April 19, 2025
Church Jesus Youth Kairos Media News

വിശുദ്ധ യോഹന്നാനെ അറിയുവാൻ

  • February 6, 2025
  • 1 min read
വിശുദ്ധ യോഹന്നാനെ അറിയുവാൻ

യേശുവിന്റെ 12 ശിഷ്യന്മാർക്കുള്ളിലെ ശിഷ്യതൃയങ്ങൾ എന്നറിയപ്പെടുന്ന പത്രോസ്, യാക്കോബ് , യോഹന്നാൻ ഇവർ മൂന്നുപേരും ആയിട്ടാണ് യേശു കൂടുതലും സഞ്ചരിച്ചിട്ടുള്ളത്. യേശുവിന്റെ രൂപാന്തരീകരണം സംഭവിച്ച മലയിലും ഇവരെ കൂടെ കൂട്ടിയിരുന്നു. (മത്തായി 17:1) ശിഷ്യതൃയങ്ങളിൽ മുൻപന്തിയിൽ നിന്നിരുന്ന പത്രോസ് ശ്ലീഹായോടൊപ്പം തന്നെ സബതിയുടെ പുത്രന്മാരായ യാക്കോബിനെയും , യോഹന്നാനെയും ബൈബിളിൽ അലങ്കരിക്കുന്നത് കാണുവാൻ സാധിക്കും. (മാർക്കോ 1:19)

യോഹന്നാൻ എന്ന വാക്കിന്റെ അർത്ഥം ദൈവം കരുണയുള്ളവൻ.
ശിഷ്യന്മാരുടെ ഇടയിൽ സ്വാഭാവികം മരണം വരിചവരിൽ ഒരാളായിരുന്നു യോഹന്നാൻ. അധികം ശിഷ്യന്മാരും രക്തസാക്ഷികൾ ആയിരുന്നു. യോഹന്നാൻ സുവിശേഷം എഴുതുന്നത് 90 വയസ്സിലായിരുന്നു. 100 വയസ്സ് കഴിഞ്ഞാണ് യോഹന്നാൻ മരണം വരിക്കുന്നത്. പുതിയ നിയമത്തിലെ പഞ്ചഗ്രന്ഥങ്ങളുടെ എഴുത്തുകാരൻ എന്ന നിലയിലാണ് യോഹന്നാനെ വിശേഷിപ്പിക്കുന്നത്. യോഹന്നാന്റെ സുവിശേഷത്തിന്റെ വ്യത്യസ്തത എഴുത്തുകളിൽ കാണുന്നു?. മത്തായി, മാർക്കോസ്, ലൂക്കോസ്, സുവിശേഷങ്ങൾ സമാന്തര സുവിശേഷങ്ങൾ (പരസ്പരം ബന്ധിതങ്ങൾ) എന്നാണ് അറിയപ്പെടുന്നത്.

യോഹന്നാന്റെ സുവിശേഷത്തിന്റെ ഉദ്ദേശം.
യേശു മിശിഹാ എന്ന തെളിയിക്കുക എന്നതാണ്. എ ഡി 33 ൽ കർത്തവ് ഈശോ മിശിഹാ മരിച്ചു. സ്വർഗ്ഗാരോഹണം ചെയ്തു കഴിഞ്ഞു ഏകദേശം 70 വർഷം കഴിഞ്ഞിട്ടാണ് യോഹന്നാൻ സുവിശേഷം എഴുതുന്നത്. കേവലം പ്രാഥമികമായ ക്രിസ്ത്യാനികളെ കുറിച്ചുള്ള അറിവിനപ്പുറത്ത് പക്വത വന്ന ക്രിസ്ത്യാനിത്വത്തിന്റെ വിശദീകരണമാണ്.
സഭ അതിന്റെ ശൈശവ ദഷയില്നിന്നു വളർച്ച പ്രാപിച്ചു വരുന്ന സമയത്താണ് സുവിശേഷം എഴുതുന്നത്. ആദ്യ നൂറ്റാണ്ടുകളിൽ ജെറുസലേം ദേവാലയം തകരുന്നതുവരെ ക്രിസ്ത്യാനിറ്റി യഹൂദന്റെ ചിറകിൽ ആയിരുന്നു. എ ഡി 70കളിൽ യഹൂദന്റെ സ്വകാര്യ അഹങ്കാരമായ ദേവാലയം തകർക്കപ്പെടുകയും പല ദിക്കിലേക്ക് ചിതറി പോവുകയും പിന്നീട് അന്ത്യോക്യ ആസ്ഥാനമായും റോമാ ആസ്ഥാനമായുളള് ക്രൈസ്തവ വളർച്ചയാണ് കാണുന്നത്.

