April 16, 2025
Church Jesus Youth Kairos Media News

ഡോ. കുര്യാസ് കുമ്പളക്കുഴി 75ൻ്റെ നിറവിൽ

  • April 12, 2025
  • 1 min read
ഡോ. കുര്യാസ് കുമ്പളക്കുഴി 75ൻ്റെ നിറവിൽ

ഇരൂപതിലധികം വർഷങ്ങൾക്കു മുമ്പാണ് ആദ്യമായി ഡോ. കുര്യാസ് കുമ്പളക്കുഴിയെ കാണുന്നത് ഒരു ടി വി ചാനലിനുവേണ്ടി ‘ബൈബിൾ സ്വാധീനം മലയാളസാഹിത്യത്തിൽ’ എന്ന വിഷയത്തിൽ സ്ക്രിപ്റ്റ് ചെയ്യുന്നതിനായി റിസോഴ്‌സ് പേഴ്സ‌ൺ എന്ന നിലയിലായിരുന്നു അദ്ദേഹത്തെ സമീപിച്ചത്. പിന്നീട് എത്രയോ വർഷങ്ങൾക്കു ശേഷമാണ് സാഹിതീസഖ്യത്തിന്റെ ചടങ്ങുകൾക്കിടയിൽ അടുത്തകാലത്തായി വീണ്ടും അദ്ദേഹത്തെ കണ്ടുമുട്ടിയത്. അത്ഭുതപ്പെടുത്തിയ കാര്യം അദ്ദേഹം അന്നും ഇന്നും ഒരു പോലെയായിരുന്നുവെന്നതാണ്. ഇന്നലെ കണ്ട ഒരാളെ ഇ ന്ന് കാണുന്നതുപോലെ വർഷങ്ങളുടെ അകലമില്ലാതെയായിരുന്നു സാർ ഇടപെട്ടത്.

ജ്ഞാനിയായ ഗുരു സത്യാ ന്വേഷിയായ ചരിത്രകാരൻ, താത്‌കാലികലാഭങ്ങൾക്കുവേണ്ടി ആദർശങ്ങൾ വിസ്മ‌രിക്കാത്ത സാംസ്ക്കാരികപ്രവ ർത്തകൻ, നിലപാടുകളിൽ സൈര്യം പുലർത്തിയധി ഷണാശാലി, സാഹിത്യവിമർശകൻ വിശേഷണങ്ങൾയാണ്ട് ഡോ. കുര്യാസ് കുമ്പളക്കുഴിക്ക്.
എന്നാൽ അവയ്ക്കൊപ്പം മറ്റൊരുതരത്തിൽ കൂടി അദ്ദേഹം വീക്ഷിക്കപ്പെടേണ്ടതുണ്ട്. ഇന്നലെകളിലെ മഹാരഥന്മാ ഒരെ മറവിക്കു വിട്ടുകൊടുക്കാ തെ വർത്തമാനകാലത്തിലെ പീഠത്തിൽ വരുംതലമുറയുടെ ഓർമയ്ക്കായി ഉയർത്തിപ്രതിഷ്‌ഠിച്ചു വെന്നതാണ് അദ്ദേഹത്തിന്റെ മഹത്തായ സംഭാവ ക്രൈസ്തവ നാമധരികളായതു കൊണ്ടും മാത്രം മാറ്റിനിർത്തപ്പെട്ട കട്ടക്കയം ചെറിയാൻ മാപ്പിളയെയും സിസ്റ്റർ മേരി ബനീഞ്ഞയെയും പോലുള്ള സുകൃതികളെ, സർഗപ്രതിഭകളെ വെള്ളിവെളിച്ചത്തിലേക്ക് നീക്കിനിർത്താൻ ഡോ. കുര്യാസ് നടത്തിയ കഠിനശ്രമങ്ങൾ ആർക്കാണ് വിസ്മരിക്കാനും അവഗണിക്കാനും കഴിയുന്നത്?
ചരിത്രപരമായ പഠനങ്ങളുടെയും ആധികാരികമായ തെളിവുകളുടെയും നിരന്തരമായ അധ്വാനത്തിൻ്റെയും ഫലമായാണ് പല പുതിയ കണ്ടെത്ത ലുകളും മലയാളസാഹിത്യ ലോകത്ത് അദ്ദേഹം കാഴ്ചവച്ചത് അങ്ങനെയാണ് മലയാളത്തിലെ ആദ്യ മിസ്റ്റിക് കവി സിസ്റ്റർ മേരി ബനീഞ്ഞയാണെ ന്നും മലയാളത്തിലെ ആദ്യ ഖണ്ഡകാവ്യം അർണോസ് പാതിരിയുടെ ജനോവപർവമാണെന്നും ആദ്യവിലാപകാവ്യം ഉമ്മാടെ ദുഃഖമാണെന്നും അദ്ദേഹം സ്ഥാപിച്ചത്.
കേരളത്തിലെ നവോത്ഥാനശില്പികളിൽനിന്ന് വിശുദ്ധ ചാവറയച്ചനെ മാറ്റി നിർത്താനും അദ്ദേഹത്തിന്റെ പിൻഗാമികളെ അദ്ദേഹത്തേക്കാൾ മുമ്പന്തിയിൽ പ്രതിഷ്‌ഠിക്കാനുമുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുമ്പോൾ കേരളത്തിൻ്റെ സാംസ്കാരിക, സാമൂഹിക ഭൂമികയിൽ ചാവറയച്ചന്റെ പ്രസക്തി എന്താണെന്ന് ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ ഡോ കുര്യാസിന്റെ കേരള നവോത്ഥാനവും ചാവറയച്ചനും എന്ന കൃതി പരിശോധിച്ചാൽ മതി.

