April 17, 2025
Kairos Media News

“യുവാക്കളുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ 2024-ലെ സ്റ്റേറ്റ് ഓഫ് ഇമോഷണൽ വെൽബിയിംഗ് സർവേ റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നു”

  • February 18, 2025
  • 1 min read
“യുവാക്കളുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ 2024-ലെ സ്റ്റേറ്റ് ഓഫ് ഇമോഷണൽ വെൽബിയിംഗ് സർവേ റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നു”

ശ്രദ്ധ വേണം, യുവാക്കളുടെ മാനസികാരോഗ്യത്തിൽ

ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും വളരെ പ്രധാനമാണ് മാനസികാരോഗ്യം പൂർണമായ അർഥത്തിൽ മാനസികാരോഗ്യം നിലനിർത്തുക എന്നൽ വെല്ലുവിളി നിറഞ്ഞതാണ് കാരണം, പ്രശ‌നങ്ങളും പ്രതിസന്ധികളും എപ്പോഴുമുണ്ടാകും സമ്മർദം, ഉത്കണ്ഠ, വിഷാദരോഗം, ബന്ധങ്ങളിലെ വിള്ളലുകൾ, ലഹരി ഉപയോഗം, ഗാഡ്ജറ്റുകളുടെയും സമൂഹമാധ്യമങ്ങളുടെയും അമിതോപയോഗം, കൊവിഡാനന്തര അനിശ്ചിതാവസ്ഥകൾ എന്നിവയാണ് പ്രാഥമികമായി വ്യക്തികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന പ്രധനങ്ങൾ കൃത്യമായ നിരീക്ഷണം, പരിഹാരമാർഗങ്ങൾ എന്നിവയിലൂടെ ഇവയെ മറികടക്കാനാകും.

“സ്റ്റേറ്റ് ഓഫ് ഇമോഷണൽ വെൽബിയിംഗ് റിപ്പോർട്ട് 2024’സർവേ പ്രകാരം രാജ്യത്തു സാങ്കേതികവിദ്യയുമായി ആരോഗ്യകരമായ ബന്ധം പുലർത്തുന്നത് കേവലം മൂന്നു ശതമാനം മാത്രമെന്നാണ് റിപ്പോർട്ട് യുവാക്കൾക്കിടയിൽ മാനസികാരോഗ്യ പ്രശനങ്ങൾ കൂടുതലായി കണ്ടുവരുന്നുവെന്നും കൂടുതൽ പുരുഷന്മാർ കൗൺസലിംഗ് തേടുന്നുവെന്നുമുള്ള നിർണായക വിവരങ്ങളും ‘സ്റ്റേറ്റ് ഓഫ് ഇമോഷണൽ വെൽബിയിംഗ് റിപ്പോർട്ട് 2024’ സർവേ പുറത്തുവിട്ടു ഇന്ത്യക്കാരെ ബാധിക്കുന്ന നിരവധി വൈകാരിക പ്രശനങ്ങളും അവ കൈകാര്യം ചെയ്യാൻ ആവശ്യമായ ശ്രമങ്ങളും സർവേ വെളിപ്പെടുത്തുന്നു. 83,000-ത്തിലധികം കൗൺസലിംഗ് സെഷനുകൾ, 12,000 സ്ക്രീനിംഗുകൾ, 42,000 വിലയിരുത്തലുകൾ എന്നിവ അടിസ്ഥാനമാക്കിയാണു കണ്ടെത്തലുകൾ

100 വ്യക്തികളിൽ മൂന്നു പേർക്കു മാത്രമേ ആരോഗ്യകരമായ ഡിജിറ്റൽ ലൈഫ് ബാലൻസ് ഉള്ളൂ. 50 ശതമാനം വ്യക്തികളും തങ്ങളുടെ ഡിജിറ്റൽ ഉപകരണങ്ങളിൽനിന്ന് വിച്ഛേദിക്കാൻ പാടുപെടുന്ന ‘പാവം’ വിഭാഗത്തിൽ പെടുന്നു. മറ്റൊരു 10 ശതമാനം പേർക്ക് അത്ര മികച്ച രൂപത്തിലല്ലാത്ത ഡിജിറ്റൽ ലൈഫ് ബാലൻസ് ഉണ്ട്. 30 വയസിനു താഴെയുള്ളവരിൽ ഉത്കണ്ഠയും വിഷാദവും മൂർഛിക്കുന്നു. ജോലിയിലുള്ള മാറ്റം, റിലേഷൻഷിപ്പ് മാനേജ്‌മെന്റ് തുടങ്ങിയ സമ്മർദങ്ങൾ ഉയർന്ന ഉത്കണ്ഠ‌യ്ക്കും വിഷാദത്തിനും കാരണമാകുമെന്നു സർവേ കണ്ടെത്തി. 25 വയസിനു താഴെയുള്ള 92 ശതമാനം വ്യക്തികളും ഉത്കണ്ഠായുടെ ലക്ഷണങ്ങളും 93 ശതമാനം വിഷാദരോഗത്തിൻ്റെ ലക്ഷണങ്ങളും കാണിക്കുന്നു.

