വിലമതിക്കാനാവാത്ത ഒരു മുത്ത്
ഒരുപാട് രത്നങ്ങൾ വിൽക്കുന്ന ഒരു വ്യാപാരിയുടെ ഒരു വലിയ സ്വപ്നമായിരുന്നു ഏറ്റവും വില കൂടിയ രത്നങ്ങൾ വിൽക്കുക എന്നുള്ളത്. വില കൂടിയ രത്നങ്ങൾ കാണുമ്പോൾ അവൻ ഇത്രെയും നാളത്തെ അവന്റെ അധ്വാനം മുഴുവനും കയ്യിൽ ഉണ്ടായിരുന്ന എല്ലാ രത്നങ്ങളും നഷ്ടപ്പെടുത്തി അത് വാകുമ്പോൾ അവന്റെ വീട്ടുകാരും കൂട്ടുകാരും ഒക്കെ അവനെ കളിയാക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുമായിരുന്നു. എന്നാലും ആ രത്നം വാങ്ങാൻ അവനെ പ്രേരിപ്പിച്ചത് അതിന്റെ വലുപ്പമായിരുന്നു. അതിൽ അവൻ കണ്ട രത്നത്തിന്റെ വിലയായിരുന്നു. കാരണം അത്പോലെ ഒരു രത്നം വാങ്ങാൻ ആയിരുന്നു അവന്റ ജീവിതം രത്ന വ്യാപാരത്തിനായി പൂർണ്ണമായും മാറ്റിവെച്ചുതു തന്നെ. അതിൽ വന്ന കഷ്ടങ്ങളും നഷ്ടങ്ങളും അവൻ നോക്കിയില്ല ആ വ്യപാരി ആ രത്നത്തിൽ കണ്ടത് തന്റെ കയ്യിലുള്ളതിനേക്കാൾ പ്രകാശം ഉള്ള ഒരു രത്നം തന്റെ കൈയിലുള്ളതിനേക്കാൾ വലുപ്പമേറിയ രത്നം അതുപോലെ വിലമതിക്കാനാവാത്ത ഒരു മുത്ത് അതായിരുന്നു സ്വർഗ്ഗരാജ്യം.
കുട്ടുകാരെ നമ്മൾ നേടിയതും സ്വന്തമെന്നു അവകാശപെടുന്നതും വിട്ടുകൊടുക്കാത്തതുമായ ഒരുപാട് കാര്യങ്ങൾ ഉണ്ടാകാം. വ്യാപാരി വലുത് ഒന്ന് നേടുവാൻ ചെറുത് കുറെ നഷ്ടപ്പെടുത്തി. നഷ്ടപെടുത്തിയ സ്ഥലം ശൂന്യമായി. ശൂന്യമായ ഇടത്ത് ദൈവരാജ്യം കയറി.
ദൈവരാജ്യം കയറിയപ്പോൾ വലുതെന്നു കണ്ടതെലാം ചെറുതായി. ചെറുതെന്ന് കണ്ടതെല്ലാം വലുതായി. എത്ര സ്നേഹിച്ചിട്ടും തിരിച്ചു സ്നേഹിക്കാത്തവരോടുള്ള അമർഷം അവർ എന്നോട് സ്നേഹം കാണിക്കുബോൾ അത് എന്റെ ഉള്ളിൽ സ്വീകരിക്കുവാൻ പറ്റുന്നില്ല. ദൈവരാജ്യത്തിന്റെ യഥാർത്ഥ വലിപ്പം അറിയണമെങ്കിൽ ഈ രാജ്യത്തു കയറുന്നതിനു മുൻപ് നമ്മുടെതെന്ന് പറയുന്ന ഈ ലോകത്തിന്റെ ഏറ്റവും വലുത് എടുത്തു കളയണം. സ്ട്രീറ്റ്ലൈറ്റിന്റെ പ്രകാശം സൂര്യൻ വരുന്നതുവരെ മാത്രം. എന്നാൽ അത് വന്നു കഴിഞ്ഞാൽ കേവലം ചെറിയ ലൈറ്റുകൾ എല്ലാം എടുത്ത് മാറ്റാം. ദൈവരാജ്യം നമ്മിൽ സ്വീകരിക്കുവാൻ ചപ്പും ചവറും ഒക്കെ എടുത്ത് കളഞ്ഞ് അടിച്ചുവാരി വ്യത്തിയായി ഒരു പുതിയ ഹൃദയത്തിൽ ഈശോയോടൊപ്പം മറ്റുള്ളവരിലേക്ക് ഒരു വലിയ വെളിച്ചമായി മഹത്തൊത്തിലുള്ള പ്രത്യഷയിൽ ജീവികാം.
സ്വർഗരാജ്യം നല്ല രത്‌നങ്ങൾ തേടുന്ന വ്യാപാരിക്കു തുല്യം.
അവൻ വിലയേറിയ ഒരു രത്‌നം കണ്ടെത്തുമ്പോൾ പോയി, തനിക്കുള്ളതെല്ലാം വിറ്റ് അതു വാങ്ങുന്നു.
മത്തായി 13 : 45-46
ജോസഫ് മൈക്കൽ (സോഹാർ ഒമാൻ