January 23, 2025
Church Jesus Youth Kairos Media News

Christmas Sparks Day 25 പങ്കുവയ്ക്കലിന്റെ ക്രിസ്മസ്

  • December 25, 2024
  • 1 min read
Christmas Sparks Day 25     പങ്കുവയ്ക്കലിന്റെ ക്രിസ്മസ്

പിതാവായ ദൈവം തന്റെ പുത്രനെ പങ്കുവെച്ചുകൊണ്ട് തന്റെ വലിയ സ്നേഹം നമുക്ക് നൽകി. പുത്രനാകട്ടെ തന്നെത്തന്നെ പങ്കുവെച്ചുകൊണ്ട് ആ സ്നേഹം പകർന്നു നൽകി. ദൈവത്തിന്റെ മക്കൾ എന്ന നിലയിൽ ദൈവസ്നേഹം അനുഭവിക്കാനും പങ്കുവയ്ക്കുവാനും നമുക്കും കടമയുണ്ട്. ഈ പങ്കുവയ്ക്കലിന്റെ ഓർമ്മയാണ് ഓരോ ക്രിസ്മസും. സ്വയം പങ്കുവെച്ച് നൽകിയ ഈശോയെപ്പോലെ മറ്റുള്ളവർക്കായി ജീവിക്കാൻ നമുക്കും സാധിക്കണം. പ്രശസ്ത തത്വചിന്തകനായ Bonhoeffer ഈശോയെ കുറിച്ച് ഇങ്ങനെ പറയുന്നുണ്ട്. “He was a man for the other” ആ ക്രിസ്തുവിനെപ്പോലെ മറ്റുള്ളവർക്കായി ജീവിക്കാനും അവർക്കായി പങ്കുവെക്കാനും നമുക്ക് സാധിക്കണം. കാൽവരിയിലെ കുരിശിൽ സ്വയം ബലിയായി തീർന്നു കൊണ്ട് തന്നെത്തന്നെ നമുക്ക് പകർന്നു നൽകിയ ഈശോയെ നമുക്കും മാതൃകയാക്കാം. അതിനുള്ള അവസരമാകട്ടെ ഓരോ ക്രിസ്മസും.

“പൂര്‍വകാലങ്ങളില്‍ പ്രവാചകന്‍മാര്‍ വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്‍മാരോടു സംസാരിച്ചിട്ടുണ്ട്‌.
എന്നാല്‍, ഈ അവസാന നാളുകളില്‍ തന്റെ പുത്രന്‍വഴി അവിടുന്നു നമ്മോടു സംസാരിച്ചിരിക്കുന്നു”.
ഹെബ്രായര്‍ 1 : 1-2

ആ പുത്രന്റെ തിരുപ്പിറവി അനുസ്മരിക്കുന്ന ഈ വേളയിൽ കെയ്റോസിന്റെ എല്ലാ പ്രേക്ഷകർക്കും സ്നേഹപൂർവ്വം ക്രിസ്മസ് മംഗളങ്ങൾ നേർന്നുകൊള്ളുന്നു.
സ്നേഹപൂർവ്വം

ഫാ. എബ്രഹാം പള്ളിവാതുക്കൽ എസ് ജെ

About Author

കെയ്‌റോസ് ലേഖകൻ