April 20, 2025
Jesus Youth Kairos Media News

തൂവാനിസയിൽ ജീസസ് യൂത്ത് ധ്യാനം നടന്നു

  • February 13, 2025
  • 1 min read
തൂവാനിസയിൽ ജീസസ് യൂത്ത് ധ്യാനം നടന്നു

2024 – 2025 വർഷം കോട്ടയം അതിരൂപത ജീസസ് യൂത്തും കരിസ്മാറ്റിക് കമ്മീഷനും സംയുക്തമായി യുവജനങ്ങൾക്കും കുട്ടികൾക്കുമായി Route 2 Roots എന്ന പേരിൽ പ്രാർത്ഥനാ വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി, അതിരൂപതയിലെ യുവജനങ്ങൾക്കായുള്ള ജീസസ് യൂത്ത് ധ്യാനം കോതനല്ലൂർ തൂവാനിസ പ്രാർത്ഥനലയത്തിൽ വച്ച് ഫെബ്രുവരി 7, 8, 9 തിയതികളിൽ നടത്തപ്പെട്ടു.

ബ്ര. സണ്ണി തയ്യിൽ നയിച്ച ധ്യാനത്തിൽ അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള 60 യുവജനങ്ങളും ജീസസ് യൂത്ത് വോളന്റിയർമാരും സന്യസ്തരും പങ്കെടുത്തു.

അതിരൂപത യുവജന കമ്മീഷൻ ചെയർമാൻ ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയിൽ, ഫാ. ജോസഫ് തച്ചാറ എന്നിവർ ധ്യാന ദിവസങ്ങളിൽ വിശുദ്ധ കുർബാന അർപ്പിച്ചു പ്രാർത്ഥിച്ചു. അവസാന ദിവസം അതിരൂപത കരിസ്മാറ്റിക് കമ്മീഷൻ ചെയർമാൻ ഫാ. റെജി മുട്ടത്തിൽ പരിശുദ്ധാത്മ അഭിഷേക ആരാധനയ്ക്ക് നേതൃത്വം നൽകി.

ധ്യാനത്തിൽ പങ്കെടുത്ത എല്ലാ യുവജനങ്ങൾക്കും കുമ്പസാരത്തിലൂടെയും, സ്പിരിറ്റ്യൽ ഷെയറിങ്ങിലൂടെയും തങ്ങളുടെ ഭാരങ്ങളെല്ലാം ഇറക്കിവെച്ച് ക്രിസ്തുവുമായി ഐക്യപ്പെട്ട് ജീവിക്കാനുള്ള തീരുമാനമെടുക്കുവാൻ സഹായകരമായിരുന്നു.

കോട്ടയം അതിരൂപതാ ജീസസ് യൂത്ത് ടീം അംഗങ്ങൾ ധ്യാനത്തിന് നേതൃത്വം നൽകി.

About Author

കെയ്‌റോസ് ലേഖകൻ