പീഡാനുഭവ സ്മരണയിൽ ചെസ്റ്റർ

ചെസ്റ്റർ( യു.കെ): ചെസ്റ്റർ നഗരവീഥികളിൽ സംഘടിപ്പിച്ചു പീഡാനുഭവ സ്മരണ വിശ്വാസത്തിന്റെ പ്രഘോഷണമായി മാറി. കുരിശിന്റെ വഴിയും കുട്ടികളുടെ നേതൃത്വത്തിൽ പീഡാനുഭവ ദൃശ്യാവിഷ്കരണവും ശനിയാഴ്ചയാണ് ചെസ്റ്റർ സിറ്റി സെന്ററിൽ സംഘടിപ്പിച്ചത്. ചെസ്റ്റർ ജീസസ് യൂത്തും മലയാളി കത്തോലിക്ക കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച പരിപാടി സിറ്റി കൗൺസിലിന്റെ അനുമതിയോടെയാണ് നടത്തിയത്. നൂറുകണക്കിന് ആളുകൾ നഗരവീഥികളിൽ കാഴ്ചക്കാരായി ഒത്തുകൂടി.
വിശുദ്ധ വാരത്തിനു മുന്നോടിയായി പൊതു ജനങ്ങളിൽ ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണ ഉയർത്തികൊണ്ട് കുരിശിന്റെ വഴിയുടെ ഓരോ സ്ഥലങ്ങളുടെ ദൃശ്യാവിഷ്കരണം കുട്ടികൾ നടത്തിയപ്പോൾ, കണ്ടു നിന്നവർക്ക് അത് ഹൃദ്യാനുഭവമായി.
കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി ചെസ്റ്ററിൽ സജീവമായി പ്രവർത്തിക്കുന്ന അന്തർദേശീയ കത്തോലിക്ക മിഷനറി മുന്നേറ്റമായ ജീസസ് യൂത്ത്, യുവജനങ്ങളെയും, കുടുംബങ്ങളെയും കുട്ടികളെയും കേന്ദ്രീകരിച്ചു പ്രാർത്ഥന കൂട്ടായ്മകളും റസിഡെൻഷ്യൽ റിട്രീറ്റുകളും നടത്തിവരുന്നു.
വാർത്ത പങ്കുവച്ചത്: ചെസ്റ്ററിലെ ജീസസ് യൂത്ത് കോർഡിനേറ്റർ ട്രൂമാൻ ജോസഫ് (+447570668636) , സ്റ്റീഫൻ ജെയിംസ് (+447915160155)




