January 22, 2025
Church Jesus Youth Kairos Media News

ജീസസ് യൂത്ത് കേരള അസംബ്ലി – 2025 ഫെബ്രുവരി 7 മുതൽ 9 വരെ

  • January 11, 2025
  • 1 min read
ജീസസ് യൂത്ത് കേരള അസംബ്ലി – 2025 ഫെബ്രുവരി 7 മുതൽ 9 വരെ


ചാലക്കുടി : കേരള ജീസസ് യൂത്തിന്റെ അഭ്യമുഖ്യത്തിൽ ‘കേരള അസംബ്ലി -2025’ ഫെബ്രുവരി 7 വെള്ളിയാഴ്ച 6:00 pm മുതൽ ഫെബ്രുവരി 9 ഞായറാഴ്ച 8:00 pm വരെ ചാലക്കുടി ഡിവൈൻ റിട്രീറ്റ് സെൻ്റർ, ഇംഗ്ലീഷ് ക്യാമ്പസ്സിൽ വെച്ച് നടത്തുന്നു.
ഈശോയിൽ സ്നേഹം നിറഞ്ഞവരെ,
ക്രിസ്തുവിന്‍റെ സുവിശേഷം ശിരസ്സാവഹിക്കുന്നതിനുള്ള നിങ്ങളുടെ വിധേയത്വം വഴിയും, അവരോടും മറ്റെല്ലാവരോടും നിങ്ങള്‍ക്കുള്ള കൂട്ടായ്മയുടെ ഔദാര്യം വഴിയും നിങ്ങളുടെ ശുശ്രൂഷയെപ്പറ്റി ബോധ്യപ്പെട്ട് അവര്‍ ദൈവത്തെ സ്തുതിക്കും.
2 കോറിന്തോസ്‌ 9 : 13
കേരളത്തിലെ ജീസസ് യൂത്തിനെ സംബന്ധിച്ചുള്ള വളരെ പ്രധാനപ്പെട്ട ചർച്ചകളും ,അടുത്ത രണ്ട് വർഷത്തേക്കുള്ള കേരള ജീസസ് യൂത്ത് നേതൃത്വത്തെ കണ്ടെത്താനുള്ള കൗൺസിൽ തെരഞ്ഞെടുപ്പും നടക്കുന്ന ഒരു വേദിയാണല്ലോ കേരള അസംബ്ലി. 2025 ഫെബ്രുവരി 7 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ മുതൽ 9 ഞായറാഴ്ച വൈകിട്ട് 8 മണി വരെയുള്ള ദിവസങ്ങളിൽ ചാലക്കുടി ഡിവൈൻ റിട്രീറ്റ് സെന്ററിൽ വച്ചാണ് കേരള അസംബ്ലി നടത്തപ്പെടുന്നത്. കേരളത്തിൽ നടന്ന സ്പിരിച്വൽ കോൺവർസേഷനുകളുടെ ക്രോഡീകരിക്കപ്പെട്ട പോയിന്റുകൾ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ അസംബ്ലിയിലെ പ്രധാന ചർച്ചകളും തീരുമാനങ്ങളും നടക്കുന്നത്.23 സോണുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അസംബ്ലി ഡെലിഗേറ്റ്സും നമ്മുടെ വൈദികരും, സിസ്റ്റേഴ്സും, സീനിയേഴ്സും ഒരുമിച്ച് വരുന്ന ഈ മൂന്നു ദിവസങ്ങളിൽ നാമോരോരുത്തരും പ്രാർത്ഥിച്ച് ഒരുങ്ങേണ്ടത് വളരെയധികം ആവശ്യമാണ്.കേരള അസംബ്ലി ദൈവഹിതത്തിനനുസൃതമായി നടത്തപ്പെടാൻ നമുക്കേവർക്കും പ്രാർത്ഥിക്കാം.

മാത്യു ജോസഫ്
കോഡിനേറ്റർ
ജീസസ് യൂത്ത് കേരള

About Author

കെയ്‌റോസ് ലേഖകൻ