ഹൈന്ദവ വിശ്വാസത്തിൽ നിന്ന് കത്തോലിക്കാ സഭയിലേക്കുള്ള ആത്മീയ യാത്ര: 21 വർഷങ്ങൾ പൂര്‍ത്തിയാക്കി മനോജ് പോളും കുടുംബവും

” ഞങ്ങള്‍ ലോകത്തില്‍, പ്രത്യേകിച്ചു നിങ്ങളുടെയിടയില്‍, വിശുദ്‌ധിയോടും പരമാർത്ഥതയോടും കൂടെ വ്യാപരിച്ചു എന്ന മനഃസാക്ഷിയാണ് ഞങ്ങളുടെ അഭിമാനം. അതു ഭൗതികജ്‌ഞാനത്താലല്ല, ദൈവകൃപയാലാണു സാധിച്ചത് .”
(2 കോറിന്തോസ് 1 : 12)
യേശുവിൽ സഹോദരീ സഹോദരരെ,
ഹൈന്ദവ വിശ്വാസത്തിൽ ജനിച്ചു വളർന്ന ഞങ്ങൾ യേശുവിനെ രക്ഷകനും നാഥാനുമായി സ്വീകരിച്ചു കത്തോലിക്കാ സഭയിൽ മാമ്മോദീസ എന്ന കൂദാശ സ്വീകരിട്ട് 21 വർഷം ആവുകയാണ്. 1990 ൽ ആണ് ആദ്യമായി പോട്ട ആശ്രമത്തിൽ ദൈവവചനം കേൾക്കുവാൻ ആയിട്ട് കടന്നു ചെല്ലുന്നത്. തുടർന്ന് ധ്യാനങ്ങളും ശുശ്രൂഷകളും ഒക്കെ ആയി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന സമയത്താണ് 2001 ൽ ജീസസ് യൂത്ത് മുന്നേറ്റത്തിലേക്ക് കടന്നുവരുന്നത്. മുന്നറ്റത്തിൽ ഞാൻ കണ്ട ചില വ്യക്തികളുടെ മുടക്കം കൂടാതെയുള്ള ബലിയർപ്പണവും മിഷനറി തീക്ഷ്ണറിയുമാണ് കുടുംബം ഒരുമിച്ച് മാമോദിസ സ്വീകരിക്കുവാൻ ഞങ്ങൾക്ക് പ്രചോദനമായത്. അന്നത്തെ തൃശൂർ സോണിലെ മുതിർന്ന ചേട്ടന്മാർ, ഓൾ കേരള ജെറ്റ് ടീം മെമ്പേഴ്സ്, അന്നത്തെ കെ ജെ വൈ സി ആനിമേറ്റർ ഫാദർ ജോസ് തൈപ്പറമ്പിൽ സി എം ഐ, എന്റെ ഇടവകയിലെ പ്രിയപ്പെട്ട വൈദികർ എല്ലാം മാമോദിസ കൂദാശയിലൂടെ സകല സൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞ് മുടിചൂടി നിൽക്കുന്ന സഭയിലേക്ക് പ്രവേശിക്കുവാൻ ഞങ്ങളെ സഹായിച്ചവരാണ്.മാമോദീസ സ്വീകരിച്ചവരെല്ലാം മിഷ നറിമാരാണെന്ന് ഞങ്ങളെ നിരന്തരം ഓർമിപ്പിക്കുന്ന സഭയ്ക്കും, സഭയിലെ ആത്മീയ പിതാക്കന്മാർ, സന്ന്യസ്ഥർ, വിവിധ മിനിസ്റ്ററിൽ ശുശ്രൂഷ ചെയ്യുന്ന ആത്മീയ സുഹൃത്തുക്കൾ തുടങ്ങി എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു. ഞങ്ങളുടെ തുടർന്നുള്ള ശുശ്രൂഷകളിൽ ഇനിയും നിങ്ങളുടെ എല്ലാവരുടെയും വിലയേറിയ പ്രാർത്ഥനകൾ ഉണ്ടാകണമെന്ന് ഓർമിപ്പിക്കുന്നു
സ്നേഹപൂർവ്വം, മനോജ് പോൾ &ഫാമിലി