ദൈവദാസൻ ജോസഫ് പഞ്ഞിക്കാരനച്ചൻ്റെ 75-ാം ചരമവാർഷികം നവംബർ 4 തിങ്കളാഴ്‌ച തങ്കളം ധർമ്മഗിരി സെൻ്റ് ജോസഫ് പ്രൊവിൻഷ്യൽ ഹൗസിൽ വച്ച് നടത്തപ്പെടുന്നു.
തിരുകർമ്മങ്ങളിൽ പങ്കുചേർന്ന് ദൈവദാസൻ്റെ മാദ്ധ്യസ്ഥ്യം അപേക്ഷിച്ച് ദൈവാനുഗ്രഹം പ്രാപിക്കാൻ അദ്ദേഹത്തിൻ്റെ കബറിടം സ്ഥിതി ചെയ്യുന്ന ധർമ്മഗിരിയിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ഒക്ടോബർ 1 മുതൽ 31 വരെ രാവിലെ 9 മുതൽ വൈകിട്ട് 4 വരെയും, നവംബർ 2,3 തീയതികളിൽ ഉച്ചയ്ക്ക് 1.45 മുതൽ 2.45 വരെയും ദൈവദാസൻ പഞ്ഞിക്കാരനച്ചൻ്റെ കബറിടത്തിങ്കൽ മാദ്ധ്യസ്ഥ്യം അപേക്ഷിച്ച് പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ്. ഈ ദിവസങ്ങളിൽ സാധിക്കുന്ന എല്ലാവരെയും ഈ പ്രാർത്ഥനാ കൂട്ടായ്‌മയിലേക്ക് സ്നേഹ പൂർവ്വം ക്ഷണിക്കുന്നു. നവംബർ 4 തിങ്കളാഴ്‌ച രാവിലെ 9.30-ന് കോതമംഗലം, ഊന്നുകൽ, വെളിയൽച്ചാൽ ഫൊറോനകളിലെ തീർത്ഥാടകർ കത്തീഡ്രലിൽ നിന്നും കുറുപ്പംപടി ഫൊറോന തീർത്ഥാടകർ നെല്ലിക്കുഴി പള്ളിയിൽ നിന്നും, പദയാത്രയായി ദൈവദാസൻ പഞ്ഞിക്കാരനച്ചന്റെ കബറിടത്തിങ്കലേക്കുവരുന്നു. നവംബർ 1 വെള്ളിയാഴ്‌ചത്തെ തിരുക്കർമ്മങ്ങൾ കോതമംഗലം കത്തീഡ്രലിൽ വച്ചാണ് നടത്തപ്പെടുന്നത്.
കേരളസഭയുടെ വിനീതപ്രേഷിതൻ ദൈവദാസൻ ജോസഫ് പഞ്ഞിക്കാരൻ
‘ഒരാത്മാവിൻ്റെ വില എന്നു പറയുന്നത് സ്വർഗ്ഗത്തിന്റെ വിലയാണ്. ഈശോയുടെ തിരുരക്തത്തിന്റെ വിലയാണ്’ (ദൈവദാസൻ ജോസഫ് പഞ്ഞിക്കാരൻ).
അവിഭക്ത എറണാകുളം അതിരൂപതയിൽ, ചേർത്തലയ്ക്കടുത്തുള്ള ഉഴുവ ഗ്രാമത്തിൽ പഞ്ഞിക്കാരൻ കുടുംബത്തിൽ ചാക്കോ-മറിയം ദമ്പതിക ളുടെ 3-ാമത്തെ മകനായി 1888 സെപ്റ്റംബർ 10-ന് ജോസഫ് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം നാട്ടിൽ പൂർത്തിയാക്കിയ ജോസഫ് പഞ്ഞിക്കാരൻ തൃശ്ശിനാപ്പിള്ളി സെന്റ് ജോസഫ്‌സ് കോളേജിൽ നിന്നും 1913-ൽ M.A. കരസ്ഥമാക്കി. ചെറുപ്പം മുതൽ മനസ്സിൽ ജ്വലിച്ചിരുന്ന ആത്മാക്കൾക്കു വേണ്ടിയുള്ള ദാഹം ഉന്നത ജോലി സാധ്യത ഉപേക്ഷിച്ച് ഒരു വൈദികനാകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു.
