കോട്ടയം : ജീസസ് യൂത്തിന്റെ ഫുൾ ടൈമർ ആയിരുന്ന സിസ്റ്റർ മരീന മാത്യു എഫ്‌സിസിക്ക് സമർപ്പിത അവാർഡ്
കടുവക്കുളം ലിറ്റിൽ ഫ്ലവർ യുവദീപ്തി -എസ് എം വൈ എം ജീവകാരുണ്യ രംഗത്തെ സംഭാവനയ്ക്കു നൽകുന്ന 13-ാമത് ഫാ.റോയി മുളകുപാടം സ്മാരക സമർപ്പിതൻ അവാർഡിന് സിസ്റ്റർ മരീന മാത്യു എഫ്സിസി അർഹയായി.15,001 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് കടുവാക്കുളത്തു നടന്ന ചടങ്ങിൽ ഫ്രാൻസിസ് ജോർജ് എംപി സമ്മാനിച്ചു.
കാസർഗോഡ് പെർളയിൽ എൻഡോസൾഫാൻ ബാധിതരായ ഭിന്നശേഷിക്കാർക്കു വേണ്ടി നടത്തുന്ന ശുശ്രൂഷയാണ് സിസ്റ്റർ മരീനയെ അവാർഡിന് അർഹയാക്കിയത്.ചിറ്റാരിക്കാൽ തോമാപുരം കോഴികൊത്തിക്കൽ പരേതനായ കെ.ജെ.മാത്യുവിന്റെയും ലീലാമ്മയുടെയും മകളാ ണ്. എഫ്‌സിസി തലശ്ശേരി സെന്റ ജോസഫ് പ്രോവിൻസ് അംഗമാണ്