വിശുദ്ധവാര സങ്കീർത്തന സപര്യ : ആലുവ കാർമൽഗിരിയിൽ പെസഹാധ്യാനം ഏപ്രിൽ 13 മുതൽ 16 വരെ

ആലുവ: വിശുദ്ധവാരത്തിൽ സങ്കീർത്തനങ്ങളിലെ ക്രിസ്തുവിനെ ധ്യാനിക്കാനുള്ള അപൂർവ്വ അവസരം ഒരുക്കുന്നു ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിലെ കാർമൽഗിരി. “പെസഹാധ്യാനം സങ്കീർത്തനങ്ങളിലൂടെ” എന്ന തലക്കെട്ടിൽ ഏപ്രിൽ 13 മുതൽ 16 വരെ നടക്കുന്ന പെസഹാധ്യാനം റവ. ഡോ. ജോഷി മയ്യാറ്റിൽ ആയിരിക്കും നയിക്കുക.
അല്മായർക്കും സന്യാസികൾക്കും വൈദികർക്കും ഒരുപോലെ പങ്കെടുക്കാവുന്ന ഈ ധ്യാനം പഠനം, പ്രാർത്ഥന, ആലാപനം, സങ്കീർത്തനശ്രവണം എന്നിവയുടെ സമന്വയമായി ക്രമീകരിച്ചിരിക്കുന്നു. ഏപ്രിൽ 13-ാം തീയതി ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിച്ച് ഏപ്രിൽ 16 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ ധ്യാനം സമാപിക്കും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മാർച്ച് 25-ന് മുൻപായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 70 പേർക്കു മാത്രമേ പ്രവേശനം അനുവദിക്കൂ. രജിസ്ട്രേഷൻ ഫീസ് 1500 രൂപയായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 944 6614 262