കെസി വൈഎം സംസ്ഥാന പ്രസിഡന്റായി എബിൻ കണിവയലിൽ തെരഞ്ഞെടുക്കപ്പെട്ടു

പാലക്കാട്: കേരള കത്തോലിക്ക യൗവന പ്രസ്ഥാനത്തിന്റെ (കെസി വൈഎം) പുതിയ സംസ്ഥാന പ്രസിഡന്റായി എബിൻ കണിവയലിൽ (പാലക്കാട് രൂപത) തെരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറിയായി ജോബിൻ ജോസ് (തിരുവല്ല). ജിബി ഏല്യാസാണ് (ബത്തേരി) ട്രഷറർ.
പാലക്കാട് നടന്ന കെസി വൈഎം സംസ്ഥാന സമിതിയുടെ 47-ാം വാർഷിക സെനറ്റ് സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റുമാരായി ജോഷ്ന എലിസബത്ത് (സുൽത്താൻപേട്ട്) ജെ.ആർ. അനൂപ് (നെയ്യാറ്റിൻകര) തെരഞ്ഞെടുക്കപ്പെട്ടു.
സെക്രട്ടറിമാരായി വിപിൻ ജോസഫ് (തലശേരി), സനു സാജൻ (തിരുവനന്തരപുരം), ജീന ജോർജ് (പാറശാല), ജോസ്‌മി മരിയ ജോസ് (കാഞ്ഞിരപ്പള്ളി). റവ.ഫാ.ഡിറ്റോ കൂളയാണ് സംഘടനയുടെ ഡയറക്ടർ