ഫാ. തോമസ് തറയിൽ പുതിയ കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി & പി.ഒ.സി. ഡയറക്ടർ
ജീസസ് യൂത്ത് ക്ലെർജി & സെമിനാരിയൻസിന്റെ പ്രിസ്റ്റ് ഇൻചാർജ്ജും മുൻ ഇന്റർനാഷണൽ ടീം ചാപ്ലയിനുമായ ഫാ. തോമസ് തറയിൽ കെ.സി.ബി.സി. പുതിയ ഡെപ്യൂട്ടി സെക്രട്ടറിയായും പി.ഒ.സി. ഡയറക്ടറായും നിയമിതനായി. ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ നേതൃനിരയെ വളർത്തിയെടുക്കുന്നതിലും പുതിയ ദർശനങ്ങളോടെ നയിക്കുന്നതിലും തറയിലച്ചൻ വഹിച്ച പങ്ക് ഏറെ വിലപ്പെട്ടതാണ്. ആശംസകളും പ്രാർത്ഥനകളും നേരുന്നു.