April 20, 2025
Church Jesus Youth Kairos Media News

കുരിശിൻ്റെ തണലിൽ – ചെമന്ന മേലങ്കി

  • April 1, 2025
  • 1 min read
കുരിശിൻ്റെ തണലിൽ – ചെമന്ന മേലങ്കി

എന്തിനാണ് യേശുവിനെ ചെമന്ന മേലങ്കി ധരിപ്പിച്ചത്?

ചെമന്ന മേലങ്കി രാജാവിന്റെ വസ്ത്രമാണ്. താൻ രാജാവാണ് എന്നവൻ പറഞ്ഞതിനോടുള്ള അവരുടെ ഈർഷ്യയാണ് ചെമന്ന മേലങ്കി ധരിപ്പിച്ച് പ്രഹരിക്കാനും അപമാനിക്കാനും ഇടയായത്.

ഒരു ചെമന്ന മേലങ്കി അവനെ അണിയിച്ചു.
അവര്‍ അവന്റെ അടുക്കല്‍ വന്ന്‌ യഹൂദരുടെ രാജാവേ, സ്വസ്‌തി! എന്നുപറഞ്ഞ്‌ കൈകൊണ്ട്‌ അവനെ പ്രഹരിച്ചു.
(യോഹന്നാന്‍ 19 : 2 – 3)

സത്യത്തിൽ യേശു പറഞ്ഞതിൽ തെറ്റുണ്ടായിരുന്നോ? ഇല്ല.
പിന്നെയെന്താണ്?
യഹൂദരുടെ മത-രാഷ്ട്രീയ-അധികാരശ്രേണിക്ക് അത് അംഗീകരിക്കാനായില്ല, എന്നതാണ് കാരണം.

സംഭവിക്കുന്നുണ്ട്, ഈ ചുറ്റുവട്ടങ്ങളിലും.
എന്തെന്നോ?

  • ഒരാൾ പറയുന്നത് കേൾക്കുന്നവർക്ക് മനസിലാകാതെ പോവുന്നു, എന്നത്.
  • മാത്രമല്ല, പറഞ്ഞത് തെറ്റിധരിക്കപ്പടുകയുമാണ്.

എന്റെ ചങ്ങാതീ ഒന്നാലോചിച്ചാൽ, മിക്കപ്പോഴും നമുക്കിടയിൽ ആരോക്കെയോ എപ്പോഴൊക്കെയോ നിന്ദിക്കപ്പെടുന്നുണ്ട്..
വീട്ടിൽ,
കുടുംബബന്ധങ്ങളിൽ,
സൗഹൃദ വലയങ്ങളിൽ
ജോലിയിടങ്ങളിൽ
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒക്കെ..

സുഹൃത്തേ, പറഞ്ഞതും കേട്ടതും,
കേട്ടതും മനസിലാക്കിയതും രണ്ടാവുന്ന ദുരവസ്ഥ നിന്റെ ജീവിതത്തിലുണ്ടോ?
ആരെങ്കിലും ചെമന്ന മേലങ്കി അണിയിച്ചിട്ടുണ്ടോ?
നിന്റെ വാക്കുകൾ / അവഗണന ആർക്കെങ്കിലും സങ്കടത്തിനു കാരണമായോ?

അപരനെ – അത് ആരുമാകട്ടെ – ക്ഷമയോടെ കേൾക്കാനും അറിയാനും
എളിമയോടെ ആദരിക്കാനുമുള്ള
കരുത്ത് നേടാനാണീ നോമ്പുകാലം.

സ്നേഹപൂർവ്വം,
ഫാ. അജോ രാമച്ചനാട്ട്

About Author

കെയ്‌റോസ് ലേഖകൻ