റവ. ഫാ. ബോബി ജോസ് കപ്പൂച്ചിൻ നയിക്കുന്ന ക്രിസ്തുബോധം നവീകരണ ധ്യാനം
കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജ് P.O.യിൽ സ്ഥിതിചെയ്യുന്ന പാദുവാ റിട്രീറ്റ് ഹൗസ്, കപ്പൂച്ചിൻ ആശ്രമത്തിൽ ഡിസംബർ 28 മുതൽ ജനുവരി 1 വരെ ക്രിസ്തുബോധം നവീകരണ ധ്യാനം നടക്കും. ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന ധ്യാനം ബുധനാഴ്ച രാവിലെ 8 മണിയോടെ സമാപിക്കും. റവ. ഫാ. ബോബി ജോസ് കപ്പൂച്ചിൻ ധ്യാനത്തെ നയിക്കും. ആശ്രമത്തിന്റെ ഡയറക്ടറായ ഫാ. ജോനാഥ് കപ്പൂച്ചിൻ ധ്യാന പരിപാടികൾക്ക് നേതൃത്വം നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 7306622494 അല്ലെങ്കിൽ 8129256947 എന്ന നമ്പറുകളിൽ വിളിച്ച് ബുക്കിംഗ് നടത്താം.