ആത്മഹത്യാപ്രവണതകളും വർധിച്ചുവരികയാണ്. 2023നെ അപേക്ഷിച്ച് ആത്മഹത്യാസാധ്യതാ കേസുകളിൽ 22 ശതമാനവും ദുരിതബാധിതരുടെ എണ്ണത്തിൽ 1 ശതമാനവും വർധനയുണ്ടായതായി സർവേ പറയുന്നു. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട കൗൺസലിംഗിൽ 15 ശതമാനം വർധനയുണ്ടായിരിക്കുന്നു. ഉത്കണ്ഠ, വിഷാദം, ജോലിസ്ഥലത്തെ പിരിമുറുക്കം എന്നിവയാണ് ആളുകൾ പ്രഫഷണൽ സഹായം തേടുന്നതിൻ്റെ പ്രധാന കാരണങ്ങളെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. സാമ്പത്തിക കൗൺ സലിംഗ് സെഷനുകളിൽ ശ്വേതമാനം പുരുഷന്മാരും റിലേഷൻ ഷിപ്പ് കൗൺസലിംഗ് സെഷനുകളിൽ 60 ശതമാനം സ്ത്രീകളും പങ്കെടുത്തു.

23 ശതമാനം പേരും ജോലിസംബന്ധമായ പ്രശ്ന‌ങ്ങൾക്കു പിന്തുണ തേടുന്നവരാണ്. ഇവർ ബുദ്ധിമുട്ടുള്ള ജോലിസ്ഥലബന്ധങ്ങളുമായി പൊരുതുന്നു. ആരോഗ്യകരമായ ആശയവിനിമയത്തിന്റെയും മനഃശാസ്ത്രപരമായി സുരക്ഷിതമായ ജോലിസ്ഥലങ്ങളുടെയും ആവശ്യകത ഇത് ഊന്നിപ്പറയുന്നു. പതിവുപോലെ, ഒരു തെറാപ്പിയും വൈകാരികപിന്തുണയും തേടാൻ സ്ത്രീകൾ കൂടുതൽ തുറന്ന സമീപനം സ്വീകരിക്കുന്നു. എന്നാൽ പുരുഷന്മാരുടെ കാര്യംവരുമ്പോൾ സഹായം തേടുന്നതിൽനിന്ന് അവർ പിന്മാറുന്നു. കാരണം, അങ്ങനെ ചെയ്യുന്നത് ‘പുരുഷത്വമല്ല എന്ന് മിക്കവരും വിശ്വസിക്കുന്നതായി വിദഗ്‌ധർ പറയുന്നു. എന്നിരുന്നാലും, ഏറ്റവും പുതിയ ട്രെൻഡുകൾ കാണിക്കുന്നത്. കൗൺസലിംഗ് പ്രയോ ജനപ്പെടുത്തുന്ന പുരുഷന്മാരിൽ ഏഴു ശതമാനം വർധനയുണ്ട് എന്നാണ്. ഇത് സ്വാഗതാർഹമാണെന്ന് വിദഗ്‌ധർ പറയുന്നു.

മനസിനാണ് അസുഖം

മനസിനാണ് ആദ്യം അസുഖങ്ങൾ വരുന്നത് മനസിൽ കെട്ടിക്കിടക്കുന്ന ദുഃഖം, ദേഷ്യം, ഉത്കണ്‌ഠ, അമർഷം, വെറുപ്പ്, വൈരാഗ്യം തുടങ്ങിയ വികാരങ്ങൾ സാവധാനം ശരീരത്തെ ബാധിക്കുന്നു. സാമൂഹികവും ശാരീരികവും വൈകാരികവും ആത്മീയവുമായ കാരണങ്ങളാണ് മാനസികാരോഗ്യത്തെ ബാധിക്കുന്നത്. അതിനാൽ അതേ ഘടകങ്ങളിലൂടെത്തന്നെ വേണം മാനസികാരോഗ്യത്തിനു നേരിട്ട വെല്ലുവിളികളെ തരണം ചെയ്യാനും.

