നെയ്യാറ്റിൻകര മഹാ ജൂബിലി യുവജന കോൺഫറൻസ് 2024
നെയ്യാറ്റിൻകര ലത്തീൻ രൂപത യുവജന ശുശ്രുഷ സമിതിയുടെ അഭ്യമുഖ്യത്തിൽ നവംബർ 17 ഞായറാഴ്ച ലോഗോസ് പാസ്റ്ററൽ സെൻ്റർ വെച്ച് മഹാ ജൂബിലി യുവജന കോൺഫറൻസ് നടത്തുന്നു. നെയ്യാറ്റിൻകര രൂപത അധ്യക്ഷൻ ബിഷപ്പ് വിൻസെന്റ് സാമുവൽ ഉദ്ഘാടനം ചെയ്യും വികാരി ജനറൽ മോൺസിഞ്ഞോർ ജി.ക്രിസ്തുദാസ് വി.കുർബാന അർപ്പിക്കും. കെ.സി.ബി.സി.യൂത്ത് കമ്മിഷൻ സെക്രട്ടറി ഫാ. സ്റ്റീഫൻ തോമസ് ചാലക്കര ചർച്ചകൾക്കു നേതൃത്വം നൽകും.