അണക്കര പള്ളി തിരുനാൾ ഐക്യത്തിന്റെ ഉജ്ജ്വല മാതൃക

ഇടുക്കി: അണക്കര ദേവാലയത്തിലെ തിരുനാൾ മഹോത്സവം ഈ വർഷവും ഐക്യത്തിൻ്റെ പ്രതീകമായി മാറി. സിഐടിയു അണക്കര ഹെഡ് ലോഡിങ് തൊഴിലാളികളുടെ സജീവ പങ്കാളിത്തം സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുകയാണ്.
തിരുനാളിന് വർഷങ്ങളായി മുടങ്ങാതെ നടക്കുന്ന ഒരു പ്രധാന ചടങ്ങ് എന്ന നിലയിൽ, തിരുനാൾ പ്രദക്ഷിണ ദിനത്തിൽ, അണക്കര ടൗൺ കുരിശടിയിൽ പ്രസംഗം കഴിഞ്ഞ്, തിരുസ്വരൂപങ്ങൾ ഭക്ത്യാദരപൂർവ്വം പള്ളിയിലേക്ക് തിരികെ കൊണ്ടുപോകുന്നത് ലോഡിങ് തൊഴിലാളികളാണ്.
ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന ഈ ശുശ്രൂഷ, അവരുടെ അവകാശമായി കണക്കാക്കപ്പെടുന്നു. ജാതിമതഭേദമന്യേ എല്ലാവരും പങ്കുചേർന്ന ഈ ആഘോഷം, സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ഏറ്റവും മനോഹരമായ ഉദാഹരണമായി മാറിയിരിക്കുകയാണ്.
രാജേഷ് രാജു