സമ്മർദം, വിഷാദം, ഉത്കണം

പ്രതികൂല സാഹചര്യങ്ങളോടും പ്രതിസന്ധികളോടുമുള്ള ഒരു വ്യക്തിയുടെ പ്രതിപ്രവർത്തനങ്ങളെയാണു മാനസികസമ്മർദം എന്നു പറയുന്നത് ഹൃദ്രോഗം, രക്തസമ്മർദം, അൾസർ, ആസ്ത്മ എന്നീ രോഗങ്ങൾക്ക് ഒരു പരിധിവരെ കാരണം മാനസിക സമ്മർദമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. എന്തുകൊണ്ടാണു സമ്മർദം ഉണ്ടാകുന്നതെന്നു തിരിച്ചറിയാൻ ശ്രമിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. നിങ്ങളുടെ നിയന്ത്രണത്തിന്, അല്ലെങ്കിൽ പരിധിക്കകത്തുള്ള കാര്യങ്ങൾക്കാണ് സ്ട്രെസ് ഉണ്ടാകുന്നതെങ്കിൽ അതു പരിഹരിക്കാനുള്ള ശ്രമം നടത്താമല്ലോ. അതേസമയം, നിങ്ങളുടെ പരിധിക്കപ്പുറമുള്ള കാര്യമാണെങ്കിൽ അതിനെ മറികടക്കാനായി നിങ്ങൾക്കൊന്നുംതന്നെ ചെയ്യാനുമില്ല. എങ്കിൽ പി ഒന്നെ ആ സ്ട്രെസ് എടുക്കുന്നതുകൊണ്ട് എന്താണു പ്രയോജനം!

ഉത്‌കണ്‌ഠ സാധാരണം, പക്ഷേ..

ഉത്കണ്ഠ സാധാരണമായ കാര്യമാണ്. എന്നാൽ ഒരു വ്യക്തിയുടെ ജീവിതത്തിലെ സ്വാഭാവിക പ്രവർത്തനങ്ങൾ, അയാളുടെ സാമൂഹികബന്ധങ്ങൾ, തൊഴിൽ മേഖല ഇതിനെയൊക്കെ ബാധിക്കുന്ന രീതിയിലേക്ക് ഉത്കണ്ഠ വളർന്നു വഷളാകുമ്പോഴാണ് അതിനെ ഉത്കണ്ഠാ രോഗം അഥവാ Auxiety Disorder എന്നു പറയുന്നത്. ചിലർക്ക് ഉത്കണ്ഠയോടൊപ്പം വിഷാദരോഗവും ഉണ്ടാകാം.

വേണം, ശാസ്ത്രീയചികിത്സ

2030 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും വ്യാപകമായ അസുഖമായി വിഷാദരോഗം മാറുമെന്നാണ് ആരോഗ്യ വിദഗ്‌ധർ പറയുന്നത്. അതിനു ശാസ്ത്രീയമായ ചികിത്സയാണ് ഏറ്റവും അനുയോജ്യം. ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഡിപ്രഷൻ ഒഴിവാക്കാം. ചില ചിട്ടകൾ വരുത്തുക. ആവശ്യത്തിന് ഇറങ്ങുക, വ്യായാമം പതിവാക്കുക എന്നിവ ഉദാഹരണം ഒമേഗ 3 ഫാറ്റി ആസിഡുകൾ, ഫോളിക് ആസിഡ് എന്നിവ ലഭിക്കുന്ന ഭക്ഷണങ്ങൾ (മത്സ്യം, പച്ചക്കറി, പഴങ്ങൾ) ധാരാളം കഴിക്കാം.

യോഗയിൽ കാര്യമുണ്ട്

യോഗാഭ്യാസം വെറും കായികപ്രകടനമല്ല. മാംസപേശികൾ, ശ്വാസോച്ഛ്വാസം, വിശ്രമം എന്നിവയിൽ അവബോധം ഉണ്ടാക്കുന്നതാണ് യോഗ ഇത് മനസിനെ ഇന്ദ്രിയങ്ങളിൽനിന്ന് അകറ്റാൻ പര്യാപിതമാക്കുന്നു.രോഗപ്രതിരോധത്തിനും രോഗനിവാരണത്തിനും മാനസികനിയന്ത്രണത്തിനും യോഗ അനുയോജ്യമാണ്.