അതിരുകളില്ലാത്ത ആശാൻ കവിത, മൃത്യുബോധം മലയാളകാല്പ‌നിക കവിതയിൽ, കലയുടെ ആത്മാവ്, പ്രണയത്തിൻ്റെ ഇതിഹാസം, വീണ്ടു വിചാരം, വിദ്യാഭ്യാസം ചരിത്രവും ദർശനവും ഇങ്ങനെ എത്രയെത്ര കൃതികൾകൊണ്ടാണ് അദ്ദേഹം മലയാള സാഹിത്യത്തെ സമ്പന്നമാക്കിയിട്ടുള്ളത്. ഈ പ്രായത്തിലും അദ്ദേഹം എഴുത്തിൽ സജീവമാണ് എന്നതിന് തെളിവാണ് ഏറ്റവും ഒടുവിൽ പുറത്തിറക്കിയ മഹാഭാരതം പുനരാഖ്യാനം എന്ന ബൃഹദ് ഗ്രന്ഥം.

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, സംസ്ഥാന വിവരാവകാശ കമ്മീഷണർ,സാഹിത്യ അക്കാദമി ജനറൽ കൗൺസിലംഗം, സം സ്ഥാന മുന്നാക്ക വിഭാഗം കമ്മീഷൻ അംഗം എന്നീ നിലകളിലും ഡോ. കുര്യാസ് നിസ്‌തുലമായ സേവനങ്ങൾ കാഴ്‌ചവചിട്ടുണ്ട്.
കെസിബിസി സാഹിത്യത്ത വാർഡ്, കേരള ഹിസ്റ്ററി കോൺഗ്രസ് അവാർഡ്, ബനിഞ്ഞാ അവാർഡ്, പോപ്പ് ജോൺ പോൾ പുരസ്‌കാരം, ജനപ ക്ഷം എന്നീ അവാർഡുകൾക്കും അർഹനായിട്ടുണ്ട്.

എംജി യൂണിവേഴ്സിറ്റിയിൽ മലയാള ഗവേഷണ വിഭാഗത്തിൽ ഇതുവരെയും ആർക്കും തകർക്കാനാവാത്ത ഒരു റിക്കാർഡും അദ്ദേഹം സ്ഥാ പിച്ചിട്ടുണ്ട്. ഏറ്റവുമധികം മലയാളം വിദ്യാർഥികളുടെ ഗൈഡ് എന്നതാണ് അത്.

ഇത്രയധികം സംഭാവനകൾ നല്‌കിയ ഡോ. കുര്യാസ് അർഹതയ്ക്കൊത്ത് ആദരിക്കപ്പെട്ടിട്ടുണ്ടോ? സംശയമുണ്ട്. സാഹിത്യമെന്നത് ഒരു വിഭാഗം ആളുകളുടെ മാത്രമാണെന്ന തെറ്റുദ്ധാരണ ഇന്നും പ്രബലമായി നിൽക്കുമ്പോൾ ഒരു ക്രൈസ്തവനാമധാരിയെ സാഹിത്യവിമർശകനും എഴു ത്തുകാരനുമായി അംഗീകരിക്കണമെങ്കിൽ സഭാവിരുദ്ധനായിരിക്കണമെന്ന അലിഖിതനിയമം ഉള്ളപ്പോൾ സഭയോടൊത്ത് പ്രവർത്തിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്ന ഡോ. കുര്യാസ് മാറ്റിനിർത്തപ്പെടുന്നതിൽ അതിശയിക്കേണ്ടതില്ല.

വിശറിക്കു കാറ്റുവേണം എന്ന് പറയാറുണ്ട്. ഭൂതകാലത്തിലെ നിധികളെ അത്യധ്വാനം നടത്തി ഭാഷയുടെയും സാഹിത്യത്തിന്റെയും അക്ഷയനി ക്ഷേപമാക്കി മാറ്റിയ ഡോ. കുര്യാസ് കുമ്പളക്കുഴിക്കും അതു ബാധകമാണ്. അദ്ദേഹത്തെക്കുറിച്ചുള്ള ആധികാരിക പഠനവും ജീവചരിത്രവും രചി ക്കപ്പെടേണ്ടത് പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.

വിനായക് നിർമ്മൽ
ദീപിക ദിനപ്പത്രം

About Author

കെയ്‌റോസ് ലേഖകൻ