January 22, 2025
Church Kairos Media News

2025 ജൂബിലി വര്‍ഷത്തോട് അനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പയുടെ പുതിയ പുസ്തകം പുറത്തിറക്കി

  • November 20, 2024
  • 1 min read
2025 ജൂബിലി വര്‍ഷത്തോട് അനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പയുടെ പുതിയ പുസ്തകം പുറത്തിറക്കി

വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷത്തോട് അനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പയുടെ പുതിയ പുസ്തകം പുറത്തിറക്കി. “പ്രത്യാശ ഒരിക്കലും നിരാശപ്പെടുത്തുന്നില്ല. മെച്ചപ്പെട്ടൊരു ലോകോന്മുഖമായി ചരിക്കുന്ന തീർത്ഥാടകർ” എന്ന തലക്കെട്ടോടെയാണ് ഇന്നലെ ചൊവ്വാഴ്ച (19/11/24) പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഇറ്റലിയിലും സ്പെയിനിലും ലാറ്റിനമേരിക്കയിലുമാണ് ഗ്രന്ഥം ലഭ്യമാക്കിയത്.

പുസ്തകത്തിലെ ഒരു ഭാഗത്ത് ഗാസയിലെ മാനുഷിക പ്രതിസന്ധിയെക്കുറിച്ച് മാർപാപ്പ പരാമർശിക്കുന്നുണ്ട്. മേഖലയിലെ സംഘർഷങ്ങളിൽ നിന്ന് പലായനം ചെയ്യുന്ന ദശലക്ഷക്കണക്കിന് ആളുകളെ കുറിച്ച് ചിന്തിക്കുകയാണെന്ന് പാപ്പ കുറിച്ചു. ചില വിദഗ്ദരുടെ അഭിപ്രായത്തിൽ ഗാസയിൽ നടക്കുന്നത് ഒരു ‘വംശഹത്യ’യുടെ സ്വഭാവസവിശേഷതകൾ ഉള്ളവയാണെന്നും ഈ നിർവചനത്തിന് അനുയോജ്യമാണോയെന്ന് നിയമജ്ഞരും അന്തർദേശീയ സംഘടനകളും സൂക്ഷ്മമായി അന്വേഷിക്കണമെന്നും പാപ്പ പുസ്തകത്തില്‍ പറയുന്നു.

ഇറ്റാലിയൻ, സ്പാനിഷ് ഭാഷകളിൽ പുറത്തിറക്കിയ പുസ്തകത്തിന്റെ മറ്റു ഭാഷകളിലുള്ള പതിപ്പുകൾ വൈകാതെ ലഭ്യമാക്കും. കുടുംബം, സമാധാനം, സാമൂഹ്യരാഷ്ട്രീയ സാമ്പത്തികാവസ്ഥകൾ, കുടിയേറ്റം, കാലാവസ്ഥ പ്രതിസന്ധി, വിദ്യാഭ്യാസം, നൂതന സാങ്കേതിക വിദ്യകൾ, തുടങ്ങിയ വിവിധങ്ങളായ വിഷയങ്ങളെ കേന്ദ്രീകരിച്ചാണ് പുസ്തകം. ഹെർണൻ റെയ്സ് അൽകൈഡ്, എഡിസിയോണി പിയെമ്മെയാണ് പ്രസാധകർ.

About Author

കെയ്‌റോസ് ലേഖകൻ