ചേർത്തലയിൽ ജനുവരി 31 മുതൽ ഫെബ്രുവരി 2 വരെ ‘ഫിലിപ്പ് കോഴ്സ്’ നടത്തപ്പെടുന്നു.
ആലപ്പുഴ : ജീസസ് യൂത്ത് ചേർത്തല സോണിന്റെയും, ഫോർമേഷൻ എറണാകുളം ബേസിന്റെയും അഭ്യമുഖ്യത്തിൽ ‘ഫിലിപ്പ് കോഴ്സ് ‘ ജനുവരി 31 വെള്ളിയാഴ്ച മുതൽ ഫെബ്രുവരി 2 ഞായറാഴ്ച വരെ ചേർത്തല ടിബീരിയസ് റിട്രീറ്റ് സെൻ്ററിൽ വെച്ച് നടത്തുന്നു.
പ്രിയ ജീസസ് യൂത്ത് അംഗങ്ങളേ
നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്‌ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്. അതിനാല്‍, അന്‌ധകാരത്തില്‍നിന്നു തന്റെ അദ്‌ഭുത കരമായ പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ നന്‍മകള്‍ പ്രകീര്‍ത്തിക്കണം.1 പത്രോസ് 2 : 9
നമ്മെ ഓരോരുത്തരെയും മൂന്നേറ്റത്തിലേക്ക് കൊണ്ടുവന്ന ദൈവത്തിന് നന്ദി പറയാം. അതുപോലെ അവിടുത്തോടൊപ്പം ആയിരിക്കുവാനായ ജീവിതത്തെ ദിനം പ്രതി നവികരിക്കുന്ന ഫോർമേഷൻ കോഴ്സുകൾ തന്നതിനും.
ക്രിസ്തു നമ്മളിൽ രൂപപ്പെടാനും നമ്മൾ ജീസസ് യൂത്ത് ജീവിത ശൈലിയിൽ വളരാനും സഹായിക്കുന്നവയാണ് Jesus Youth Formation Course കൾ. ഇതിന്റെ ആദ്യപടിയായി Philip Course കൂടാനുള്ള അവസരം ഇതാ ചേർത്തല സോണിന്റെയും, ഫോർമേഷൻ എറണാകുളം ബേസിന്റെയും അഭ്യമുഖ്യത്തിൽ ഒരുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9746854460