കൊടുങ്ങല്ലൂർ റിസർച്ച് അക്കാദമി ദൈവശാസ്ത്ര കോഴ്സുകൾ ആരംഭിക്കുന്നു.
കൊടുങ്ങല്ലൂർ റിസർച്ച് അക്കാദമി ഫോർ മാർത്തോമ ഹെറിറ്റേജ് (KRAMTH) ആരംഭിക്കുന്ന ദൈവശാസ്ത്ര കോഴ്സുകൾക്ക് ഡിസംബർ മാസത്തിലെ ഞായറാഴ്ചകളിൽ തുടക്കമാകും. സിസ്റ്റേഴ്സിനും അല്മായർക്കുമായി സംഘടിപ്പിക്കുന്ന ഈ കോഴ്സുകൾ ഇരിഞ്ഞാലക്കുട വിദ്യജ്യോതിയിൽ വച്ച് ഡിസംബർ 8, 15, 22, 29 തീയ്യതികളിൽ ഉച്ചകഴിഞ്ഞ് 2 മുതൽ 5 മണി വരെ നടക്കും.
കോഴ്സിന്റെ ഭാഗമായി ബൈബിൾ, തിരുസഭാചരിത്രം, ധാർമിക ദൈവശാസ്ത്രം, സഭാ നിയമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. രെജിസ്ട്രേഷൻ ഫീസ് : 200/- രൂപയാണ്. ക്ലാസുകളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഡിസംബർ 5 ന് മുമ്പ് ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.
https://docs.google.com/forms/d/e/1FAIpQLSfxDsdvFwGfrbWRYalZXqSXbvTNHcplQqRNlFSh8CrBXugk7Q/viewform?usp=sf_link