ജോയ്സി ചേച്ചി: ഈശോയുടെ സ്വന്തം

ഇന്ന് രാവിലെ ജിൽസയുടെ വാട്സാപ്പ് മെസേജ് കണ്ടപ്പോൾ മനസ്സ് ഒരു നിമിഷം ഒന്ന് മരവിച്ചു പോയി. “ജോയ്സി പോയി”.
പക്ഷേ പെട്ടെന്ന് മനസ്സിൽ ദൈവം ഒരാശ്വാസം നൽകി. ചേച്ചി ഈശോയുടെ കൂടെയുണ്ടാകും എന്ന ഒരുറപ്പ്.
ചേച്ചിയെ ആദ്യമായി പരിചയപ്പെടുന്നത് ഫേസ്ബുക്ക് വഴിയാണ്. ചേച്ചിയെ കുറിച്ചുളള shalom TV പ്രോഗ്രാം Jesus youth ലെ ഒരു കൂട്ടുകാരി share ചെയ്തപ്പോൾ കണ്ടിട്ടുണ്ട്. പക്ഷേ ഒരു ദിവസം ചേച്ചി എന്റെ എഴുത്ത് കണ്ടു എനിക്ക് മെസ്സേജ് ചെയ്തു. അങ്ങനെയാണ് ഒരു വിശുദ്ധയായ ചേച്ചിയുമായുള്ള ബന്ധം ആരംഭിച്ചത്. ഞങ്ങൾ വാട്സാപ്പ് വഴി എന്നും voice message വഴി connect ചെയ്തു കൊണ്ടേയിരുന്നു. ചേച്ചിയുടെ ഓരോ സഹനങ്ങളും അറിയുമ്പോൾ, ഈശോയുടെ അടുത്തു വിശുദ്ധ കുർബാനയിൽ സമർപ്പിക്കുമായിരുന്നു. ചേച്ചിയ്ക്ക് വി: കുർബാനക്കു പോകാൻ പറ്റാത്ത ദിവസങ്ങളിൽ ചേച്ചി എന്നോട് പറയുമായിരുന്നു: അന്നൊക്കെ ചേച്ചിയ്ക്ക് വേണ്ടി വി: കുർബാന സമർപ്പിച്ചു.
ചേച്ചിയുടെ സഹനങ്ങളുടെ തീചൂളയുടെ ഇടയിലും, എന്റെയും കുടുംബത്തിന്റെയും ആവശ്യങ്ങൾ ചേച്ചി ചോദിച്ചറിഞ്ഞു പ്രാർഥിക്കുമായിരുന്നു. എന്റെ സ്വന്തം ചേച്ചിയെ പോലെ എന്നെ കരുതുമായിരുന്നു. എന്റെ ഓരോ ചെറിയ കാര്യങ്ങളും ചോദിച്ചു മനസിലാക്കി പ്രത്യേകം പ്രാർത്ഥിക്കുമായിരുന്നു. എനിക്ക് വളരെ വിശ്വസ്തമായി ഏതു കാര്യവും പറയാൻ പറ്റുമായിരുന്നു.
ചേച്ചി നാട്ടിലേക്ക് പോയതിന് ശേഷം വാട്സാപ്പിൽ കിട്ടുന്നില്ലായിരുന്നു. ഞാൻ ഒത്തിരി മെസ്സേജ് അയച്ചു, ഒന്നിനും മറുപടി വന്നില്ല. ചേച്ചിയുടെ സോഷ്യൽമീഡിയയും നിലച്ചു. ഞാൻ ഒത്തിരി വേദനിച്ചു, ചേച്ചി ജീവിച്ചിരിക്കുന്നോ എന്ന് പോലും സംശയം തോന്നിയ ദിവസങ്ങൾ. അങ്ങനെയിരിക്കെ ചേട്ടൻ മെസേജ് വിട്ടു, “ചേച്ചിയ്ക്ക് ഒട്ടും സംസാരിക്കാൻ വയ്യ, ഫോൺ എടുത്തു നോക്കാൻ വയ്യ.”
ചേച്ചിയ്ക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു. അങ്ങനെയിരിക്കേ ജനുവരി 9 നു ചേച്ചിയുടെ ഒരു voice മെസേജ് വന്നു. ചേച്ചി തിരികെ അബുദാബിയിൽ വന്നു എന്ന ഗുഡ്ന്യൂസ്.അങ്ങനെ ചേച്ചിയുടെ സ്വരം വീണ്ടും കേൾക്കാൻ സാധിച്ചു. ആ മെസേജിലും പൂർണമായ പ്രതീക്ഷയുള്ള വാക്കുകൾ!
