ഇതല്ലേ യഥാർത്ഥ മിഷനറി

കല്ലൂർ ഈസ്റ്റ് ഇടവകയിലെ ജെയ്സൺ & ജിൻസി കുടുംബം മിഷൻ യാത്രക്ക് പുറപ്പെടുന്നു. ഫെബ്രുവരി 20-ാം തീയതി ഒരു വർഷത്തെ മിഷൻ പ്രവർത്തനത്തിനായി Sierra Leone (West African Country) എന്ന രാജ്യത്തേക്ക് യാത്ര തിരിക്കുന്നു.
രാവിലെ ഇടവക പള്ളിയിൽ വി.കുർബ്ബാനക്ക് ശേഷം പുറത്ത് ഇറങ്ങി ഒരു ജീസസ് യൂത്ത് ചേട്ടനോട് സംസാരിക്കുന്നതിൻ്റെ ഇടയിൽ ആണ് കുർബ്ബാന കഴിഞ്ഞ് ഇറങ്ങി വരുന്ന ജെയ്സൺ ചേട്ടനെ ഞാൻ ദൂരെ നിന്ന് കാണുന്നത്.
ആ ചേട്ടനോട് യാത്ര പറഞ്ഞ് കുറച്ച് മുന്നിലേക്ക് നടന്നപ്പോൾ ആണ് ആ കാഴ്ച്ച കണ്ടത് കുട്ടികൾ കളിക്കുമ്പോൾ പന്ത് റോഡിലേക്ക് പോകാതിരിക്കാൻ കെട്ടിയ നെറ്റിൽ തല കുടുങ്ങി കിടക്കുന്ന ഒരു നായയെ ഞാൻ നോക്കി നിൽക്കേ തന്നെ കാറിൻ്റെ അടുക്കലേക്ക് നടന്ന് നീങ്ങുകയായിരുന്ന ജെയ്സൺ ചേട്ടൻ (കാറിനുള്ളിൽ വീട്ടിലേക്ക് പോകാൻ കയറി ഇരിക്കുന്ന ഭാര്യയും മൂന്ന് മക്കളും) പതുക്കെ ആ നായയുടെ അടുക്കലേക്ക് നടന്ന് നീങ്ങി അതിനെ രക്ഷിക്കാനായുള്ള ശ്രമം തുടങ്ങി. കണ്ട ചിലർ പറഞ്ഞു അത് അടുത്ത വീട്ടിലെ നായ ആണ് അവർ വന്ന് രക്ഷപ്പെടുത്തും , ഒരു പക്ഷേ നായ തന്നെ ചേട്ടനെ തിരിച്ച് അക്രമിച്ചു എന്ന് വരാം . ഇതൊന്നും നോക്കാതെ ഒരു കത്തിയോ നെറ്റ് മുറിക്കാൻ പറ്റുന്ന എന്തെങ്കിലും ആരെങ്കിലും കൊണ്ട് വരാൻ പറഞ്ഞു പതിയെ അതിനെ രക്ഷിച്ചു.
ഇതല്ലേ യഥാർഥ ജീസസ് യൂത്ത് യഥാർഥ മിഷനറി നമ്മുടെ അവസാന പില്ലർ ആയ പാവങ്ങളോട് പക്ഷം ചേരൽ. ഇങ്ങനെ ഉള്ളവർ എന്നും നമ്മെ വെല്ലുവിളിക്കുന്നു.
സിറിൽ ചാക്കോ