Zonal Prayer Day ഫെബ്രുവരി 26 – ന്

പാലാ: ജീസസ് യൂത്ത് പാലാ സോണിന്റെ അഭ്യമുഖ്യത്തിൽ ‘Zonal Prayer Day’ ഫെബ്രുവരി 26 ബുധനാഴ്ച രാവിലെ 8:30 am മുതൽ
3.00 PM വരെ ളാലം പുത്തൻ പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു.ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു പോകുന്നു. എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്‌ഥമാകേണ്ടാ. നിങ്ങള്‍ ഭയപ്പെടുകയും വേണ്ടാ.
(യോഹന്നാന്‍ 14 : 27)
ഈശോയിൽ പ്രിയപ്പെട്ടവരേ, കഴിഞ്ഞ രണ്ടു വർഷക്കാലം നമ്മെ വഴി നടത്തിയ നല്ല തമ്പുരാന് നന്ദി പറയുവാനും വരാൻ പോകുന്ന സോണൽ അസംബ്ലിയേയും അടുത്ത സോണൽ കൗൺസിലിനെയും സോൺ മുഴുവനെയും ദിവ്യകാരുണ്യ സന്നിധിയിൽ സമർപ്പിച്ച് പ്രാർത്ഥിക്കുവാനുമായി Zonal Prayer Day നടത്തപ്പെടുകയാണ്.
ഫെബ്രുവരി 26 ബുധനാഴ്ച രാവിലെ 10:00 AM മുതൽ 3.00 PM വരെ ളാലം പുത്തൻ പള്ളിയിൽ വച്ച് നടത്തപ്പെടുന്ന ഈ പ്രാർത്ഥന കൂട്ടായ്മയിലേയ്ക്ക് ഏവരെയും സ്നേഹപൂർവം ക്ഷണിക്കുന്നു.
Jesus Youth Pala