ആത്മധൈര്യം:
ചേച്ചിയെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് ചേച്ചിയുടെ ആത്മ ധൈര്യം ആണ്. എത്ര വേദനയനുഭവിക്കുന്ന ദിവസവും ചേച്ചിയുടെ വാക്കിൽ നല്ല ധൈര്യം ആയിരുന്നു. എപ്പോഴും ഈശോ കൂടെയുണ്ട് എന്ന ഒരുറപ്പു.
വചനമാകുന്ന ഈശോയുമായുള്ള അടുപ്പം:
ചേച്ചി എപ്പോഴും പറയുമായിരുന്നു: “എനിക്ക് വചനം തുറന്നാൽ കൃത്യമായി അറിയാം അടുത്തതായി എടുക്കേണ്ട സ്റ്റെപ് ഏതെന്ന്”. അതിൻറെ കൃത്യമായ ഉദാഹരണങ്ങളും ഉണ്ട്. ചേച്ചിയോടു ഞാൻ ഒരിക്കൽ ചോദിച്ചു, ചേച്ചിയുടെ ഇപ്പോഴത്തെ ഈ സഹനങ്ങൾ ചേച്ചി ഈശോയെ മുൻനിർത്തി നേരിടുന്ന ഈ അനുഭവം നമുക്ക് കൂടുതൽ പേരിലേക്ക് എത്തിച്ചാൽ ഇതേ സഹനത്തിലൂടെ കടന്നു പോകുന്നവർക്ക് ഒരു വലിയ ആശ്വാസം കിട്ടില്ലേ? നമുക്ക് shekinah TV യിൽ ഒരു story ചെയ്താലോ? അപ്പോൾ ചേച്ചി പറഞ്ഞു, “ ഞാൻ ഒന്ന് വചനമാകുന്ന ഈശോയോട് ഒന്ന് ചോദിച്ചോട്ടെ. ചേച്ചി കുറച്ച് മണിക്കൂറുകൾക്കു ശേഷം എനിക്ക് മെസ്സേജ് ഇട്ടു: “ഈശോ പറയുന്നത് വെയിറ്റ് ചെയ്യണം എന്നാ”. ഞങ്ങൾ വെയിറ്റ് ചെയ്തു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ചേച്ചി വീണ്ടും ഇതേ വിഷയവുമായി ഈശോയുടെ അടുത്തെത്തി. ചേച്ചി എനിക്കെഴുതി: “ സിൽവി, എനിക്ക് ഈശോ സമ്മതം നൽകി “. അങ്ങനെ റോസിന്റെയും സച്ചിന്റെയും കൂടെ ചേച്ചിയ്ക്ക് വേണ്ടി ഒരു സ്റ്റോറി ചെയ്യാനായി ദൈവം അനുവദിച്ചു. ഓരോ വിഷയത്തിലും ഈശോ കൊടുക്കുന്ന വചനങ്ങൾ കണ്ടാൽ നമുക്ക് അത്ഭുതo തോന്നുമായിരുന്നു. ഈശോ ചേച്ചിയുടെ കൂടെ നടന്നു “ ഇതാ വഴി, ഇതിലൂടെ നടന്നോ” എന്ന് പറയുന്ന അനുഭവം. ചേച്ചി എന്നെ വചനമാകുന്ന ഈശോയിലേക്ക് കൂടുതലായി അടുപ്പിച്ചു.
വിശുദ്ധ കുർബാനയോടുള്ള സ്നേഹം:
വിശുദ്ധ കുർബാനയോട് ചേച്ചിക്കുള്ള സ്നേഹം വളരെ അഗാധമായിരുന്നു. ഏതവസ്ഥയിലും, എത്ര വേദനയുള്ള ദിവസവും വി: കുർബാനയ്ക്ക് പോകാൻ ചേച്ചി ശ്രമിക്കുമായിരുന്നു. ചേച്ചിക്ക് പറ്റാത്ത ദിവസങ്ങളിൽ ജീസസ് യൂത്ത് കുടുംബങ്ങൾ അച്ചന്മാർ വഴി ഈശോയെ ചേച്ചിയുടെ അടുത്ത് എത്തിക്കുമായിരുന്നു. ഈശോയെ സ്വീകരിക്കുന്ന ദിവസങ്ങൾ ചേച്ചിയ്ക്ക് സ്വർഗീയ അനുഭവമായിട്ടാണ് ചേച്ചി എന്നോട് പങ്കു വയ്ക്കാറുള്ളത്.
