കുരിശിൻ്റെ തണലിൽ – കള്ളൻ

കള്ളനെ കള്ളനെന്നല്ലാതെ എന്ത് വിളിക്കണം? അതും പെരുംകള്ളനെ.
ഇനി ഭൂമിയിൽ വച്ചേക്കാൻ പറ്റില്ല എന്നുറപ്പായപ്പോൾ ആണ്, അങ്ങനൊരുത്തനെ കുരിശിൽ തറയ്ക്കാൻ അവർ തീരുമാനിച്ചത്.
കുരിശിൽ കിടന്നപ്പോഴും,
അവൻ തനിനിറം കാണിച്ചു.
ഒരു ക്ലാസിക്ക് മോഷണം.!!
ഇപ്രാവശ്യം മോഷ്ടിച്ചത് സ്വർഗത്തെയാണ് !
പുത്രൻ തമ്പുരാന്റെ കരുണയെയാണ് !
മകന്റെ സങ്കടം കണ്ടലിയുന്ന പിതാവിന്റെ ഹൃദയത്തെയാണ്..!
സുഹൃത്തേ, ഇത് നോമ്പുകാലം..
സ്വർഗ്ഗത്തെ കട്ടോണ്ടു പോകാനുള്ള സുവർണ്ണാവസരം..!
തമ്പുരാന്റെ ഹൃദയം മോഷ്ടിക്കാനുള്ള ഏറ്റവും നല്ല സമയം..!
സ്നേഹിക്കുക..
മറയില്ലാതെ സംസാരിക്കുക..
മനുഷ്യനോടും ദൈവത്തോടും..
അതിലും വലിയ കുറുക്ക് വിദ്യയൊന്നും സ്വർഗം കട്ടെടുക്കാൻ ഇല്ലെന്നേ.
സ്നേഹപൂർവം..
ഫാ. അജോ രാമച്ചനാട്ട്