April 19, 2025
Church Jesus Youth Kairos Media News

കുരിശിന്റെ തണലിൽ – ലഹരി

  • April 4, 2025
  • 1 min read
കുരിശിന്റെ തണലിൽ – ലഹരി

“കരളു പങ്കിടാൻ വയ്യെൻ്റെ പ്രണയമേ,
പകുതിയും കൊണ്ടുപോയ് ലഹരിയുടെ പക്ഷികൾ.”

അന്തരിച്ച കവി എ. അയ്യപ്പൻ്റെ വാക്കുകളാണ്.

“ലഹരി” എന്ന വാക്കിന് മദ്യം/മയക്കുമരുന്ന് എന്ന് മാത്രം അർഥം കൽപ്പിക്കാനാവില്ല.

  1. എൻ്റെ ബോധമണ്ഡലങ്ങളെ ശക്തമായി സ്വാധീനിക്കുന്നത് എന്തും ലഹരിയാണ്.
  2. ഒന്നിനായി മുടങ്ങുന്ന പണവും സമയവും എന്നെ അലോസരപ്പെടുത്തുന്നില്ലെങ്കിൽ അത് എനിക്ക് ലഹരിയാണ്.
  3. ഏതൊന്നിനുവേണ്ടിയാണോ “ആർക്കും മനസ്സിലാകാത്ത ഒരു ലോജിക്” ഞാൻ സൂക്ഷിക്കുന്നത്, അത് എൻ്റെ ലഹരിയാണ്.
  4. ആ ലഹരി, വസ്തുവാകാം, വ്യക്തിയാകാം, സാഹചര്യമാകാം.

കവി അയ്യപ്പൻ നൊമ്പരപ്പെട്ടതുപോലെ,

  • ലഹരി ചിലതൊക്കെ അപഹരിക്കുന്നുണ്ട്.
  • കനത്ത നഷ്ടങ്ങൾ വരുത്തി വയ്ക്കുന്നുണ്ട്.
  • പിന്നീട് ഒരിക്കൽ പശ്ചാത്താപം കൊണ്ടുവരുന്നുണ്ട്.

ചങ്ങാതീ, നോമ്പ് എന്ന നോവുകാലം. “എന്നിലെ എന്നെ അപഹരിച്ച” ആ ലഹരി ഏതാവും?
ദൈവമേ, ജീവിതത്തെ ശുദ്ധീകരിക്കാനുള്ള കൃപ നൽകണമേ. ആമേൻ.
കൃപ നിറഞ്ഞ ദിവസം സ്നേഹപൂർവ്വം..

ഫാ.അജോ രാമച്ചനാട്ട്

About Author

കെയ്‌റോസ് ലേഖകൻ