ഡിസംബർ 13, 14, 15 തിയ്യതികളിൽ കാർലോ ദിവ്യകാരുണ്യ എക്സിബിഷൻ – 2024
ചാലക്കുടി: ചാലക്കുടി സെന്റ് മേരിസ് ഫോറോന ദൈവാലയത്തിൽ 2024 ഡിസംബർ 13, 14, 15 തിയ്യതികളിൽ കാർലോ ദിവ്യകാരുണ്യ എക്സിബിഷൻ നടത്തപ്പെടുന്നു. ‘ജീസസ് യൂത്തും’ ‘ലഹ്മ – Servants of Eucharist’ ടീമും ചേർന്നാണ് കാർലോ ദിവ്യകാരുണ്യ എക്സിബിഷൻ
നടത്തുന്നത്. ദിവ്യകാരുണ്യത്തെ അടുത്തറിയുവാൻ, കൂടുതൽ സ്നേഹിക്കുവാൻ, പരിശുദ്ധ കുർബ്ബാന കേന്ദ്രീകൃതമായ ജീവിതം നയിക്കുവാൻ സഹായിക്കുന്ന അനുഗ്രഹീത ദിനങ്ങൾ. ഈ ദൃശ്യ ശ്രാവ്യ വിസ്മയത്തിലേക്ക് നിങ്ങളെ ഓരോരുത്തരെയും പ്രാർത്ഥനപൂർവ്വം സ്വാഗതം ചെയ്യുന്നു.