1918-ൽ പൗരോഹിത്യം സ്വീകരിച്ച ജോസഫച്ചനെ അദ്ധ്യാപനവൃത്തിക്കായിട്ടാണ് അഭിവന്ദ്യ പിതാവ് നിയോഗിച്ചതെങ്കിലും പാവപ്പെട്ടവരുടെ
യിടയിൽ പ്രവർത്തിക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന പഞ്ഞിക്കാരനച്ചന് ദൈവം അത് ഒരു പരിശീലന കളരിയാക്കി. പ്രേഷിതനായി മിഷനറി തീക്ഷ്‌ണതയോടെ ഒന്നുമില്ലാത്തവരുടെയും ഒന്നുമല്ലാത്തവരുടെയും ഇടയിലേക്ക് അപ്പൻ കടന്നുചെന്നു. ജനങ്ങളുടെ ഇടയിലേയ്ക്ക് ഇറങ്ങി ചെല്ലാൻ സത്യവേഭാശ്രമം സ്ഥാപിക്കുകയും അതോടനുബന്ധിച്ച് വായനശാലയും വോളിബോൾ ക്ലബ്ബും ആയുർവ്വേദ വൈദ്യശാലയും ആരംഭിക്കുകയും ചെയ്തു. യുവജനങ്ങൾക്കായി ഒരു വചനപ്രഘോഷണ സംഘത്തിന് പഞ്ഞിക്കാരനച്ചൻ രൂപം നൽകി. പാവപ്പെട്ട ആളുകൾക്ക് തൊഴിൽ സാദ്ധ്യത നൽകുവാനായി ബോട്ടുസർവ്വീസുകളും കയർ വ്യവസമയവും സോപ്പുനിർമ്മാണവും അദ്ദേഹം ആരംഭിച്ചു. സത്യവിശ്വാസം പകർന്നുകൊടുക്കാൻ “സത്യദീപം’ വാരിക ആരംഭിച്ചു. കത്തോലിക്ക ദിനപ്രതമായിരുന്ന മലബാർ മെയിലിൻ്റെ മാനേ ജിംഗ് എഡിറ്ററായിരുന്ന അദ്ദേഹം സാധുജനസംരക്ഷണ സംഘത്തിന്റെ പ്രസിഡന്റ് എന്ന നിലയിലും സ്തുത്യർഹമായ സേവനം കാഴ്ചവച്ചു.
തൻ്റെ പ്രേഷിതയാത്രയിൽ ദരിദ്രരും നിരാലംബരും അവഗണിക്കപ്പെട്ടവരുമായ ആയിരങ്ങളുടെ ക്ലേശങ്ങൾ, രോഗങ്ങൾ, അകാലമരണങ്ങൾ എന്നിവ നേരിൽ കണ്ട് മനസ്സിലാക്കിയ അച്ചൻ്റെ ഹൃദയം ഏറെ വേദനിച്ചു. ആതുര ശുശ്രൂഷാരംഗത്തേയ്ക്ക് ആരും കടന്നുചെല്ലാതിരുന്ന ആ കാല ഘട്ടത്തിൽ രോഗീശുശ്രൂഷയിലൂടെ കരുണാർദ ഹൃദയനായ യേശുവിൻ്റെ കരുണയും സ്നേഹവും ദരിദ്രരും ആലംബഹീനരുമായ രോഗികൾക്ക് നൽകുവാൻ 1934-ൽ കോതമംഗലത്ത് ‘ധർമ്മഗിരി’ എന്ന പേരിൽ ഒരു ആശുപത്രി സ്ഥാപിച്ചു. അവിടെ നിസ്വാർത്ഥ സേവനം ചെയ്യാൻ സന്മനസുള്ളവരെ ചേർത്ത് ‘മെഡിക്കൽ സിസ്റ്റേഴ്‌സ് ഓഫ് സെൻ്റ് ജോസഫ്’ എന്ന സന്യാസിനി സമൂഹത്തിന് രൂപം കൊടുത്തു. 61 വയസ് മാത്രം ഈ ഭൂമിയിൽ ജീവിച്ച ആ ധന്യാത്മാവ് 1949 നവംബർ 4-ന് നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു ദൈവമേ അങ്ങേ തിരുഹിതം നിറവേറട്ടെ’ എന്ന തിരുവചനത്തിൽ അധിഷ്ഠിതമായിരുന്നു പഞ്ഞിക്കാരനച്ചൻ്റെ ആദ്ധ്യാത്മികത മുഴുവനും
തിരുക്കർമ്മങ്ങൾ
01-11-2024 – വെള്ളി
(കോതമംഗലം സെൻ്റ് ജോർജ് കത്തീഡ്രൽ)
5.00 pm വി. കുർബാന, സന്ദേശം
മാർ ജോർജ് പുന്നക്കോട്ടിൽ
02-11-2024 – ശനി
3.00 pm വി. കുർബാന, സന്ദേശം
റവ. ഡോ. അഗസ്റ്റിൻ പായ്ക്കാട്ട് M.C.B.S.
(സുപ്പിരീയർ ജനറൽ)
03-11-2024 -ഞായർ
3.00 pm വി. കുർബാന, സന്ദേശം
മാർ അലക്‌സ് താരാമംഗലം
(മാനന്തവാടി രൂപതയുടെ സഹായമെത്രാൻ)
04-11-2024 – തിങ്കൾ
(കോതമംഗലം സെൻ്റ്ജോർജ് കത്തീഡ്രൽ, സെൻ്റ് ജോസഫ് ചർച്ച്, നെല്ലിക്കുഴി)
10:30 am വി. കുർബാന സന്ദേശം
മാർ ജോർജ് മഠത്തികണ്ടത്തിൽ (കോതമംഗലം രൂപതാദ്ധ്യക്ഷൻ)
12.15 pm : അനുസ്‌മരണ പ്രാർത്ഥന
12.30 pm : ശ്രാദ്ധസ