April 20, 2025
Church Jesus Youth Kairos Media News

ലൂർദിൽ പരി.കന്യക വി.ബെർണദീത്തയോട് പറഞ്ഞ സന്ദേശം

  • February 11, 2025
  • 0 min read
ലൂർദിൽ പരി.കന്യക വി.ബെർണദീത്തയോട് പറഞ്ഞ സന്ദേശം


“ഞാൻ അമലോത്ഭവം ആകുന്നു.ഞാൻ ഈ ഭൂമിയിൽ നിന്നെ സന്തോഷിപ്പിക്കാം എന്ന് വാഗ്ദാനം ചെയ്യുന്നില്ല. പക്ഷേ,മരണശേഷം ഞാൻ സന്തോഷം വാഗ്‌ദാനം ചെയ്യുന്നു.
പ്രായശ്ചിത്തം, പ്രായശ്ചിത്തം, പ്രായശ്ചിത്തം..പാപികൾക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുക.”

വി.ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ലൂർദ്മാതാവിനോടുള്ള പ്രാർത്ഥന

ആർദ്രമായ സ്നേഹത്തിൻ്റെ അമ്മയായ മറിയമേ,ശരീരത്തിലും ആത്മാവിലും അസുഖം ബാധിച്ചിരിക്കുന്ന എല്ലാവരെയും പ്രത്യാശയിൽ നിലനിർത്താൻ ഞങ്ങൾ അമ്മയെ ഭരമേൽപ്പിക്കുന്നു.കർത്താവിൻ്റെ എളിയ ദാസി,മിശിഹായുടെ മഹത്വമുള്ള മാതാവേ,മറിയമേ,വിശ്വസ്ത കന്യകയേ,വചനത്തിൻ്റെ വിശുദ്ധ വാസസ്ഥലമേ,വചനം ശ്രവിക്കുന്നതിനും സ്ഥിരോത്സാഹത്തോടെയും ആത്മാവിൻ്റെ ശബ്ദത്തോട് അനുസരണമുള്ളവരായിരിക്കാനും ഞങ്ങളെ പഠിപ്പിക്കണമേ.നിശബ്ദതയുടെയും പ്രാർത്ഥനയുടെയും ആഴങ്ങളിൽ,സാഹോദര്യ സ്നേഹത്തിൻ്റെ സന്തോഷത്തിൽ,കുരിശിൻ്റെ അതുല്യമായ ഫലപ്രാപ്തിയിൽ അന്തരികലോകം പണിതുയർത്താൻ ഞങ്ങളെ പഠിപ്പിക്കണമേ.പരിശുദ്ധ മറിയമേ,വിശ്വാസികളുടെ മാതാവേ,ലൂർദ് മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.ആമേൻ

About Author

കെയ്‌റോസ് ലേഖകൻ