January 22, 2025
Church Kairos Media

ഇതൊരു കുരിശിൻ ജൈത്രയാത്ര

  • November 8, 2024
  • 1 min read
ഇതൊരു കുരിശിൻ ജൈത്രയാത്ര

സഹനങ്ങളോരോന്നായ്
ചുറ്റിലും ഏറീടവേ
തളരില്ല എൻ മനം
താണീടില്ല എൻ ശിരസ്സും


തകർച്ചകൾ ഏറീടുമ്പോൾ തളർച്ചകളില്ലാതെ
താങ്ങാകുമെന്നിശോയെ
നിൻ കരമെന്നുമെനിക്കാശ്രയം
ഉറ്റവരൊക്കെയും അകന്നിടവേ


ഉണ്മയാം നാഥാ നീയെന്നും
ഉലയാത്ത ബന്ധുവായ്
ഉലകത്തിൽ എന്നുമെന്നും
നിന്നോടൊത്തുണരാൻ


നിന്നോടൊത്തു ചരിക്കാൻ
ഏകീടണേ നിൻ സ്നേഹ സ്പർശം
തൂകിടണേ നിൻവരങ്ങൾ
ഇടറും പാദങ്ങൾക്കു താങ്ങായ്


മുറിവിൽ സ്നേഹ തൈലമായ്
പാതകളിൽ അണയാദീപമായ്
പാവനരൂപാ നീയെന്നും
തുണയാകണേ.


കുരിശുമായ് പതിയുമ്പോൾ
കനലായി എരിയുമ്പോൾ
കാൽവരി നാഥാ
കാരുണ്യം തൂകണേ


ജീവിതക്ലേശത്തിൻ
കയ്പുകുടിച്ചിറക്കി
സഹനത്തിൻ മുൾമുടിച്ചൂടി
വിജയത്തിൻ യാത്ര


തുടങ്ങുന്നേൻ
ജീവിതത്തിൻ കാൽവരിയാത്ര.
ഇതൊരു കാൽവരി യാത്ര.
ഇതൊരു കുരിശിൻ ജൈത്രയാത്ര

ജീനറ്റ് പി കെ അധ്യാപിക, സെന്റ് ജോസഫ് CBSE സ്‌കൂൾ പാവറട്ടി, തൃശൂർ

About Author

കെയ്‌റോസ് ലേഖകൻ