ക്രിസ്തുമതം യഹൂദ വേരിൽ നിന്ന് വിജാതീയ ആവിഷ്കാരങ്ങളിലേക്ക് നീങ്ങിയ കാലഘട്ടം.
എ ഡി 90നും 100നും ഇടയിലുള്ള കാലഘട്ടത്തിൽ എഫോസോസിൽ വെച്ചാണ് ഈ സുവിശേഷം എഴുതപ്പെട്ടതായി പരിഗണിക്കപ്പെടുന്നത്. ഏഷ്യ മൈനറിലുള്ള വിജാതീയരെയാണ് മെയിൻ ഫോക്കസ് ചെയ്തിട്ടുള്ളത് യോഹന്നാന്റെ പ്രധാന കേൾവിക്കാർ വിജാതീയരായിരുന്നു. യഹൂദന്മാരും ഉണ്ടായിരുന്നു.

ഈ ലേഖനത്തിന്റെ ഉദ്ദേശം.
യേശുക്രിസ്തുവിലുള്ള ദൈവത്തെത്തെയും യേശു മിശിഹായാണെന്ന് യേശു ക്രിസ്തു പഴയനിയമ പ്രവാചകന്മാർ പറഞ്ഞ മിശിഹാ എന്ന കാഴ്ചപ്പാടിൽ യഹൂദർക്ക് വാഗ്ദാനം ചെയ്യപ്പെട്ട മിശിഹാ ആയിട്ടും, പൂർണ ദൈവവുമായിട്ട് അവതരിപ്പിക്കാൻ യോഹന്നാൻ ശ്രമിച്ചിരിക്കുന്നത്. ഈ സുവിശേഷത്തിൽ ഉപമകൾ ഇല്ല മറ്റുള്ള സുവിശേഷങ്ങൾ പഴയ നിയമ ഉദ്ധരണികളിൽ നിന്നും പ്രവചനത്തിന്റെ പൂർത്തീകരണ്ണമായിട്ട് സംഭവിക്കുന്നതായി ശൈലികൾ ഉണ്ട്. എന്നാൽ ഇതിൽ അതില്ല പഴയ പെരുന്നാളുകൾ ഉത്സവങ്ങൾ ഉണ്ട് ഇതിന്റെ വായനക്കാർ വിജാതീരും യഹൂദനും ആകുന്ന സംഘമാണ് ഇതൊക്കെ യോഹന്നാന്റെ മാത്രം സുവിശേഷത്തിന്റെ പ്രത്യേകതകളായി കാണുന്നു.

