January 22, 2025
Church Jesus Youth Kairos Media News

മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിലെ അംഗം

  • October 25, 2024
  • 0 min read
മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിലെ അംഗം

കാക്കനാട്: സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിനെ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിലെ അംഗമായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. മാർ റാഫേൽ തട്ടിൽ പിതാവിനെ കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഒൻപത് പിതാക്കന്മാർ കൂടി പ്രസ്തുത കാര്യാലയത്തിലെ അംഗങ്ങളായി നിയമിതരായിട്ടുണ്ട്. കത്തോലിക്കാസഭയിലെ പൗരസ്ത്യ റീത്തുകളിൽപെട്ട വ്യക്തിസഭകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കാൻ മാർപാപ്പയെ സഹായിക്കുന്ന കാര്യാലയമാണിത്. കർദിനാൾ ക്ലൗദിയോ ഗുജറോ ത്തിയാണ് പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിൻ്റെ പ്രീഫെക്റ്റ്. മേജർ ആർച്ചുബിഷപ്പിനു നല്‌കിയിരിക്കുന്ന ഈ നിയമനം സീറോമലബാർ സഭയോടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ കരുതലിൻ്റെയും ആഗോളസഭയിൽ സീറോമലബാർസഭയ്ക്കുള്ള പ്രാധാന്യത്തിന്റെയും അടയാളപ്പെടുത്തലാണ്

About Author

കെയ്‌റോസ് ലേഖകൻ