January 22, 2025
Church Jesus Youth Kairos Media News

The Art of Listening to Young People എന്ന പുസ്തകത്തിൻ്റെ പിറവിയെക്കുറിച്ച്ഡോ. എഡ്വേഡ് എടേഴത്ത്

  • January 4, 2025
  • 1 min read
The Art of Listening to Young People എന്ന പുസ്തകത്തിൻ്റെ പിറവിയെക്കുറിച്ച്ഡോ. എഡ്വേഡ് എടേഴത്ത്

ശ്രവണം എങ്ങനെ ഒരു കലയാക്കി മാറ്റാം?
ദി ആര്‍ട്ട് ഓഫ് ലിസണിങ്ങ് ടു യങ് പീപ്പിള്‍
അമോറിസ് ക്രിസ്റ്റി
(The Art of Listening to Young People: A Pastoral and Scientific Guide )

ഒരു പുസ്തകത്തിന്‍റെ ജൈത്രയാത്ര എന്നു പറഞ്ഞാല്‍ ശരിയാകുമോ എന്നറിഞ്ഞു കൂടാ. ഏതായാലും അമോറിസ് ക്രിസ്റ്റിയുടെ, ചെറുപ്പക്കാരെ ശ്രവിക്കേണ്ടതിനേക്കുറിച്ചുള്ള ഈ പുസ്തകത്തിന്‍റെ സഞ്ചാരവഴികള്‍ ഏറെ ശ്രദ്ധേയമാണ്. അത് രൂപപ്പെട്ട വഴികളും പുസ്തക പ്രകാശനത്തിനു ശേഷം മറ്റുള്ളവര്‍ അതിനെ സ്വീകരിച്ച രീതിയും അതിന്‍റെ പ്രത്യേകതകളുടെ സൂചനയാണ്.

ആദ്യമേ ഈ പുസ്തകത്തിന്‍റെ എഴുത്തുകാരെ കുറിച്ച്: അമേരിക്കന്‍ ജീസസ് യൂത്ത് നേതൃത്വം, രൂപം നല്‍കി ഫ്ളോറിഡയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ് അമോറിസ് ക്രിസ്റ്റി (amorischristi.org) അതിന്‍റെ ഗവേഷണ വിഭാഗമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്സലന്‍സ് കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ചതാണ് ‘ലിസണിങ്ങ് ബുക്ക്’ എന്ന് പൊതുവേ അറിയപ്പെടുന്ന ഈ ഗ്രന്ഥം. മനശാസ്ത്രജ്ഞരും ദൈവശാസ്ത്രജ്ഞരും ഐടി വിദഗ്ധരും കോളേജ് അധ്യാപകരും ഒക്കെ അടങ്ങുന്നതാണു ഈ ഗവേഷക സംഘം. ഏറെ ചര്‍ച്ചകളും പഠനങ്ങളും സര്‍വ്വേയും ഒക്കെ ഈ ഗ്രന്ഥ രചനയ്ക്ക് പിന്നിലുണ്ട്.
പുസ്തകം തയ്യാറായതുമുതല്‍ ഇതിനെ അടിസ്ഥാനമാക്കി അനേക പരിശീലന ശില്പശാലകള്‍ നടന്നു. യുവജന പ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍, വൈദികര്‍ മാതാപിതാക്കള്‍ തുടങ്ങി വളരുന്ന തലമുറയുടെ മാര്‍ഗ്ഗനിര്‍ദ്ദേശ ഉത്തരവാദിത്വം പേറുന്ന വിവിധ ഗ്രൂപ്പുകള്‍ക്കുള്ള ഇത്തരം പരിശീലനങ്ങള്‍ നന്നായി തന്നെ തുടരുന്നു. ചില രൂപതകള്‍ അവരുടെ യുവജന പരിശീലനത്തിന് ഒരു മാര്‍ഗ്ഗരേഖയായി ഈ പുസ്തകം സ്വീകരിച്ചു കഴിഞ്ഞു. അമേരിക്ക ആസ്ഥാനമായി എസ്.എഫ്.സി (SFC) എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍ദ്ദേശീയ വൈദിക പരിശീലന സമിതി – പ്രധാനമായും സെമിനാരി റെക്ടര്‍മാരുടെ സംഘടന – ഈ പുസ്തകത്തെ അവരുടെ ഒരു മാര്‍ഗ്ഗദര്‍ശക ഗ്രന്ഥമായി ഇതിനകം സ്വീകരിച്ചു കഴിഞ്ഞു. 2024 ലെ കത്തോലിക്കാ മാധ്യമ അസോസിയേഷന്‍റെ (സിഎംഎ) അവാര്‍ഡ് ഇതിനൊക്കെ ഉപരിയായുള്ള ഒരു അംഗീകാരവും കൂടെയായി.

എന്താണ് ഈ പുസ്തകത്തിന്‍റെ ഉള്ളടക്കം?