യോഹന്നാന് വെളിപ്പെട്ട ദൈവ ശാസ്ത്രവും പൗലോസിന് വെളിപ്പെട്ട ദൈവശാസ്ത്രവും ഉണ്ട് ഇത് രണ്ടും രണ്ടു മുഖങ്ങൾ ആയിട്ടാണ് നമുക്ക് കാണുവാൻ സാധിക്കുക.
യോഹന്നാന്റെ കാഴ്ചപ്പാടിൽ ജ്ഞാന സ്നാനം മെന്നാൽ പരിശുദ്ധാത്മാവ് വെള്ളത്തിൽ ഇറങ്ങി വന്നിട്ട് സംഭവിക്കുന്ന വീണ്ടും ജനനം
(ഉയരത്തിൽ നിന്നും വെള്ളത്തിന്റെ മേൽ ആത്മാവ് വന്നു നടക്കുന്ന ഒരു ജനനം). അതിനെയാണ് ജ്ഞാന സ്നാനം വീണ്ടും ജനനം എന്നും വിളിച്ചിരുന്നത്. എന്നാൽ പൗലോസ് ശ്ലീഹായുടെ കാഴ്ചപ്പാടിൽ യേശുവിനെടോ ഒപ്പമുള്ള മരണവും യേശുവിനോടൊപ്പം ഉള്ള ഉത്ഥാനവും ആയിട്ടാണ് മാമോദിസയെ കാണുന്നത്. യോഹന്നാന്റെ കാഴ്ചപ്പാടിൽ യുഗാവസാനം ലഭിക്കുവാൻ പോകുന്ന ഒരു വാഗ്ദാനം അല്ല നിത്യജീവൻ ആനു കാനുകാലിക ജീവിതത്തിൽ നടക്കുന്നതും മരണാനന്തര ജീവിതത്തിലും സംഭവിക്കുന്ന കാര്യങ്ങളായിട്ടാണ് കാണുന്നത്. എന്നാൽ പൗലോസ് ശ്ലീഹായുടെ കാഴ്ചപ്പാടിൽ ഈശോയുടെ ജീവിതവും, മരണവും, ഉത്ഥാനത്തോടുള്ള പങ്കുചേരലും ആയിട്ടാണ് കാണുന്നത്.

യോഹനാനിൽ ഉള്ള വ്യത്യസ്തതകൾ നോക്കം.
മറ്റുള്ള ശിഷ്യന്മാർ യേശുക്രിസ്തുവിന്റെ ശുശ്രൂഷയുടെ പിന്നാലെയാണ് പോകുന്നത്. എങ്കിൽ യോഹന്നാൻ എന്ന എഴുത്തുകാരൻ ശുശ്രൂഷകനായ യേശുവിന്റെ പിന്നാലെയാണ് യേശുവിന്റെ വ്യക്തിത്വത്തെയാണ് നോക്കി കാണുന്നത്.യേശുവിന്റെ മാനുഷികവികാരം യോഹന്നാൻ വളരെ ശക്തിയോടുകൂടി അവതരിപ്പിക്കുന്നു. (യോഹന 11:35) യേശു എന്ന വ്യക്തിയിൽ യോഹന്നാൻ കേന്ദ്രീകൃതമാകുമ്പോൾ മറ്റുള്ള സുവിശേഷകർ യേശുവിന്റെ പ്രവ്യത്തികളിൽ കേന്ദ്രീകൃതമാകുന്നു.

പൗലോസിന്റെയും യോഹന്നാന്റെയും ദൈവശാസ്ത്രത്തിൽ ഉള്ള വ്യത്യസ്തതകൾ യേശുവിൽ കേന്ദ്രീകരിക്കപ്പെടുന്നത് എങ്ങനെ എന്ന് നോക്കാം. പൗലോസ് ശ്ലീഹായുടെ കാഴ്ചപ്പാടിൽ യേശുവിന്റെ ശരീരമാണ് സഭയെന്ന എന്നത് യോഹന്നാന്റെ സുവിശേഷത്തിലോ ലേഖനങ്ങളിലും കാണുന്നില്ല. എന്നാൽ ആ ശരീരത്തിലൂടെയുള്ള കൂട്ടായ്മ എന്ന കാഴ്ചപ്പാടിലാണ് ഇരുവരും നോക്കിക്കാണുന്നത്. ഇതെല്ലാം എഴുതപ്പെട്ടിരിക്കുന്നത് പരസ്പര ബന്ധിതങ്ങളായിട്ടാണ് അതുകൊണ്ടുതന്നെ ഒന്ന് ഒന്നിനെ എതിർക്കുന്നില്ല ഒന്ന് ഒന്നിന് ശക്തികരിക്കുകയാണ് ചെയ്യുന്നത്. യോഹന്നാൻ പറയുന്നത് പോലെ അങ്ങ് എന്നിലും ഞാൻ അവരിലും ഞാൻ അവർക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു.
ഐറിനിയോസ് പിതാവ് യോഹന്നാന്റെ സുവിശേഷത്തെ ആത്മീയ സുവിശേഷം എന്നാണ് വിശേഷിപ്പിക്കുന്നത്. കാരണം കൂടുതലും ആത്മാവിന്റെ പ്രവർത്തനങ്ങൾ ആയിരുന്നു ആത്മാവിൽ തുടങ്ങി ആത്മാവിൽ തുടർന്ന് ആത്മാവിൽ അവസാനിക്കുന്നു.

