കുന്നോത്ത് സെമിനാരിയിൽ സംഗീതത്തിന്റെ ഉത്സവം “CAROLAHZA” ഡിസംബർ 5-ന്
കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരി ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഗീതപ്രേമികൾക്കായി കറോൾ മത്സര മേള “CAROLAHZA” സംഘടിപ്പിക്കുന്നു. ഡിസംബർ 5-ന് വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരിയിൽ അരങ്ങേറുന്ന കറോൾ മത്സരത്തിൽ വിജയികളെ കാത്തിരിക്കുന്നത്. ഒന്നാം സമ്മാനം: ₹15,000, രണ്ടാം സമ്മാനം: ₹12,000, മൂന്നാം സമ്മാനം: ₹10,000 എന്നിങ്ങനെയായിരിക്കും.
നിബന്ധനകൾ
. കത്തോലിക്കാ ദൈവാലയങ്ങളിൽ നിന്നു വരുന്നവർക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ.
. ഒരു പള്ളിയിൽ നിന്ന് ഒരു ടീമിന് മാത്രമേ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ.
. ഒരു ടീമിൽ 8 മുതൽ 15 വരെ അംഗങ്ങൾക്കു മത്സരത്തിൽ പങ്കെടുക്കാം.(ടീമിൽ ചുരുങ്ങിയത് 8 പേരെങ്കിലും ഉണ്ടായിരിക്കണം) ഇൻസ്ട്രമെൻ്റ്
വായിക്കുന്നവർ ഉൾപ്പെടെ 15 പേർ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ.
. പങ്കെടുക്കുന്ന ടീമുകൾ ഇടവകവികാരിയുടെ ഒപ്പ്, ദേവായത്തിൻ്റെ സീൽ എന്നിവയടങ്ങിയ സമ്മതപത്രം കൊണ്ടുവരേണ്ടതാണ്.
12 മിനിട്ട് സമയമാണ് ഒരു ടീമിന് അനുവദിച്ചിട്ടുള്ളത്. (സ്റ്റേജ് അറേയ്ൻജ് മെൻ്റ്സ് ഉൾപ്പെടെ)
11-ാം മിനിറ്റിൽ മുന്നറിയിപ്പ് ബെല്ല് ഉണ്ടായിരിക്കും.
. പാട്ടുകൾ ഏതെങ്കിലും ഭാഷയിൽ ആലപിക്കാവുന്നതാണ്. രണ്ടോ മൂന്നോ പാട്ടുകൾ ചേർത്ത് ആലപിക്കാവുന്നതാണ് (Mashup)
. ക്രിസ്‌മസ് സന്ദേശം നൽകുന്ന ഗാനങ്ങളായിരിക്കണം ആലപിക്കേണ്ടത്. പാരഡി ഗാനങ്ങൾ അനുവദനിയമല്ല.
. പാട്ടിൽ ഹമ്മിങ്ങും കോറസും ഉൾപ്പെടുത്താം. എന്നാൽ കരോക്കയിൽ ഹമ്മിങ്ങും കോറസും ഉപയോഗിക്കാൻ പാടില്ല
. ഗാനാലാപനത്തിന് 90% മാർക്കും അവതരണ രീതിക്കും വസ്ത്രധാരണത്തിനും 10% മാർക്കുമാണ് ഉള്ളത്.
. കരോൾ ഗാനത്തിൻ്റെ പശ്ചാത്തലമായി മാലാഖ, ക്രിസ്‌തുമസ് പാപ്പ, ക്രിസ്‌തുമസ് പുൽക്കൂട് എന്നിവ ഉണ്ടായിരിക്കാൻ പാടുള്ളതല്ല.
. വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
. ഒരു ഇൻസ്ട്രമെൻ്റ് മാത്രമേ ഉപയോഗിക്കാൻ അനുവാദം ഉണ്ടായിരിക്കുകയുള്ളൂ.
. രജിസ്ട്രേഷൻ ഫീസ് 300 രൂപയാണ്. നവംബർ 12 ന് മുമ്പായി രജിസ്റ്റർ ചെയ്യണം.
. കരോൾ ഗാനമത്സരത്തിൽ പങ്കെടുക്കാനായി QR code scan ചെയ്യുക.
. QR code scan ചെയുന്നതിലൂടെ നിങ്ങൾ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പ്രവേശിക്കുക. തുടർന്ന്
. രജിസ്ട്രേഷൻ ഡേറ്റ് അറിയിക്കുന്നതായിരിക്കും. പിന്നീട് ഗ്രൂപ്പിലുടെ Google ഫോം ലഭിക്കുകയും ചെയുന്നതാണ്
. രജിസ്ട്രേഷൻ ചെയ്യുന്ന ആദ്യ 20 ടീമുകൾക്ക് മാത്രമേ മത്സരത്തിൽ പ്രവേശനം ലഭിക്കുകയുള്ളൂ. രജിസ്ട്രേഷൻ ഫീസ് തിരിച്ചു
കിട്ടുന്നതായിരിക്കുകയില്ല.
. 20 പേർ കഴിഞ്ഞു രജിസ്റ്റർ ചെയ്യുന്ന 5 ഗ്രൂപ്പുകൾക്കായിരിക്കും പിന്നീട് മുൻഗണന. അദ്യം രജിസ്റ്റർ ചെയ്യ്‌തതിനു ശേഷം ഒരു team ക്യാൻസൽ ചെയ്യുകയാണെങ്കിൽ മുൻഗണന അനുസരിച്ച് ശേഷം രജിസ്റ്റർ ചെയ്യ്‌ത ടീമിനു അവസരം ലഭിക്കുന്നതായിരിക്കും.
FR. JACOB CHANIKUZHY RECTOR
FR. GEORGE KUZHIPPALLIL CO-ORDINATOR
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: 8692029595 , 7559885915 , 8848804923