നിശ്ശബ്ദതയുടെ ശൂന്യാകാശത്ത് കുടുങ്ങിപ്പോയൊരാളുടെ ഓര്‍മയ്ക്ക് I Kairos Malayalam I April 2025

‘നിശബ്ദതയുടെ ശൂന്യാകാശത്ത് കുടുങ്ങിപ്പോയ ഒരാളുടെ ഓർമ്മയ്ക്ക്… വിശുദ്ധ യൗസേപ്പിതാവിനെ കുറിച്ചുള്ള കവിത രചിച്ചിരിക്കുന്നത് പ്രശസ്ത സാഹിത്യകാരൻ അഭിലാഷ് ഫ്രേസർ ആണ്.
ദൈവവും പ്രതിശ്രുതവധുവും മിണ്ടാതിരിക്കെ,
ആ യഹൂദമണവാളന്‍ കുടുങ്ങിപ്പോയത്
സന്ദേഹങ്ങളുടെ മഹാനിശ്ശബ്ദമായ ശൂന്യാകാശത്ത്.
ഇന്ദ്രിയങ്ങളുടെ ശ്വാസം നിലച്ച ഇരുണ്ട നാളുകളില്‍
അയാള്‍ ബഹിരാകാശ സഞ്ചാരിയെ പോലെ ജീവന്‍ നിലനിറുത്തിയത്
വിശ്വാസം മാത്രം ശ്വസിച്ച്.
ലോകവും മനുഷ്യസമൂഹവും പ്രകാശവര്‍ഷങ്ങള്‍ അകലെ…
ഉദയാസ്തമയങ്ങള്‍ വേര്‍തിരിക്കാനാവാത്ത
സന്ദേഹങ്ങളുടെ ദിനരാത്രങ്ങള്‍.
വചനം കന്യാഗര്‍ഭത്തിന്റെ തടവറയില്…
Read more at Cloud Catholic Mobile App
https://cloudcatholic.page.link/6Wux