മരിയൻ മംഗളവാർത്താ’ ധ്യാനം – 2025

കാഞ്ഞിരപ്പള്ളി രൂപത ഫാമിലി അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തിൽ 2025 ഫെബ്രുവരി 22, 23, 24, 25 എന്നി തിയ്യതികളിൽ ‘മരിയൻ മംഗളവാർത്താ’ ധ്യാനം നടത്തപ്പെടുന്നു. കുഞ്ഞുങ്ങളെ ഉദരത്തിൽ സ്വീകരിച്ചിരിക്കുന്നവർക്കും സ്വീകരിക്കാനൊരുങ്ങുന്നവരായ ദമ്പതികൾക്കുമായുള്ള ‘മരിയൻ മംഗളവാർത്താ’ ധ്യാനം ഫെബ്രുവരി 22 മുതൽ 25 വരെ വൈകുന്നേരം 7:00 PM മുതൽ 9:00 PM വരെ സും പ്ലാറ്റഫോം വഴി നടത്തപ്പെടുന്നു. ഡോക്ടർമാർ, വചനപ്രഘോഷകർ എന്നിവവർ ആയിരിക്കും ധ്യാനം നയിക്കുക. ധ്യാനം രജിസ്‌റ്റർ ചെയ്യുവാൻ വിളിക്കുക :9605518984, 7306083692