യേശുവിൻ്റെ ഉയിർപ്പ്

നമ്മെ വെല്ലുവിളിക്കുന്നു.

രണ്ടാമതായി, യേശുവിൻ്റെ പുനരുത്ഥാനത്തിന്റെ രഹസ്യവും പരസ്യവും അവനിൽ വിശ്വസിക്കുന്ന ഓരോഭ്യത്തരുടെയും ജീവിതത്തെ അതിശയകരമായ പ്രത്യാശയിലേക്കു കൊണ്ടുപോകുന്നുണ്ട്. എന്നതാണ്. സ്വാർത്ഥതയുടെയും മരണസംസ്ക‌ാരത്തി ന്റെയും മതിലുകൾക്കപ്പുറത്ത് നവജീവിതത്തിന്റെ പുതുപാതകൾ ഉണ്ടെന്ന് അതു വ്യക്തമാക്കുന്നു. തന്റെ ശരീരമാകുന്ന വിരിയിലൂടെ അവൻ നമുക്കായി ഒരു പുതിയ പാത തുറന്നു തന്നിരിക്കുന്നു (ഹെബ്രാ 11, 20). പഴയക്കു കടന്നുപോയി. പുതിയതു

വന്നുകഴിഞ്ഞു എന്ന യേശുവിൻ്റെ പുനരുത്ഥനത്തിൻ്റെ സവാർത്ത നാം നമ്മുടെ ജീവിതത്തോടു തന്നെ പ്രഘോഷിക്കണം. അപ്പോൾ എസെക്കിൽ പ്രവചനത്തിൽ വരണ്ട അസ്‌ഥികൾക്ക് ജീവൻ പ്രാപിച്ചതുപോല നമ്മുടെ ജീവിതാവസ്‌ഥകളും പുതുമ ആർജ്ജിക്കും, ശക്തിപ്പെടും. ഒരു ക്രിസ്ത‌്യാനിയുടെ ജീവിതം

സമ്മർദ്ദങ്ങൾകൊണ്ടോ തളർന്നു പോകാൻ യേശുവിന്റെ ഉത്ഥാനം അനുവദിക്കുന്നില്ല. അത് ജീവിതത്തിന് അർത്ഥവും ദിശാബോധവും നൽകുന്നതാണ്, നമ്മുടെ സാഹചര്യങ്ങൾ എന്നു തന്നെയായാലും പൂനമാരംഭിക്കാനുള്ള അവസരവും. ഇതാ നിൻ്റെ മുൻപിൽ ആർക്കും പട്ടാൻ കഴിയാത്ത വിധം തുറന്നു കിടക്കുന്ന ഒരു വാതിൽ ഞാൻ സ്ഥാപിച്ചിരിക്കുന്നു. (വെളി 3, 3) ഈ വാതിൽ യേശുവിൻ്റെ പുനരുത്ഥാനം തന്നെയാണ്

ഉയിർത്തെഴുന്നേറ്റ ക്രിസ്‌തു ആദ്യം തന്നെത്തന്നെ വെളിപ്പെടുത്തിയ മലേനമറിയത്തോട് ആവശ്യപ്പെട്ട ത് ഉയിർപ്പിന്റെ സവാർത്ത ശിഷ്യരെ അറിയിക്കാനാണ് ഇതിനായി അവൻ തെരെഞ്ഞെടുത്തതാകട്ടെ, ഏഴ് പിശാചുക്കളിൽ നിന്നും വിടുതൽ പ്രാപിച്ച ഒരുവളെ യേശുവിന്റെ മരണത്തിൻറെയും ഉയിർപ്പിന്റെയും ശക്തിയിലൂടെ എത്ര മൈനതയിലായിരുന്നവരെയും പിതാവിൻ്റെ മഹല്വത്തിലേക്ക് ഉയർത്താനാകും എന്നതിന്റെ ധീരസാക്ഷിയായി മഗ്‌ദനയിലെ മറിയം നമ്മെ വെല്ലുവിളിക്കുന്നു. അവൻ അവളിൽ ചെയ്‌ത വൻകാര്യങ്ങൾ നമ്മിലും ചെയ്യാൻ അവനു സാധിക്കുമെന്ന വിശ്വാസം എത്ര മാത്രം നമ്മിലുണ്ട്? നല്ല വാർത്തയുമായി ജ്വലിക്കുന്ന ഹൃദയത്തോടെ അവൾ ഓടിയതുപോലെ ഉയിർപ്പിന്റെ സവാർത്തയുമായി ഓടുന്ന ജീവിതചര്യ രൂപപെടുവാൻ മാത്രം ഉത്ഥിതന്റെ കണ്ടുമുട്ടലനുഭവം നമ്മിൽ ശക്തമാണോ? ഈ അനുഭവത്തിൽ വളരാൻ

ഉതകുന്ന ഒരു കൂട്ടായ്‌മയുടെ ഭാഗമാണോ നാം

യേശു ഉത്ഥാനശേഷം നൽകിയ വാഗ്ദ‌ാനം ഇതാണ്. നിങ്ങളാകട്ടെ, ഏതാനും ദിവസങ്ങൾക്കകം പരിശുദ്ധാത്മാവിൽ സ്‌നാനപ്പെടും (അപ്പ. പ്രവLS യേശുവിൻ്റെ പുനരുത്ഥാനത്തിൻ്റെ ഫലം നമ്മുടെ ജീവിതത്തിൽ ഉണ്ടെന്ന് നാം തീർച്ചയാക്കേണ്ടത് ഈ വാഗ്ദാനം പ്രാപിച്ചുകൊണ്ടാണ്. പരിശുദ്ധാത്മാവിന്റെ സ്നാനമേൽക്കുന്ന, ആത്മാവിനാൽ നയിക്കപ്പെടുന്ന ഒരു നവ അപ്പസ്തോല സമൂഹം ആയി നമ്മുടെ ജീസസ് യുത്ത് കൂട്ടായ്‌മകൾ രൂപപ്പെടേണ്ടേ? അതിനായി സഹോദരങ്ങളുമായി തോളോടുതോൾ ചേർന്ന് നമുക്ക് മുന്നോട്ട് പോകാം ആർക്കും അടയ്ക്കാൻ പറ്റാത്ത ഒരു വാതിൽ നമുക്കു മുൻപിൽ തുറന്നു കിടപ്പുണ്ട്. ക്രിസ്‌തുവിന്റെ ഉത്ഥാനം വാഗ്ദാനം ചെയ്യുന്ന പ്രത്യാശയുടെ വാതിൽ ലോകം മുഴുവന്യം ഈ വാതിലിലൂടെ ആസവത്തിന്റെ നിറവിലേക്കു പ്രവേശിക്കട്ടെയെന്നു നമുക്കു പ്രത്യാശയോടെ പ്രാർത്ഥിക്കാം

കെ. കെ ജോസഫ്

ജീസസ് യൂത്ത് മുന്നേറ്റത്തിൻ്റെ ഫസ്‌റ്റ് ലൈൻ നേതാക്കളിൽ ഒരാ ളായ ശ്രീ കെ. കെ. ജോസഫ്, കൊച്ചിൻ ഷിപ്പ് യാർഡിൽ നിന്നും വിരമിച്ചു. ജീവിതപങ്കാളി പ്രൊഫ. കൊച്ചുറാണിക്കൊപ്പം കൊച്ചിയിൽ താമസിക്കുന്നു.

About Author

കെയ്‌റോസ് ലേഖകൻ

Leave a Reply

Your email address will not be published. Required fields are marked *