January 22, 2025
Church Jesus Youth Kairos Malayalam News

അമ്മയോടൊപ്പം ജപമാല റാലി നടത്തി

  • October 21, 2024
  • 1 min read
അമ്മയോടൊപ്പം ജപമാല റാലി നടത്തി

അമ്മയോടൊപ്പം ജപമാല റാലി നടത്തി
ജീസസ് യൂത്ത് അർത്തുങ്കൽ സബ് സോണിന്റെ (ചേർത്തല സോണ്) നേതൃത്വത്തിൽ യുവജന വർഷ ആഘോഷങ്ങളുടെ ഭാഗമായി, ജപമാല മാസത്തിൽ പരിശുദ്ധ അമ്മയോടു ചേർന്ന് യുവജനങ്ങളുടെ മാനസാന്തരത്തിനായും, വിശുദ്ധികരണത്തിനായും പ്രാർത്ഥിച്ചു കൊണ്ട് ഒക്റ്റോബർ 19 ന് ശനിയാഴ്ച അമ്മയോടൊപ്പം ജപമാല റാലി നടത്തി. അരീപ്പറമ്പ് സെന്റ് സെബാസ്ററ്യൻസ് ഇടവക പള്ളിയിൽ നിന്നും വിശുദ്ധ കുർബാനയ്ക്ക് ശേഷം ബഹു. സിജു അച്ഛൻ അനുഗ്രഹിച്ചു പ്രാർത്ഥിച്ചു ആരംഭിച്ച യാത്ര സബ് സോണിലെ എട്ടു ഇടവകകളിലൂടെ (ചില സാങ്കേതിക കാരണങ്ങളാൽ ഒരു പള്ളി ഒഴിവായി) കടന്നുപോയി ചെന്നവേലി പെരുന്നോർ മംഗലം പള്ളിയിൽ ദിവ്യ കാരുണ്യ ആരാധനയുടെ ആശീർവാദത്തോടെ സമാപിച്ചു. ആരാധനയ്ക്ക് സബ് സോൺ ആനിമേറ്റർ Fr. ജോസ് അറക്കൽ നേതൃത്വം നൽകി.

About Author

കെയ്‌റോസ് ലേഖകൻ