16 -ാമത് നെയ്യാറ്റിൻകര കൺവെൻഷൻ 2025 ഫെബ്രുവരി 13 മുതൽ 16 വരെ

നെയ്യാറ്റിൻകര, ബാലരാമപുരം വിശുദ്ധ സെബസ്ത്യാനോസ് തീർത്ഥാടന ദൈവാലയത്തിൽ 16 -ാമത് നെയ്യാറ്റിൻകര കൺവെൻഷൻ 2025 ഫെബ്രുവരി 13,14,15,16, എന്ന തിയ്യതികളിൽ. കൺവെൻഷൻ നയിക്കുന്നത് : റവ.ഫാ. ഫ്രാൻസിസ് കർത്താനം VC, റവ.ഫാ. മാത്യു തടത്തിൽ VC, റവ.ഫാ.ആൻ്റണി പയ്യപ്പിള്ളി VC & ടീം (പോട്ട ധ്യാനകേന്ദ്രം).
ഏവർക്കും സ്വാഗതം
ഭക്തിനിർഭരമായ ബലിയർപ്പണങ്ങളിലും അനുഗ്രഹപ്രദമായ വചനപ്രഘോഷണങ്ങളിലും സൗഖ്യശുശ്രൂഷകളിലും അഭിഷേക ആരാധനകളിലും പങ്കെടുത്ത് ദൈവസ്നേഹവും കരുണയും അനുഭവിച്ച് യേശു നൽകുന്ന അത്ഭുത രോഗസൗഖ്യവും തിന്മയുടെ സ്വാധീനങ്ങളിൽ നിന്നുള്ള വിടുതലും പ്രാപിക്കുവാൻ ജാതിമതഭേദമെന്യേ ഏവരേയും ക്ഷണിച്ചുകൊള്ളുന്നു.
രക്ഷാധികാരി ബിഷപ്പ് വിൻസെൻ്റ് സാമുവൽ (രൂപത മെത്രാൻ), ഡയറക്‌ടർ വെരി റവ.ഫാ. ജോയ് സാബു 9495120099, കോ-ഓർഡിനേറ്റർ റവ.ഫാ. ജറാൾഡ് മത്യാസ് 9447419541, ജനറൽ കൺവീനർ സുരേഷ്ബാബു ആർ. 8547115186