ജീസസ് യൂത്ത് ചേർത്തല സോണിൽ ആരാധന നടത്തപ്പെടുന്നു

ചേർത്തല: ജീസസ് യൂത്ത് ചേർത്തല സോണിന്റെ അഭ്യമുഖ്യത്തിൽ മാർച്ച് 01 ശനിയാഴ്ച വൈകുന്നേരം 7:00 pm മുതൽ 8:00 pm വരെ അർത്തുങ്കൽ സെന്റ് സെബാസ്റ്റ്യൻസ് വിസിറ്റേഷൻ കോൺവെന്റിൽ വെച്ച് ആരാധന നടത്തപ്പെടുന്നു.
എന്‍റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക! എന്‍റെ അന്തരംഗമേ, അവിടുത്തെ വിശുദ്ധനാമത്തെ പുകഴ്ത്തുക.
സങ്കീര്‍ത്തനങ്ങള്‍ 103:1
ഈശോയിൽ സ്നേഹമുള്ളവരെ
ശനിയാഴ്ച 1/3/25 ന് വൈകിട്ട് 7 മണി മുതൽ എട്ടുമണിവരെ സെന്റ് സെബാസ്റ്റ്യൻസ് വിസിറ്റേഷൻ കോൺവെന്റ്, അർത്തുങ്കൽ വെച്ച് ആരാധന നടത്തപ്പെടുന്നു.എല്ലാ ഇടവകകളിലും ഒരു പ്രാർത്ഥന കൂട്ടായ്മ എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി മുട്ടുകുത്താം കരങ്ങൾ വിരിക്കാം
നിയോഗങ്ങൾ
1 ചേർത്തല സോണിൽ ഈ നാളുകളിൽ നടക്കേണ്ട ലിസണിങ്ന്റെ വിജയത്തിനും
2 വെക്കേഷൻ പ്രോഗ്രാമിന് വേണ്ടിയും
3 പുതിയ നേതൃത്വത്തിന് വേണ്ടിയും.
ഒത്തിരി സ്നേഹത്തോടെ
സുമേഷ് ചേന്നവേലി
പ്രോഗ്രാം ഇന്റർസെഷൻ കോഡിനേറ്റർ