കടുത്തുരുത്തിയിൽ YOUCAT ട്രെയിനിങ് പ്രോഗ്രാം – 2025

കോട്ടയം : കടുത്തുരുത്തി SVD പ്രാർത്ഥനാ നികേതനത്തിൽ മാർച്ച് 29 മുതൽ 31 വരെ YOUCAT ട്രെയിനിങ് പ്രോഗ്രാം നടത്തപ്പെടുന്നു. കത്തോലിക്കാ സഭയുടെ വിശ്വാസസത്യങ്ങൾ, കൂദാശകൾ, ധാർമികത, ക്രിസ്‌തീയ പ്രാർത്ഥനാ ജീവിതം എന്നിവയെ ആഴത്തിൽ പഠിക്കാനും സംശയ നിവാരണത്തിനുമായി സംഘടിപ്പിക്കുന്ന YOUCAT ട്രെയിനിങ് പ്രോഗ്രാം യുവജനങ്ങൾക്കും വിശ്വാസ പരിശീലകർക്കും സന്യസ്‌തർക്കും വളരെ ഉപകാരപ്രദമായിരിക്കും. മാർച്ച് 29 ശനിയാഴ്ച വൈകിട്ട് 5.30 മുതൽ 31 തിങ്കളാഴ്ച 4.30 വരെ നീണ്ടുനിൽക്കുന്ന ട്രെയിനിങ് പ്രോഗ്രാം ജീസസ് യൂത്ത് , SVD പ്രാർത്ഥനാ നികേതനത്തിനും , KCBC യൂത്ത് കമ്മീഷന്റെയും സഹകരണത്തോടെയാണ് ട്രെയിനിങ് പ്രോഗ്രാം നടത്തപ്പെടുന്നത്. YOUCAT ട്രെയിനിങ് പ്രോഗ്രാം പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് ₹1000 രൂപയാണ്. രജിസ്‌ട്രേഷൻ സംബന്ധിച്ച വിവരങ്ങൾക്ക് ബന്ധപ്പടുക : 9633585183, 9633030190