ജീസസ് യൂത്ത് പാലാ സോണിന്റെ സോണൽ അസംബ്ലി മാർച്ച് 8 ന്

പാലാ : ജീസസ് യൂത്ത് പാലാ സോണിന്റെ സോണൽ അസംബ്ലി മാർച്ച് 8 ശനിയാഴ്ച രാവിലെ 10 am മുതൽ 4:30 pm വരെ പാലാ സെൻ്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു.
ഈശോയിൽ സ്നേഹം നിറഞ്ഞ ജീസസ് യൂത്ത് കുടുംബാംഗങ്ങളെ , ഈ വരുന്ന മാർച്ച് 8, 2025(ശനിയാഴ്ച) സോണൽ അസംബ്ലി നടത്തുകയാണ്. അടുത്ത രണ്ടുവർഷം (2025-27) പാലാ സോണിനെ നയിക്കാൻ വേണ്ടിയുള്ള പുതിയ സോണൽ കൗൺസിൽ ടീമിനെ നമ്മൾ തിരഞ്ഞെടുക്കുകയാണ്. അതോടൊപ്പം പാലാ സോണിനെ ഇനി എങ്ങനെ മുൻപോട്ട് നയിക്കണമെന്നുള്ള ചർച്ചകളും ഉണ്ടായിരിക്കുന്നതാണെന്ന് അറിയിക്കുന്നു.
കമ്മിറ്റ്മെന്റ് എടുത്ത എല്ലാ ജീസസ് യൂത്തും സോണൽ അസംബ്ലിക്ക് ഉണ്ടാകുമല്ലോ. സോണൽ അസംബ്ലിയിലേക്ക് എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നു.
📍 St.Thomas College Auditorium, Palai
⏳ 10 am – 4:30 pm
ജീസസ് യൂത്ത് പാലാ സോണൽ കൗൺസിൽ