April 19, 2025
Church Jesus Youth Kairos Media News

വേദനകളില്ലാത്ത ലോകത്തേക്ക് നമ്മുടെ പ്രിയ ജോയ്സി യാത്രയായി

  • February 4, 2025
  • 1 min read
വേദനകളില്ലാത്ത ലോകത്തേക്ക് നമ്മുടെ പ്രിയ ജോയ്സി യാത്രയായി

വേദനകളുടെ പാരമ്യത്തിൽ നിൽക്കുമ്പോഴും, തന്നെ സ്നേഹിച്ചു സ്വന്തമാക്കിയവൻ്റെ മാറിൽ, ശാന്തതയോടെ ചാഞ്ഞു കിടക്കുകയായിരുന്നു ജോയ്സി.🔥
റോമാ 8- 35,37 ലെ വചനം, ക്രിസ്തുവിൻ്റെ സ്നേഹത്തിൽ നിന്ന് ആര് നമ്മെ വേർപ്പെടുത്തും? എപ്പോഴും ഉരുവിട്ടു കൊണ്ടിരുന്ന ജോയ്സി, സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തരികയായിരുന്നു.🔥 ക്രിസ്തുവിൻ്റെ സ്നേഹത്തിൽ നിന്നും വിട്ടുപിരിയാൻ പറ്റാത്ത വിധം അത്രയേറെ ആത്മബന്ധം, ഈശോയുമായി ജോയ്സിക്കുണ്ടായിരുന്നു.💖
ഈശോയെ തൻ്റെ പ്രാണനെപ്പോലെ സ്നേഹിച്ച്, ഈശോയുടെ കണ്ണിലൂടെ എല്ലാം കണ്ട്, എല്ലാവരെയും സ്നേഹിച്ച്, പുഞ്ചിരിയോടെ നമ്മെ വിട്ടു പോയി, തൻ്റെ പ്രാണപ്രിയൻ്റെ അരികിലേക്ക്.💖
ഈശോയെ പറ്റി പറയാൻ നൂറു നാവായിരുന്നു, ജോയ്സിക്ക്. വചനം പങ്കുവെക്കുന്നതിലൂടെ നിത്യജീവനു വേണ്ടിയുള്ള ദാഹവും, അതിനു വേണ്ടിയുള്ള തീവ്രമായ ആഗ്രഹവും ജോയ്സിയിൽ പ്രകടമായിരുന്നു. ❤‍🔥 വേദനയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും പുഞ്ചിരിയോടെയല്ലാതെ ജോയ്സിയെ നമുക്ക് കാണാൻ സാധിക്കുമായിരുന്നില്ല.🩷
ഒരിക്കൽ ജോയ്സിയുമായി സംസാരിച്ചപ്പോൾ, പറയുകയായിരുന്നു. ഈ നാളുകളിൽ പലതിനെ പറ്റിയും മറന്നു പോവുകയാണെങ്കിലും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണേലും ഉള്ളിൽ അനുഭവിക്കുന്ന വലിയ ഒരു ആന്തരിക സമാധാനത്തെ പറ്റി🔥തൻ്റെ ഉള്ളിലെ വലിയ പ്രത്യാശയെ പറ്റി 🔥 അതെ !
ജോയ്സി താൻ പ്രത്യാശയോടെ കാത്തിരുന്ന തൻ്റെ പ്രാണപ്രിയൻ്റെ അരികിലേക്ക് പറന്നു പോയിരിക്കുന്നു.🔥 ഒരിക്കലും പിരിയാത്ത തൻ്റെ സ്നേഹിതൻ്റെ അരികിലേക്ക്.❤‍🔥

അത്രമേൽ നിന്നെ ഞാൻ സ്നേഹിച്ചു പോയി.
എൻ പ്രിയനാഥാ യേശുവേ!
അകറ്റുവാനാവില്ലീ ആത്മബന്ധം.
ഒരോ ദിനത്തിലും അടുക്കുവോളം🔥

ഇതായിരുന്നു ജോയ്സി ജീവിതം💖
പ്രിയരേ, നമുക്ക് ഈശോക്ക് നന്ദി പറയാം. ഒരു വിശുദ്ധയോടൊത്തു ജീവിക്കുവാനും സന്തോഷിക്കുവാനും സങ്കടങ്ങൾ പങ്കുവെക്കുവാനും സാധിച്ചതിന്. നാം വളരെ അടുത്തിടപഴകിയ ഒരാൾ സ്വർഗ്ഗത്തിൽ നമുക്ക് വേണ്ടി മാധ്യസ്ഥം വഹിക്കാൻ ഉണ്ടെന്നതിൽ!💖 നമ്മുടെ ജീവിതകാലയളവിൽ തന്നെ ജോയ്സി, ഒരു വിശുദ്ധയായി നാമകരണം ചെയ്യപ്പെടുന്നത് കാണാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.🙏🔥
പ്രിയ ജെയ്സൺ ചേട്ടനെയും കുഞ്ഞു മക്കളെയും ഈശോയുടെ കരങ്ങളിൽ കൊടുത്തു നമുക്ക് പ്രാർത്ഥിക്കാം. ഈശോ നൽകുന്ന ആശ്വാസത്താൽ അവർ നിറയട്ടെ എന്ന് പ്രാർത്ഥിക്കാം.🙏🔥

ഷൈജു മാത്യു, തൃശ്ശൂർ

About Author

കെയ്‌റോസ് ലേഖകൻ