ആത്മീയ സുവിശേഷത്തിന്റെ 6 കാരണങ്ങൾ
യോഹന്നാൻ 1:33
യോഹന്നാൻ 3:5
യോഹന്നാൻ 4:4
യോഹന്നാൻ 7:39
യോഹന്നാൻ 14:17
യോഹന്നാൻ 20:23

1 അധ്യായം മുതൽ 20 അധ്യായം വരെ ആത്മീയ ചലനമാണ് കാണുന്നത്.
അതുകൊണ്ടാണ് ഐറിനിയോസ് പിതാവ് ഇത് ആത്മീയ സുവിശേഷം എന്ന് പറയുന്നത്. യോഹന്നാന്റെ സുവിശേഷം എഴുതപ്പെട്ടിരിക്കുന്നത് ഒരു അത്ഭുതം ഒരു അടയാളം (അധ്യാപനം) അതിനോട് കോർത്തിണക്കിയ സംഭവങ്ങൾ. യേശുക്രിസ്തുവിന്റെ ദൈവത്വത്തെ നിഷേധിച്ചിരുന്നവർക്കും യേശുക്രിസ്തു വിലുള്ള വ്യക്തിത്വത്തെയും മനുഷ്യത്വത്തെയും ദൈവത്തെയും അറിയാൻ വേണ്ടി കൂടിയാണ് മറ്റുള്ള സുവിശേഷങ്ങളിൽ നിന്ന് വ്യത്യസ്തമായി യോഹന്നാൻ സുവിശേഷം എഴുതിയിരിക്കുന്നത്.
ബൈബിൾ ക്രോഡീകരിക്കുന്നത് സഭ സ്ഥാപിതമായി 400 വർഷങ്ങൾക്ക് ശേഷമാണ്.
ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന സഭാ പിതാക്കന്മാരായ പിതാവാണ് ഐറിനിയോസ് പിതാവാണ് ജോൺ ഗോസ്പൽ എന്ന പേര് നൽകി.