നൃത്തം ചെയ്‌തും മനസിനെ നന്നാക്കാം

നൃത്തം ചെയ്യുന്നതിൻ്റെ പ്രധാന പ്രയോജനം നിങ്ങൾ അതോടൊപ്പം സംഗീതം കേൾക്കുക കൂടിയാണ് എന്നതാണ്. നൃത്തം ഒരു വ്യക്തിയെ സ്വയം പ്രകടിപ്പിക്കാനും അനായാസം മറ്റൊരവസ്ഥയിലേക്ക് അലിഞ്ഞുചേരാനും അനുവദിക്കുന്നു. നൃത്തത്തിൽനിന്നുലഭിക്കുന്ന മാനസികാരോഗ്യത്തിൻ്റെ പ്രയോജനങ്ങൾ അത്ര പെട്ടെന്നു പ്രകടമാകണമെന്നില്ല, എന്നാൽ, അവ പലതും അഗാധമാണ്.

പരിശീലിക്കാം. ധ്യാനം

ധ്യാനം രാസമാറ്റം ഉണ്ടാക്കുന്നു. ശ്വാസോച്ഛ്വാസ വേഗം കുറയുക, പേശികൾ അയയുക. ഹൃദയമിടിപ്പ് കുറയുക, സ്ട്രെസ് ഹോർമോണുകൾ കുറയുക ആത്മജ്ഞാനം ലഭിക്കുക, അവനവനി ലേക്കുള്ള ശ്രദ്ധവർധിക്കുക. അങ്ങനെ ധ്യാനത്തിൻ്റെ പ്രയോജനങ്ങൾ നിരവധിയാണ്.

മൈൻഡ്ഫുൾനെസ്

മൈൻഡ്‌ഫുൾനെസ് എന്നാൽ ഈ നിമിഷത്തിൽ ജീവിക്കുക എന്നതാണ്. കഴിഞ്ഞുപോയതിനെയോ വരാനിരിക്കുന്നതിനെ
യോകുറിച്ച് കൂടുതൽ ചിന്തിക്കാതെ ഈ നിമിഷത്തിലെ ചെറിയ സന്തോഷങ്ങളെക്കരുതി മുന്നോട്ടുപോകുന്ന രീതിയാണിത്.

ഹോർമോൺ തെറപ്പി

ശരീരത്തിൽ ഹാപ്പി ഹോർമോണുകളായ സെറോടോണിൻ, ഡോപമിൻ, എൻഡോർഫിൻ, ഓക്‌സിടോസിൻ തുടങ്ങിയവയുടെ ഉത്പാദനം നടക്കുന്നതു മാനസികാരോഗ്യത്തിന് ഏറ്റവും നല്ലതാണ്. ഡയറ്റ്, വ്യായാമം, സപ്ലിമെന്റു്കുകൾ, ബോഡി മസാജ്, നല്ല ഉറക്കം, സോഷ്യലൈസേഷൻ, ചിരി, മറ്റുള്ളവരെ സഹായിക്കൽ എന്നിവ സെറോടോണിൻ ഉത്‌പാദനവും. വളരെ അടുത്ത ബന്ധങ്ങളും അവരുമായി സമയം ചെലവഴിക്കുന്നതും കെട്ടിപ്പിടിക്കുന്നതും മാക്‌സിടോസിൻ ഉത്പാദനവും, ശാരീരികമായ പ്രവൃത്തികളും വ്യായാമവും എൻഡോർഫിൻ്റെ ഉത്പാദനവും, സംഗീതം, യോഗ, സഹജീവികളോടു ദയവുകാണിക്കൽ സൂര്യപ്രകാശമേൽക്കൽ എന്നിവ ഡോപമിൻ ഉത്‌പാദനവും കൂട്ടുന്നു.

ഓമനമൃഗങ്ങൾ, പൂന്തോട്ടം

വളർത്തുമൃഗങ്ങളെ പരിപാലിക്കുക (പെറ്റ് തെറാപ്പി), പ്രകൃതിയുമായി കൂടുതൽ ഇടപെടുക (നാച്വർ തെറാപ്പി) എന്നിവയും മികച്ച മെൻ്റൽ ഫിറ്റ്നസ് തെറാപ്പികളാണ്. പതിവായി മരങ്ങൾക്കിടയിലൂടെ നടക്കുക, പൂന്തോട്ടം വച്ചുപിടിപ്പിക്കുക, നക്ഷത്രങ്ങൾ കാണുക, പച്ചവിരിച്ച നെൽപ്പാടങ്ങളോ കൃഷിയിടങ്ങാളാ സന്ദർശിക്കുക, കടൽക്കരയിൽ പോകുക എന്നിവ നാച്വർ തെറാപ്പിയുടെ ഭാഗമായി ചെയ്യാവുന്നതാണ്. നല്ല കാര്യങ്ങൾ, അല്ലെങ്കിൽ നിങ്ങളാഗ്രഹിക്കുന്ന കാര്യങ്ങൾ സംഭവിക്കുന്നതായി മനസിൽ ദൃശ്യവത്കരിക്കുന്നത് നമല്ലൊരു തെറാപ്പിയാണ്. പ്രാർഥനയും സു ഖപ്രദമായ ഉറക്കവും മാനസികാരോഗ്യത്തിനുള്ള ഏറ്റവും നല്ല മരുന്നാണ്.

