ഫിയാത്ത് മിഷന്റെ അഭ്യമുഖ്യത്തിൽ കുട്ടികൾക്കായി മിഷനറി പരിശീലന ക്യാമ്പ് A.R.M. (All Are Missionaries ) നടത്തുന്നു.
ഈശോയിൽ എത്രയും ബഹുമാനപ്പെട്ട വികാരി/ സിസ്റ്റർ/ കാറ്റികിസം ടീച്ചർ, ഫിയാത്ത് മിഷനിൽ നിന്നും സ്നേഹാശംസകൾ.
മിഷനെ അറിയാനും, സ്നേഹിക്കാനും, വളർത്താനുമായി ഫിയാത്ത് മിഷൻ സംഘടിപ്പിച്ചു വരുന്ന മിഷൻ കോൺഗ്രസുകളാണ് ജിജിഎം (ഗ്രേറ്റ് ഗാതറിംങ് ഓഫ് മിഷൻ).
6-ാമത് ജിജിഎമ്മിൽ സവിശേഷമായി സംഘടിപ്പിക്കപ്പെടുന്ന ഒരു പ്രോഗ്രാമിനെ ക്കുറിച്ച് അങ്ങയെ അറിയിക്കാനാഗ്രഹിക്കുന്നു.
ഏത് ജീവിതാന്തസിലും സുവിശേഷം ജീവിക്കേണ്ടതും പ്രസംഗിക്കേണ്ടതും തങ്ങളുടെ കടമയാ ണെന്ന തിരിച്ചറിവിലേയ്ക്ക് കുട്ടികളെ നയിക്കുക എന്ന ലക്ഷ്യത്തോടെ. കുട്ടികൾക്കായി ഒരു മിഷനറിപരിശീലനക്യാമ്പ് A.R.M. ജിജിഎമ്മിനോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെടുന്നു.
All are Missionaries
- 7-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള കുട്ടികളെയാണ് ക്യാമ്പിൽ പങ്കെടുപ്പിക്കുക.
- തെരഞ്ഞെടുക്കപ്പെട്ട 100 കുട്ടികൾക്ക് മാത്രമായിരിക്കും ക്യാമ്പിൽ പങ്കെടുക്കാൻ അവസരം.
- രജിസ്റ്റർ ചെയ്തവരുമായി ബന്ധപ്പെട്ടതിനുശേഷം മാത്രം രജിസ്ട്രേഷൻ സ്ഥിരപ്പെടുത്തുന്നതാണ്.
- ഒരു ഇടവകയിൽ നിന്ന് 3 പേർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. (2024 ഡിസംബർ 30-നകം രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ പരിശ്രമിക്കുമല്ലോ.)
- ഇത് പ്രാരംഭധ്യാനമല്ല, മുൻപ് ഏതെങ്കിലും ധ്യാനം കൂടി വിശ്വാസജീവിതം ഗൗരവമായി കാണുന്ന കുട്ടികൾക്കുള്ളതാണ്.
Scan to Register Google Form - പങ്കെടുക്കാനാഗ്രഹിക്കുന്ന കുട്ടികളുടെ പേരുകൾ, വൈദികരോ, സിസ്റ്റേഴ്സോ, അധ്യാപകരോ ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യുക.
ജോബി തൃശൂർ, കോ-ഓഡിനേറ്റർ, A.R.M (86 06 96 30 35)