യോഹന്നാൻ ഒരു യഹൂദനായിരുന്നു എന്നുള്ളത് എങ്ങനെ മനസ്സിലാക്കാം.
വിവാഹ വിരുന്നിൽ ഒരാൾ പ്രവേശിക്കുമ്പോൾ കാൽ കഴുകുൽ ആചാരങ്ങളെ കുറിച്ചും , ശ്മശാന രീതികളെക്കുറിച്ചും, കബറടക്കത്തെക്കുറിച്ച് , മരിച്ച ഒരാളുടെ ശരീരത്തിൽ ആത്മാവ് എത്ര സമയം നിൽക്കും എന്നുള്ളതിനെ കുറിച്ചും, വരുവാനിരിക്കുന്ന മിശിഹായെ കുറിച്ചും , യഹൂദ മതത്തിലെ എല്ലാ വിശ്വാസങ്ങളെ കുറിച്ചും നന്നായി അറിയാവുന്ന ഒരാളായിരുന്നു യോഹന്നാൻ. ബേത് സെയ്ത കുളത്തിന്റെ 5 മണ്ഡപങ്ങളെ കുറിച്ചുള്ള വിശദീകരണവും മാത്രമല്ല ബദാനിയയിൽൽ നിന്ന് ജെറുസലേം വരെ ദൂരം കറക്റ്റ് ആയിട്ട് പറയുവാനും എഫ്രേയേം എന്ന് പറയുന്ന സ്ഥലം മരുഭൂമിക്ക് സമീപത്താണെന്നും ഹൃദ്രോൺ തോടിന്റെ മറുഭാഗത്ത് ഗത്സമെനെ എന്ന പൂന്തോട്ടം സ്ഥിതി ചെയ്യുന്നു എന്നും യേശുവിനെ വിചാരണ തടവ്ക്കാരനായി സൂക്ഷിച്ച പീലാത്തോസിന്റെ പ്രട്ടോറിയത്തിനു പുറത്ത് ഉള്ള ഒരു നടപ്പാതയെ കുറിച്ചും വ്യക്തമായ അറിവുള്ള ആളായിരുന്നു യോഹന്നാൻ. മാത്രമല്ല സമരിയയിലെ സ്ഥലങ്ങളെ കുറിച്ചും , യാക്കോബിന്റെ കിണറിനെ കുറിച്ചും , ആ കിണറിന്റെ ആഴത്തെക്കുറിച്ചും, സമരിയരുടെ ആരാധന പർവ്വതത്തിൽ ആണെന്നും യോഹന്നാനും ഒരു സംശയവുമില്ല ചുരുക്കം പറഞ്ഞാൽ പ്രാദേശിക യഹൂദനാണെന്ന് മനസ്സിലാക്കാം.

യേശുവിൽ സംഭവിച്ചതിന്റെ ദൃക്സാക്ഷിയാണ് യോഹന്നാൻ. എങ്ങനെ ?
വ്യക്തമായിട്ട് കൽപ്പാത്രങ്ങളുടെ എണ്ണം പറയുന്നു , അതിൽ ഓരോന്നും എത്ര വെള്ളം കൊള്ളും എന്ന് പറയുന്നു.
മറിയം യേശുവിന്റെ പാദങ്ങളിൽ പൂശിയ സുഗന്ധദ്രവ്യത്തിന്റെ മൂല്യം പറയുന്നു (യോഹ 12:5). തിബേരിയസ് കടലും തീരവും തമ്മിലുള്ള അകലം അറിയാമായിരുന്നു , വള്ളത്തിൽ പിടിച്ച മീനുകളുടെ വലിപ്പം , മിനുകളുടെ എണ്ണം, എഴുത്തുകാരനായ യോഹന്നാൻ അറിയാമായിരുന്നു. (യോഹ 21:8-11) കുരിശിന്റെ ചുവട്ടിൽ യോഹന്നാൻ ഉണ്ടായിരുന്നു. (യോഹ 19:33).

യഹൂദന്റെ ആചാരങ്ങൾ യഹൂദന്റെ ശുദ്ധീകരണ നിയമങ്ങൾ യഹൂദന്റെ തിരുനാളുകൾ യഹൂദന്റ ന്യായപ്രമാണങ്ങൾ തുടങ്ങിയ കാര്യങ്ങൾ വ്യക്തമായി യോഹന്നാൻ സുവിശേഷത്തിൽ കാണുന്നു. യോഹന്നാൻ സുവിശേഷത്തിന്റെ എഴുത്തുകാരൻ യേശുവിന്റെ കൂടെയുണ്ടായിരുന്ന ശിക്ഷ്യ ത്രീയങ്ങളിൽ ഒരുവനായ യോഹന്നാൻ തന്നെയാണെന്ന് മനസ്സിലാക്കാം. തുടരും..

ജോസഫ് മൈക്കിൾ 
സോഹാർ ഒമാൻ

About Author

കെയ്‌റോസ് ലേഖകൻ