കരുതുന്ന സ്നേഹം:
ചേച്ചിയുടെ കരുതലും സ്നേഹവും, ഒരിക്കലും മറക്കാനാവില്ല. ഞാൻ ചിലപ്പോൾ രാത്രി 2 മണിക്ക് ജോലി കഴിഞ്ഞു ചേച്ചിയ്ക്ക് മെസേജ് അയക്കുമ്പോൾ, ചേച്ചിയുടെ അതികഠിന വേദനയേക്കാൾ ചേച്ചി എന്റെ ഉറക്കത്തെ കുറിച്ചാണ് worry ചെയ്തിരുന്നത്. ചേച്ചി ചേട്ടനെ പറ്റിയും, കുഞ്ഞുങ്ങളെ പറ്റിയൊക്കെ എപ്പോഴും വളരെ കരുതലോടെ സംസാരിക്കുമായിരുന്നു. ചേട്ടൻ ചേച്ചിയുടെ ജീവിത വിശുദ്ധിയിൽ എത്രമാത്രം സഹായിക്കുമായിരുന്നു എന്ന് വാ തോരാതെ ചേച്ചി പറയുമായിരുന്നു. ചേച്ചി എപ്പോഴും പറയുമായിരുന്നു: “സഹോദരങ്ങൾ ഇല്ലാത്ത എനിക്ക് സിൽവി എന്റെ സ്വന്തം അനിയത്തിയെ പോലെയാണ്”.
ജീവനോടുള്ള സ്നേഹം:
ചേച്ചിയ്ക്ക് ജീവനോടുള്ള സ്നേഹത്തിൻറെ വലിയ ഒരു ഉദാഹരണം സിസേറിയൻ വഴി ചേച്ചി ജീവൻ നൽകിയ 5 മക്കൾ തന്നെ. അവരെ ഓരോ ദിവസവും വിശുദ്ധമായി വളർത്തുന്ന കാര്യത്തിൽ ചേച്ചി അതീവ ശ്രദ്ധയുള്ളവൾ ആയിരുന്നു. അതോടൊപ്പം തന്നെ ഈശോ നൽകിയ സ്വന്തം ജീവനെ ചേച്ചി അതീവ ശ്രദ്ധയോടെ സൂക്ഷിക്കുമായിരുന്നു. ഓരോ treatment സ്റ്റേജിലും ചേച്ചി ജീവനോട് കാണിക്കുന്ന സ്നേഹം മനോഹരമായിരുന്നു. മനസ്സിൽ എപ്പോഴും ജീവനെ കാക്കുന്ന ഒരു പ്രോലൈഫ് കാരിയായിരുന്നു ചേച്ചി! ജീസസ് യൂത്തിലെ ഒരു ഹരിതവസന്തം!
വിശുദ്ധ:
ജീവിച്ചിരുന്നപ്പോൾ തന്നെ ഞാൻ സംസാരിച്ചിട്ടുള്ള ഒരു വിശുദ്ധ: ജോയ്സി ചേച്ചി. ഞാൻ Rose നോട് ( Shekinah TV) പറയുമായിരുന്നു. ഒരു വിശുദ്ധയുടെ എല്ലാ വോയ്സ് എന്റെ ഫോണിലുണ്ട് എന്ന്. ഞാൻ ചേച്ചിയുടെ വോയ്സ് ക്ലിപ്പുകൾ സൂക്ഷിക്കുമായിരുന്നു.ഒരു ദിവസം ഫോൺ കേടായി പോയി, ചേച്ചിയുടെ മെസേജ് എല്ലാം നഷ്ടപ്പെട്ടപ്പോൾ എനിക്ക് ഒത്തിരി സങ്കടം തോന്നി. പക്ഷേ ചേച്ചി വീണ്ടും എനിക്ക് മെസേജ് അയച്ചു 3 ആഴ്ച്ച മുൻപു. ചേച്ചിയോട് ഞാൻ ചോദിച്ചു: “ എനിക്ക് കുറച്ച് കൂടി വോയ്സ് മെസേജ് അയക്കാമോ, എനിക്ക് സൂക്ഷികനാണ് “. ചേച്ചി വീണ്ടും അയച്ചു: എന്നും ഓർമിക്കാൻ.
ഞാൻ ചേച്ചിയുടെ വിശുദ്ധ ജീവിതം അടുത്തറിഞ്ഞത് ചേച്ചിയുടെ അഗ്നിപരീക്ഷണ നാളുകളിൽ ആണ്. എനിക്ക് ഇന്ന് ഒത്തിരി സന്തോഷം ഉണ്ട്: ചേച്ചി ഇന്ന് എനിക്കും നിങ്ങൾക്കും വേണ്ടി പ്രാർഥിക്കാൻ വേണ്ടി ഈശോയുടെ അടുത്തുണ്ട് എന്നതിൽ. ഞാൻ ഇന്ന് തന്നെ ഒരു intention ചേച്ചിയോട് ചോദിച്ചു: ഈശോയുടെ അടുത്തു recommend ചെയ്യാനായി ❤🙏🏼
സിൽവി സന്തോഷ്,
ഡാലസ്,