‘SIXER’ – 2025 കിഡ്‌സ് പ്രോഗ്രാം ബിഷപ്പ് ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്തു.

ഡിവൈൻ റിട്രീറ്റ് സെന്റർ, മുരിങ്ങൂർ: ജീസസ് യൂത്ത് കിഡ്സ് മിനിസ്ട്രിയുടെ അഭ്യമുഖ്യത്തിൽ 2025 ഏപ്രിൽ 9,10,11,12 എന്ന തിയ്യതികളിൽ 10 വയസു മുതൽ 12 വയസു വരെയുള്ള കുട്ടികൾക്കായുള്ള പ്രോഗ്രാം ‘SIXER’ ജീസസ് യൂത്ത്, ഇന്ത്യയുടെ സഭാ ഉപദേഷ്ടാവും ,കണ്ണൂർ ബിഷപ്പുമായ റവ. ഡോ. അലക്സ് വടക്കുംതല മുരിങ്ങൂരിലെ ഡിവൈൻ റിട്രീറ്റ് സെന്ററിന്റെ ഇംഗ്ലീഷ് കാമ്പസിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. നാല് ദിവസത്തെ പരിപാടിയിൽ 450-ലധികം കുട്ടികളും , 150 വളണ്ടിയർമാരും 25 ആനിമേറ്റർ സിസ്റ്റർമാരും പങ്കെടുക്കുന്നു.