കേരള ജീസസ് യൂത്ത് പാരിഷ് മിനിസ്ട്രി 2024 നവംബർ മാസം പാരിഷ് മാസമായി (Parish Month) ആഘോഷിക്കുന്നു.

എല്ലാവർഷത്തെയും പോലെ ഈ നവംബർ മാസം Parish month ആയി കേരള ജീസസ് യൂത്ത് പാരിഷ് മിനിസ്ട്രി ആഘോഷിക്കുന്നു. ഈ വർഷത്തെ പാരിഷ് മാസാചരണത്തോടനുബന്ധിച്ച് നമുക്ക് സോണിൽ ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ എന്തെക്കെയാണ്?
ഒത്തിരിക്കാര്യങ്ങൾ ഉണ്ട്, പല സോണിലും പാരീഷുമായി ബന്ധപ്പെട്ട് ഒത്തിരി കാര്യങ്ങൾ നടക്കുന്നുണ്ട്. ഈ മാസം ചെയ്യാൻ സാധിക്കുന്ന ചിലത് താഴെ കൊടുക്കുകയാണ്. ഈ ചലഞ്ച് ഏറ്റെടുക്കാൻ നിങ്ങൾ തയ്യാറാണോ?
Category-01: സോണിലോ മിനിസ്ട്രിയിലോ ഉള്ള ആർക്കും ഈ ചലഞ്ച് ഏറ്റെടുക്കാവുന്നതാണ്.
നിങ്ങടെ ഇടവകയിലെ ഗ്രൂപ്പിൽ ചൊല്ലാനുള്ള ഒരു പ്രാർത്ഥന ഇതിനോടെപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. നവമ്പർ മാസത്തിലെ എല്ലാ ആഴ്ചകളിലും പാരിഷ് ഗ്രൂപ്പുകളിൽ ഈ പ്രാർത്ഥന ചൊല്ലണം.
എല്ലാവരും ഇടവക വികാരിയോടൊപ്പം നിന്ന് ഒരു സെൽഫി അല്ലെങ്കിൽ ഒരു ഫോട്ടോയെടുത്ത് താഴെ കൊടുത്തിരിക്കുന്ന നമ്പറിലേക്ക് അയച്ചുതരാൻ സാധിക്കുമോ? നിങ്ങൾക്ക് ഒരുമിച്ച് ഒരു ചായ കുടിക്കുക കുറച്ച് സമയം ഒരുമിച്ച് ചെലവഴിക്കുകയോ കൂടി ചെയ്യുന്നത് നല്ലതായിരിക്കും.
നിങ്ങളുടെ ഇടവകയിലെ എല്ലാ പാരിഷ് ടീം മെമ്പേഴ്സിന്റെയും വീടുകളിലേക്ക് ഒരു വിസിറ്റ് നടത്താൻ പറ്റുമോ? +91 85908 34155
Category-02 : സോണൽ ലീഡേഴ്സിനു സോണിൽ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ:
യൂത്ത് മാസ് സംഘടിപ്പിക്കുക
നിലവിൽ പ്രയർ ഗ്രൂപ്പുള്ള ഇടവകകളിലെ പാരിഷ് ലീഡേഴ്സിനെ ഒരുമിച്ചുകൂട്ടി ഒരു ഫെല്ലോഷിപ്പ് ഗ്യാതറിംഗ് സംഘടിപ്പിക്കുക
പാരിഷ് ടീം അംഗങ്ങളും സർവീസ് ടീം അംഗങ്ങളും തങ്ങളുടെ സോണിൽ പ്രയർ ഗ്രൂപ്പ് ഉള്ള ഇടവകകളിലേക്ക് ഒരു വിസിറ്റ് നടത്തുക.
പാരിഷ് ടീം അംഗങ്ങളുടെയും സോണൽ സർവീസ് ടീം അംഗങ്ങളുടെയും സ്വന്തം ഇടവകയിൽ പ്രയർ ഗ്രൂപ്പ് ആരംഭിക്കുക.