ജീസസ് യൂത്ത് തലശ്ശേരി സോണിന്റെ ‘സോണൽ അസംബ്ലി’ ഡിസംബർ 14 ന്
കണ്ണൂർ : ജീസസ് യൂത്ത് തലശ്ശേരി സോണിന്റെ അഭ്യമുഖ്യത്തിൽ ‘സോണൽ അസംബ്ലി’ ഡിസംബർ 14 ശനിയാഴ്ച 9:00 pm മുതൽ 4:30 pm വരെ കുന്നോത്ത് സെന്റ് തോമസ് ചർച്ചിൽ വെച്ച് നടത്തുന്നു.
ഈശോയ്ക്ക് സ്തുതി…
പ്രിയ ജീസസ് യൂത്ത് എല്ലാവർക്കും സുഖമെന്ന് വിശ്വസിക്കുന്നു. ജീസസ് യൂത്ത് സ്ഥൂപങ്ങളിലൂടെ അനുദിനം ശക്തരാക്കപ്പെടുന്നുവെന്ന് കരുതട്ടെ.
നമ്മുക്കറിയാവുന്നത് പോലെ ജീസസ് യൂത്ത് listening phase ലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണല്ലോ. മൂവേമെന്റിനെ കേൾക്കാനും, ലക്ഷ്യം എന്തെന്നും മനസിലാക്കാനും, എന്തായിരിക്കനം പുതിയ തലമുറക്ക് കൊടുക്കേണ്ടത് എന്ന് ഒരു അവബോധം വളർത്തിയെടുക്കാനും ഈ Listening Phase നമ്മെ സഹായിക്കും.
അതോടൊപ്പം തന്നെ നാഷണൽ ടീമിലേക്കുള്ള തിരഞ്ഞെടുപ്പും നടത്തേണ്ടിയിരിക്കുന്നു..
ഇതിന്റെ ഭാഗമായി നമ്മെ കൂടുതൽ ശക്തരാക്കുന്ന കൂട്ടായ്മയോട് ചേർന്നു നിന്നുകൊണ്ട് വരുന്ന ശനിയാഴ്‌ച (14/12/2024)രാവിലെ 9.00 Am- 4.30Pm വരെ കുന്നോത്ത് സെന്റ്.തോമസ് ചർച്ചിൽ ZONAL ASSEMBLY നടക്കുന്നു. ഈ ദിവസം നിങ്ങളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു. എല്ലാവരെയും സോണൽ Assembly യിലേക്ക് സ്വാഗതം ചെയ്യുന്നു. ഈ ദിവസങ്ങളിൽ പ്രാർത്ഥനപൂർവ്വം ഒരുങ്ങാനും ഓർക്കുമല്ലോ