January 22, 2025
Church Jesus Youth Kairos Media News

ജെറിൻ ‘കെയ്റോസ് മാധ്യമത്തിന്റെ സ്നേഹപുത്രൻ’

  • December 30, 2024
  • 1 min read
ജെറിൻ ‘കെയ്റോസ് മാധ്യമത്തിന്റെ സ്നേഹപുത്രൻ’

അവൻ ഞങ്ങളിൽ നിന്ന് എടുക്കപ്പെട്ടു. അബ്രാഹത്തിന്റെ മടിയിലേക്കും ഞങ്ങളുടെ കർത്താവിൻ്റെ കരങ്ങളിലേക്കും. അവന്റെ വിയോഗം ഞങ്ങളുടെ കണ്ണുകളെ നനയിച്ചു: കരളിനെ, നൊമ്പരപ്പെടുത്തി, കഴിവ്, താലന്ത്, സമയം, ആയുസ്സ് എല്ലാം അവൻ ഞങ്ങൾക്കായി പങ്കുവച്ചു. അവൻ പങ്കുവയ്ക്കലിന്റെ ജീവി ക്കുന്ന സുവിശേഷമായിരുന്നു.

മറയ്ക്കപ്പെട്ടവനും മറയിൽ ജീവിച്ചവനുമായിരുന്ന ജെറിൻ സ്വർഗത്തിന്റെ മാറാപ്പിലേക്ക് മാറ്റപ്പെട്ടു. വിശ്വാസത്തെ മസ്തിഷ്കത്തോടും മനസ്സിനെ മാന്ത്രികതയോടും മലിനമാകാതെ സമന്വയിപ്പിച്ച ‘ജാഗോ ആപ്പിൻ്റെ’ ജനയിതാവാണ് ജെറിൻ.

‘വിശ്വാസപൈതങ്ങൾ’ മാതാപിതാക്കളുടെ സ്വപ്നം; ഇന്ത്യയുടെ Carlo Acutis എന്ന ജെറിനെ സ്വപ്നമാക്കൂ; മക്കളോട് പറഞ്ഞ് മാതൃകയാക്കൂ. മണ്ഡ്യരൂപതാംഗമായ ജെറിൻ്റെ ആദ്ധ്യാ ത്മികത അവൻ ‘ജീസസിന്’ കൂടെനിന്ന് ജീവൻ നേടി എന്നതാണ്.

ഈ കൊച്ചുഗ്രന്ഥം അവൻ്റെ ജീവിതവഴികളിലെ വഴികാട്ടിപ്പലകകളും ശിലകളുമാണ്. നേടിയതെല്ലാം കർത്താവിന്റെ കാൽക്കൽ കാണിക്കയായി കാഴ്ച്ചവച്ച ജെറിനേ നീ ഇരുപത്തി മൂന്നുവർഷമേ ജീവിച്ചുള്ളൂ ഈ ലോകത്ത്. എന്നാൽ
ലോകത്ത് ആധുനികയുവതയുടെ പ്രചോദനമായി സ്വർഗ്ഗനഭസ്സിൽ വിശുദ്ധനക്ഷത്രമായി തിളങ്ങും. കാലാന്ത്യത്തോളം നീ

വിശുദ്ധ കുർബാന സ്വർഗീയാനുഭവത്തിന്റെ നൈരന്ത്യര്യദിനചര്യയായി നീ സ്വീകരിച്ചതിൻ്റെ മെഴുകുതിരിനിലാവ് ഈ ഗ്രന്ഥ ത്തിന്റെ താളുകളിലുണ്ട്. നിന്നെ, നിൻ്റെ ജീവിതദർശനങ്ങളെ, ജീവിതവിശുദ്ധിയെ ഏതാനും A4 ഷീറ്റുകളിൽ എനിക്കു പരിമിത പ്പെടുത്താൻ കഴിയുന്നില്ല എന്ന പരിമിതിയാണ് ഈ കുറിപ്പുകളെ ഇത്രയും വൈകിപ്പിച്ചത്. യുക്തപദങ്ങളില്ലാതെ പ്രയുക്ത ജീവിതത്തെ എങ്ങനെ പരിഭാഷപ്പെടുത്താനാകും?

അവതാരിക

ഫാ. പോളി പടയാട്ടി

About Author

കെയ്‌റോസ് ലേഖകൻ