ഏഴ് അധ്യായങ്ങളും ഒരു അനുബന്ധ ഭാഗവുമായാണ് ഈ ഗ്രന്ഥം ക്രമീകരിച്ചിരിക്കുന്നത്. ഒന്നാം അദ്ധ്യായത്തിലെ വിക്ടര്‍ എന്ന കോളേജ് വിദ്യാര്‍ത്ഥിയുടെ ജീവിതം ഏറെ സ്പര്‍ശിച്ചു എന്ന് അനേകര്‍ പറഞ്ഞു കേട്ടു. തുടരുന്ന ശ്രവണ ശുശ്രൂഷയിലൂടെ ഒരു യുവജീവിതം മാറിമറിഞ്ഞ ഒരു കഥ. മറ്റുള്ളവര്‍ക്ക് കാതോര്‍ക്കുന്ന ആ സുന്ദര ശുശ്രൂഷ വിവരിച്ചുകൊണ്ടാണ് പുസ്തകം തുടങ്ങുക. തുടര്‍ന്ന് നമ്മെ ആദ്യമേ ശ്രവിച്ച ദൈവത്തെ കുറിച്ചാണ് സൂചിപ്പിക്കുക.
ഇന്നത്തെ യുവാക്കളുടെ പശ്ചാത്തലം മൂന്നാമത്തെ അദ്ധ്യായത്തില്‍ മാത്രമല്ല പുസ്തകത്തില്‍ ഉടനീളം ചര്‍ച്ചചെയ്യപ്പെടുന്നു. അവസാന അദ്ധ്യായം ഏതുരീതിയില്‍ തങ്ങളെ കേള്‍ക്കണമെന്നാണ് യുവാക്കള്‍ ആഗ്രഹിക്കുന്നത് എന്ന് ഒരു സര്‍വ്വേ ഫലങ്ങളെ ആസ്പദമാക്കി വിവരിക്കുന്നു.
ആറാം അദ്ധ്യായത്തില്‍ ശ്രവണ പ്രക്രിയയുടെ പ്രതിബന്ധങ്ങളെക്കുറിച്ച് പറയുമ്പോള്‍, അഞ്ചും ഏഴും അദ്ധ്യായങ്ങള്‍ കാര്യക്ഷമമായ കേള്‍വിയുടെ വിവിധ വശങ്ങള്‍ അക്കമിട്ട് നിരത്തുന്നു. ചുരുക്കത്തില്‍ ഓരോ അദ്ധ്യായവും കേള്‍വിയുടെ വിവിധ തലങ്ങളും ശ്രവണ രീതികളും കൈകാര്യം ചെയ്യുന്നെങ്കിലും പുസ്തകത്തിലെ മുഴുവന്‍ സമീപനവും പ്രായോഗികമായി കൂടുതല്‍ മെച്ചമായി ഇങ്ങനെ ശ്രവിക്കാം എന്നുള്ളതിനെ പറ്റിയാണ്.
ഫാ. ജോണ്‍ ഹോണ്‍ അറിയപ്പെടുന്ന എഴുത്തുകാരനും പ്രഭാഷകനും സഭാ നേതൃത്വത്തിലുള്ള അനേകരുടെ ആദ്ധ്യാത്മിക നിയന്താവുമാണ്. അദ്ദേഹത്തിന്‍റെ മുറിയില്‍ അനേക പ്രാവശ്യം പോകാന്‍ ഇടവന്നിട്ടുണ്ട്. പഠന മേശയില്‍ മുന്നില്‍ തന്നെ ഈ പുസ്തകം എപ്പോഴും കാണാം. “എന്തേ ഈ പുസ്തകം എപ്പോഴും മുന്നില്‍?” ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. “വീണ്ടും വീണ്ടും വായിക്കാനും സ്വാംശീകരിക്കാനും ഇതില്‍ ഏറെയുണ്ട്. എന്‍റെ ശുശ്രൂഷയില്‍ ഇത് ഏറെ സഹായകരമാണ്.” പുസ്തകത്തിന്‍റെ ആമുഖം കുറിച്ചിരിക്കുന്ന ബോമണ്ട് രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ട്യൂബ്സിനും പറയാനുള്ളത് അതുതന്നെയാണ്.
ഈ പുസ്തകം അനേകര്‍ക്ക് ഉപകാരപ്രദമാകട്ടെ, അതോടൊപ്പം ശ്രവണത്തിന്‍റെയും സിനഡല്‍ രീതിയുടെയും ഒരു പുത്തന്‍ സംസ്കാരം ഇതിലൂടെ സാധ്യമാകട്ടെ എന്നുമാണ് എന്‍റെ ആശംസ.

The Art of Listening to Young People എന്ന പുസ്തകം വാങ്ങുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://cloudcatholic.com/product/listening_to_young_people/

About Author

കെയ്‌റോസ് ലേഖകൻ