മാനസികപ്രശ്‌നങ്ങളെ കായികമായി നേരിടാം

ശാരീരിക, കായിക പ്രവർത്തനങ്ങൾ കൂട്ടുന്നതു മാനസികാരോഗ്യത്തെ വലിയ അളവിൽ സ്വാധീനിക്കുന്നു. ദിവസവും നടക്കുക. ജിമ്മിലോ അല്ലാതെയോ വ്യായാമം ചെയ്യുക, നീന്തുക, ഡാൻസ്, യോഗ, സുംബ എന്നിവ പരിശീലിക്കുക എന്നിവയെല്ലാം വളരെ നല്ലതാണ്. ദിവസവും അരമണിക്കൂറെങ്കിലും നടക്കുന്നത് സൗഖ്യത്തിന് സംഭാവന നൽകുന്നു. ജിമ്മിൽ പോയി വ്യായാമം ചെയ്യുകയോ വീടുകളിൽതന്നെ ചെയ്യുകയോ ആവാം

അംഗമാകാം. ചിരി ക്ലബ്ബുകളിൽ

“നിങ്ങളൊരു പ്രശ്നത്തിൽപ്പെട്ട് വിഷമിക്കുമ്പോൾ ഉറക്കെ ചിരിക്കുക. മാനസിക സംഘർഷം പെട്ടെന്നു കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ചിരി” – മണ്ടായിരം വർഷംമുമ്പ് തിരുവള്ളുവർ പറഞ്ഞതാണിത്. ചിരി ക്ലബ്ബുകൾ സർവസാധാരണമല്ലെങ്കിലും മികച്ച ഫലമുണ്ടാക്കുന്ന തെറാപ്പിയാണ്, ചിരിക്കുന്നതിലൂടെ ഹാപ്പി ഹോർമോണുകൾ ഉത്‌പാദിപ്പിക്കപ്പെടും. ചിരിപോലെതന്നെ തികച്ചും ആരോഗ്യപ്രദമായ മാർഗമാണ് കരച്ചിലും വിഷമം കരഞ്ഞുതീർക്കുന്നതും മറ്റുള്ളവരോടു പങ്കിടുന്നതും തുറന്ന് സംസാരിക്കുന്നതും നല്ലൊരു ഉപാധിയാണ്.

ചിട്ടയായ ഭക്ഷണരീതി

വിറ്റാമിൻ എ, ബി, സി, ഫാറ്റി ആസിഡുകൾ, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, കാരറ്റ്, വെള്ളരി, തക്കാളി നാരങ്ങാനീർ ചേർത്ത സാലഡുകൾ എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതു നല്ലതാണ്. പോപ്കോൺ, ഉരുളക്കിഴങ്ങ്, പഴങ്ങൾ, പച്ചില ചേർത്ത സാൻഡ്‌വിച്ച് എന്നിവ സ്ട്രെസ് കുറയാൻ സഹായിക്കു

മറ്റേതു രോഗത്തിൻ്റെ കാര്യത്തിലുമെന്നതുപോലെ മാനസിക രോഗങ്ങളും വരാതെ പ്രതിരോധിക്കുക തന്നെയാണ് ഉത്തമം സ്‌കൂൾ കാലഘട്ടത്തിൽത്തന്നെ പാഠ്യപദ്ധതിയുടെ ഭാഗമായി ജീവിതനൈപുണ്യ വിദ്യാഭ്യാസം നടപ്പിലാക്കുക വഴി പുതുമയുള്ള സാഹചര്യങ്ങളും പ്രയാസമുള്ള അനുഭവങ്ങളും അനായാസംരണം ചെയ്യാനുള്ള മാനസികമായ കരുത്ത് കുട്ടികൾക്ക് ആർജിക്കാനാകും. 

ജോബി ബേബി

ദീപിക ദിനപ്പത്രത്തിൽ എഴുതിയ ലേഖനത്തിൽനിന്ന്

About Author

കെയ്‌റോസ് ലേഖകൻ